അനാഥർ

അനാഥർ

അനാഥർ

" എന്നെ വിട്... പ്ലീസ്. എനിക്കു ഭ്രാന്തില്ല... എന്നെ വിടാനാ പറഞ്ഞത്... എനിക്ക് ഷോക്ക് വേണ്ട... എന്നെ വിട്..." ഭ്രാന്താശുപത്രിയുടെ ഇരു ചുവരുകൾക്കുള്ളിലും നന്ദയുടെ കരച്ചിലും നിലവിളിയും ഒതുങ്ങി കൂടി ഇരുന്നു........

ഷോക്ക് ട്രീറ്റ്മെന്റ് കഴിഞ്ഞ് മയക്കത്തിലായിരുന്നു നന്ദ... പതുക്കെ അവൾ കണ്ണു തുറക്കാൻ ശ്രമിച്ചു. അവിടെയെങ്ങും ആരെയും അവൾ കണ്ടില്ല... അവൾ പതുക്കെ എഴുന്നേറ്റിരുന്നു...

"രക്ഷപ്പെടണം എങ്ങനെ എങ്കിലും .. ഇനിയും ഇവിടെ നിന്നാൽ ഭ്രാന്തില്ലാത്ത തന്നെ ഭ്രാന്തി എന്ന മുദ്രകുത്തി കൊല്ലാകൊല ചെയ്യും.... " അവൾ മനസ്സിൽ പറഞ്ഞു കൊണ്ട് എഴുന്നേറ്റു.

ക്ലോക്കിൽ സമയം നോക്കി പുലർച്ചെ 3 മണി ആയിരിക്കുന്നു.. അവൾ പതുക്കെ ഗയിറ്റിനരികിലേക്ക് നീങ്ങി... അവിടെ വാച്ച് മാൻ പ്രഭാകരൻ ഉണ്ടായിരുന്നു....

"ചേട്ടാ..."

പിറകിൽ നിന്നുള്ള വിളി കേട്ട് പ്രഭാകരൻ തിരിഞ്ഞു നോക്കി '.

" ആ.. നന്ദ മോളോ എന്താ മോളേ "

"പ്രഭാകരേട്ടാ എനിക്ക് ഭ്രാന്തില്ല "

"എനിക്കറിയാം മോളേ.. "

" എനിക്കിവിടുന്ന് രക്ഷപ്പെടണം. ഏട്ടൻ എന്നെ രക്ഷിക്കാമോ"

"അതെങ്ങനെ"

"ഗയിറ്റ് തുറന്നാൽ മതി ഞാൻ പോയ്ക്കോളാം.. എനിക്ക് വയ്യ ഏട്ടാ ഇവിടെ കിടന്ന് നരകിക്കാൻ.." തേങ്ങലോടെ അവൾ പറഞ്ഞു....

പ്രഭാകരൻ ഗയിറ്റ് തുറന്നു കൊടുത്തു... നന്ദ പുറത്തു കടക്കുമ്പോഴേക്കും പുറകെ നിന്നും ആരെക്കെയോ അലറി വിളിക്കുന്നതു നന്ദയും പ്രഭാകരനും കേട്ടു

"പിടിക്കെടാ അവളെ. രക്ഷപ്പെടാൻ വിടരുത്.... എന്നും പറഞ്ഞ് അവർ ഗിയറ്റിനെ ലക്ഷ്യം വെച്ച് ഓടി വന്നു... അപ്പോഴേക്കും നന്ദ ഓടി റോഡ് പിടിച്ചിരുന്നു...

ഓടി തളർന്ന് റോഡിനരികിൽ നിന്നു.. അതു വഴി വാഹനങ്ങളും കുറവായിരുന്നു....

പെട്ടെന്ന് അതുവഴി ഒരു കാർ വരുന്നത് കണ്ട് അവൾ കൈ നീട്ടി.... പതുക്കെ കാർ അവളുടെ അരികിലേക്ക് നിർത്തി.. നന്ദ വേഗം ഡോർ തുറന്ന് കാനിനുള്ളിലേക്ക് കയറി........

" കുട്ടി ഏതാ... എവിടുന്ന് ചാടിപോന്നതാ.... " ആ ചോദ്യം കേട്ട ഭാഗത്തേക്ക് നന്ദ മുഖം തിരിച്ചു....

"അതൊക്കെ ഞാൻ പറയാം.. വണ്ടി കുറച്ചൂടെ വേഗത്തിൽ വിടാമോ....."

"മ്മ്. തനിക്കെവിടേക്കാ പോവേണ്ടത്..."

" പോകുന്ന വഴി എവിടേലും എന്നെ വിട്ടാൽ മതി... " അത് പറയുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു...

