ഒസ്യത്ത്

ഒസ്യത്ത്

ഒസ്യത്ത്

അല്ലയോ പ്രിയേ, എൻ്റെ മരണശേഷം, എന്നെമൂടിയ കല്ലറ നിയൊന്ന് തുറന്നു നോക്കുക.

 

നിന്നോട് ഞാൻ പറയാൻ കൊതിച്ചത്, എൻ്റെ അസ്ഥിക്കരികൊണ്ട് ഞാൻ അതിൻ ചുമരുകളിൽ എഴുതിയിട്ടുണ്ടാകും.

എനിക്ക് തീർക്കാൻ കഴിയാതെ പോയ കടങ്ങൾ അവിടെ കണക്കുകൂട്ടിയിട്ടുണ്ടാകും.

 

പറയാൻകൊതിച്ച സത്യങ്ങളും, ശബ്ദമില്ലാതെ പോയ എൻ്റെ രോദനങ്ങളും

ഞാൻ അവിടെ എഴുതിയിട്ടുണ്ടാകും.

എൻ്റെ സ്വർഗം ഞാൻ അവിടെ വരച്ചിട്ടുണ്ടാകും.

 

എൻ്റെ സ്വപ്നങ്ങൾ ഞാൻ അവിടെ കുറിച്ചിട്ടുണ്ടാകും.

എൻ്റെ ആഗ്രഹങ്ങൾ ഞാൻ അവിടെ കോറിയിട്ടുണ്ടാകും.

 

എൻ്റെ സങ്കടങ്ങൾ ഞാൻ അവിടെ പകർന്നിട്ടുണ്ടാകും.

പ്രീയേ, അവസാനമായി നീയൊന്നു വരിക,

 

മണ്ണെൻ്റെ അസ്ഥികളെ ഇല്ലാതാക്കുമ്മുമ്പ്, നീയൊന്നു വരിക.

എൻ്റെ പ്രാണൻ്റെ എഴുത്തൊന്നു വായിക്കുക.

 

ഡോ. രഞ്ജിത്കുമാർ. എം

Share:
എഴുത്തുകാരനെ കുറിച്ച്
Image Description

1985 ഫെബ്രുവരി 12ന് കെ.ജി.മുരളീധരൻ, രമണി.സീ എന്നീ ദമ്പതികളുടെ രണ്ടാമത്തെ പുത്രനായി കൊല്ലം ജില്ലയിൽ ജനിച്ചു. സ്കൂൾ പഠനകാലത്ത് കലോൽസവങ്ങളിലും മറ്റും പങ്കെടുത്തിരുന്നു. പിന്നീട് തിരുവനന്തപുരം ഹോമിയോപ്പതിക് മെഡിക്കൽ കോളേജിൽ നിന്നും ഹോമിയോ മെഡിസിനിൽ ഡോക്ടറേറ്റ് ബിരുദംനേടി. സൈക്കോളജിയിൽ ബിരുദാനന്തര ബിരുദവും ഡി.എൻ.എച്ച്.ഇ ബിരുദവും കരസ്ഥമാക്കി. കോളേജ് പഠനകാലത്തും കലാമത്സരങ്ങളിലും സാഹിത്യ മത്സരങ്ങളിലും പങ്കെട

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക

Your are not login

കമന്റുകൾ