" എന്നെ പോലെ കുട്ടിയും അനാഥയാണോ "

നന്ദ അയാളെ നോക്കുക മാത്രം ചെയ്തു.

"എന്റെ പേര് ആനന്ദ്.." അവൻ സ്വയം പരിചയപ്പെടുത്തി.. അവൾ അപ്പോഴും മൗനം പാലിച്ചു.... പിന്നെ ആനന്ദ് ഒന്നും സംസാരിച്ചില്ല.....

കാർ പിന്നെ നിന്നത് ആനന്ദിന്റെ വീടിന്റെ മുൻപിലായിരുന്നു...

"ഈ അസമയത്ത് കുട്ടിയെ തനിച്ചു വിടാൻ എനിക്ക് ബുദ്ധിമുട്ടുണ്ട്.. ഇതെന്റെ വീടാണ്.. തൽക്കാലം ഇവിടെ കഴിയാം.പിന്നെ നമുക്ക് എന്തു വേണമെന്ന് ആലോചിക്കാം"...അതും പറഞ്ഞ് ആനന്ദ് വീടിനകത്തേക്കു നീങ്ങി കൂടെ നന്ദയും.....

ഒരു മുറി അവൾക്ക് തുറന്നു കൊടുത്തു

" ഈ മുറിയിൽ വിശ്രമിച്ചോളൂ.. "

അപ്പോഴും നന്ദ മൗനം പാലിച്ചു...

ആനന്ദ് തിരിഞ്ഞു നടന്നു... നന്ദ റൂമിൽ കയറാൻ ഭാവിച്ചപ്പോഴേക്കും പിന്നിൽ നിന്ന് ആനന്ദിന്റെ വിളി വന്നു..

" കുട്ടീ.. തന്റെ റൂമിലുള്ള അലമാരയുടെ താക്കോൽ ഇതാ.. അതിൽ തനിക്ക് പറ്റിയ ഏതേലും വസ്ത്രം ഉണ്ടാവും..."

താക്കോൽ നന്ദയെ ഏല്പിച്ച്..ആനന്ദ് റൂമിലേക്ക് പോയി..... നന്ദ റൂമിൽ കയറി വാതിൽ അടച്ചു....

നന്ദ ആകെ ക്ഷീണിത ആയിരുന്നു.. അവൾ ഇട്ടിരിരുന്ന വസ്ത്രത്താലെ ബഡ്ഡിൽ കിടന്ന് ഉറങ്ങി പോയിരുന്നു...

രാവിലെ വാതിലിന് തുരുതുരെ ഉള്ള മുട്ടുകേട്ടാണ് നന്ദ വാതിൽ തുറന്നത്

" ആ '... നല്ല ആളാ... വന്നപാടെ കിടന്നുറങ്ങിയല്ലേ..."

അവൾ ഒരു പുഞ്ചിരി അവനു നൽകി....

" ഞാൻ... ഉറങ്ങി പോയി... " ജാള്യതയോടെ അവൾ പറഞ്ഞു

"സാരില്ല... പോയി ഫ്രഷ് ആയിട്ടു വാ..."

നന്ദ വേഗം അലമാര തുറന്നു.... അതിൽ ധാരാളം ചുരിദാർ ഉണ്ടായിരുന്നു.. എല്ലാം വില കൂടിയത്.... അതിൽ ഇളം നീല കളറിൽ വെള്ള പൂക്കളുള്ള ഒരു ചുരിദാർ അവൾ വലിച്ചപ്പോഴേക്കും ഒരു ഡയറി താഴെ വീണു.... അവൾ അത് കൈയ്യിലെടുത്തു... അവൾ ആ ഡയറി ചുമ്മാ തുറന്നു നോക്കി...

" നന്ദാ... നീ എന്നെ വിട്ടു പോയിട്ട് 2 വർഷമായിരിക്കുന്നു... നിന്നോടൊപ്പം കഴിഞ്ഞിരുന്ന ഓരോ നിമിഷവും എനിക്ക് വിലപ്പെട്ടതായിരുന്നു... കാൻസറിന്റെ രൂപത്തിൽ മരണം നിന്നെ കാർന്നുതിന്നതും ഞാൻ വീണ്ടും തനിച്ചായി പോയി മോളേ.... " ഇതായിരുന്നു ഡയറിയിലെ വരികൾ....

നന്ദ ആകെ പരിഭ്രമത്തിലായി
"ആരാവും തന്റെ പേര് തന്നെ ഉള്ള ഈ സ്ത്രീ"

അവൾ ഡയറി കിടക്കയുടെ അടിയിൽ വെച്ച് കളിക്കാൻ പോയി.. കുളി കഴിഞ്ഞ് പുറത്തേക്കു വന്നപ്പോഴേക്കും ആ വി പറക്കുന്ന ചായ മേശ പുറത്ത്...

" ആ :..കുളി കഴിഞ്ഞോ... എങ്കിൽ ആ ചായ കുടിക്ക് തണുത്ത് പോവും ട്ടോ..."

നന്ദ ചായ കപ്പ് കൈയിൽ എടുത്തു

"മ്മ്... ഇനി പറ.. താൻ ഇന്നലെ എവിടുന്നാ ചാടി പോന്നത്..."

"ഭ്രാന്താശുപത്രിയിൽ നിന്ന് "

"താനെന്താടോ കളി പറയാണോ.. "

"അല്ല.. സത്യം..."

" അപ്പോ തനിക്ക് "

"ഭ്രാന്താണോ എന്നാണെങ്കിൽ ഇല്ല..."

"പിന്നെങ്ങനെ"

" ഞാൻ ജനിച്ചു വളർന്നത് ഒരു ഉന്നത കുംടുംബത്തിലായിരുന്നു'.. അച്ഛനും അമ്മക്കും ഞാൻ ഒരു മോളു മാത്രം... സന്തോഷമായിരുന്നു ജീവിതം:... പക്ഷെ പെട്ടെന്നായിരുന്നു അച്ഛന്റെ മരണം പിന്നെ അമ്മ കുറച്ച് കാലം കഴിഞ്ഞപ്പോൾ മറ്റൊരു വിവാഹം ചെയ്തു..... ഒരിക്കൽ ഞാൻ ഡിഗ്രിക്ക് ചേർന്ന സമയം രണ്ടാനച്ഛൻ എന്നെ കേറി പിടിച്ചു... പക്ഷെ ഞാൻ രക്ഷപ്പെട്ടു.. വീണ്ടും അയാൾ അതിന് ശ്രമിച്ച പ്പോൾ അമ്മയോട് പരാതി പറഞ്ഞു "

" എന്നിട്ട് അമ്മ ഒന്നും പറഞ്ഞില്ലേ '.... " '

" അത് ചോദിക്കാൻ ചെന്ന അമ്മയെ അയാൾ കഴുത്ത് ഞെരിച്ച് കൊന്നു... എന്നിട്ട് ഇവൾക്ക് ഭ്രാന്താണ് അമ്മയെ കൊന്നത് ഞാൻ ആണെന്നും ആൾ പറഞ്ഞു..... പിന്നീട് എന്നെ ഭ്രാന്തിയാക്കി മുദ്രകുത്തി'. മെന്റൽ ഹോസ്പിറ്റലിൽ കൊണ്ടു പോയാക്കി... അവിടെ നിന്ന് ഒരു പാടു സഹിച്ചു... അതാ ഇന്നലെ അവിടെ നിന്നും ചാടിയത്..... " അതും പറഞ്ഞ് അവൾ തേങ്ങി കരഞ്ഞു: '

"ഏയ്... കരയണ്ട ടോ.. എല്ലാവർക്കും കാണും ഇങ്ങന്നെ. ഓരോന്ന്."

"കുട്ടീടെ പേര് പറഞ്ഞില്ലല്ലോ"

"എന്റെ പേര് നന്ദ "

ആനന്ദ് ഷോക്കേറ്റതു പോലെ അവളെ ഒന്നു നോക്കി.. മുറി വിട്ടു പോയി........

കുറച്ചു സമയം കഴിഞ്ഞപ്പോൾ നന്ദ ആനന്ദിനടുത്തെത്തി....

"സർ... എന്തു പറ്റി പെട്ടെന്ന്..."

"ഏയ് ഒന്നൂല്ല നന്ദ "

അവൾ നേരത്തെ കിട്ടിയ ഡയറി അവനു നേരെ നീട്ടി..

" ഇത് ഡ്രസ്സ് എടുക്കു മ്പോൾ എനിക്ക് കിട്ടിയതാണ്... ഇതിൽ ചില വരികൾ ഞാൻ കണ്ടിരുന്നു... "

"മ്മ്..."

"സർ ആരാ ഈ നന്ദ "

"എന്റെ ഭാര്യ .അവൾ ആരും ഇല്ലാത്ത എനിക്ക് എല്ലാമായിരുന്നു.. ഞങ്ങളുടെ സ്നേഹം കണ്ടിട്ട് ദൈവത്തിന് ആസൂയ തോന്നി കാണും.. അതാ കാൻസർ എന്ന രൂപത്തിൽ മരണം അവളെ എന്നിൽ നിന്നും തട്ടിപറച്ചെടുത്തത്.... " അവൻ കണ്ണുകൾ തുടച്ചു....

"സർ... ഞാൻ വെറുതെ സാറിനെ വിഷമിപ്പിച്ചുല്ലെ "'

"ഏയ് ഇല്ലെ ടോ... പിന്നെ സാർ എന്ന വിളി ബോറാണ്... ഒന്നുകിൽ ആനന്ദ് എന്ന് വിളിക്കാം അല്ലേൽ കിച്ചു എന്നു വിളിക്കാം" അവൻ ഒരു പുഞ്ചിരിയോടെ അവളെ നോക്കി.....

അവരുടെ സൗഹൃദം നാൾക്കുനാൾ വളർന്നു വന്നു....

ഒരു ദിവസം ടി വി കണ്ടു കൊണ്ടിരിക്കുന്ന ആനന്ദിനോട് റിമോട്ടിനു വേണ്ടി അടി കൂടുക ആയിരുന്നു നന്ദ... കാൽ തെറ്റി ആനന്ദിന്റെ മടിയിലേക്ക് അവൾ വീണു......

അപ്പോഴാണ് ആനന്ദ് അവളെ ശരിക്കും ശ്രദ്ധിച്ചത്....

വിടർന്ന കരിമഷി കണ്ണുകൾ, ഗോതമ്പിന്റെ നിറം, നുണക്കുഴി കവിളുകൾ...

" പെട്ടെന്ന് നന്ദ പിടഞ്ഞെഴുന്നേറ്റു " '

അവൾ അകത്തേക്ക് പോയി.... പിന്നാലെ ആനന്ദും

" നന്ദാ.... " അവന്റെ വിളി കേട്ടാണ് അവൾ തിരിഞ്ഞു നോക്കിയത്...

"എന്താ '. കിച്ചു ഏട്ടാ.."

"എന്റെ നന്ദൂട്ടി പോയ മുതൽ ഞാനിതുവരെ ഒരു പെണ്ണിനെ കുറിച്ചും ചിന്തിച്ചിട്ടില്ല... പക്ഷെ... ഇപ്പോൾ... എന്തോ... എനിക്ക് തന്നോട് ഒരിഷ്ടം... എനിക്കും നിനക്കും ഇപ്പോൾ ആരുമില്ല... ആ അനാഥത്വം നമ്മൾഒന്നിച്ചാൽ അവിടെ തീരും... "

" എനിക്കിഷ്ടാണ് പക്ഷെ അതിനുള്ള യോഗ്യത എനിക്ക് ഉണ്ടാ"

" നീ ഈ അനാഥന്റെ ഭാര്യ ആവാൻ തയാറാണോ നന്ദ "

എനിക്കിഷ്ടാണ് ഒരുപാട്... എനിക്ക് സമ്മതം... എന്റെ കിച്ചു ഏട്ടന്റെ ഭാര്യ ആവാൻ എനിക്ക് സമ്മതമാണ്..."

ആനന്ദ് അവളെ ചേർത്തു പിടിച്ച് നെറുകിൽ ചുംബനം നൽകി...

ആനന്ദ് അവളുടെ ചെവിയിൽ പറഞ്ഞു

"നമ്മൾ ഇനി അനാഥരല്ല.. നിനക്കും ഞാനും എനിക്ക് നീയും ഉണ്ടാവണം... മരണം വരെ....."

അവരുടെ ഒത്തുചേരലിന് സാക്ഷിയെന്ന പോലെ പുറത്ത് പേമാരി പെയ്തിറങ്ങി.

- വന്ദന നന്ദു 

Share:
എഴുത്തുകാരനെ കുറിച്ച്
Image Description

വന്ദന നന്ദു; കണ്ണൂർ ജില്ലയിലെ തലശ്ശേരി എന്ന സ്ഥലത്ത് വടക്കുമ്പാട് എന്ന കൊച്ചുഗ്രാമത്തിൽ ജനിച്ചു.. അച്ഛൻ: വേണുഗോപാൽ, അമ്മ: റീത്ത.. പ്രാഥമിക വിദ്യാഭ്യാസം പി സി ഗുരു വിലാസo സ്കൂളിലും ഹോളി ഫാമിലി കോളേജിലും പൂർത്തിയാക്കി... കോളേജിൽ കഥ എഴുത്തു മത്സരത്തിലും ക്ലാസ്സിക്കൽ ഡാൻസിനും പല തവണ വിജയം കൈവരിച്ചിട്ടുണ്ട്... ഇപ്പോൾ ഓൺ ലൈനിൽ എഴുത്ത് ഗ്രൂപ്പുകളിൽ എന്റെ രചന പോസ്റ്റു ചെയ്യാറുണ്ട്. ഇപ്പോൾ ലക്ഷ്യബിൽഡേർസ് എന്ന കമ്പ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക

Your are not login

കമന്റുകൾ