വിവാഹം

വിവാഹം

വിവാഹം

ഞാൻ അശ്വതി; അച്ചു എന്ന് വിളിക്കും.

ഈ കഥ പറയുന്നതിന് മുൻപ്. എന്റെ വീടും വീട്ടുകാരെയും കുറിച്ച് ഒന്ന് പറയാം.

അച്ഛൻ ബാങ്കിൽ ജോലി ചെയ്യുന്നു .അമ്മ ഹൗസ് വൈഫ് .

ഒറ്റമോൾ ആയതുകൊണ്ട് എന്നെ ഒരുപാടു ലാളിച്ചാണ് വളർത്തിയത്.
എല്ലാ കാര്യത്തിനും എനിക്ക് ഫുൾ ഫ്രീഡമാണ് വീട്ടിൽ. എന്തും അച്ഛനും അമ്മയുമായി ഷെയർ ചെയ്യാം.

നല്ലതും ചീത്തയും അവർ എനിക്ക് പറഞ്ഞു മനസ്സിലാക്കി തരുമായിരുന്നു.

എന്റെ ആഗ്രഹങ്ങൾക്ക് അച്ഛനും അമ്മയും ഒരിക്കലും എതിരു നില്ക്കാറില്ല.

പക്ഷെ ഒരു ദിവസം അച്ഛന്റെ ആഗ്രഹം എന്നോട് പറഞ്ഞു.

എന്റെ വിവാഹം നടത്തണമെന്ന്.

അടുത്ത ഞായറാഴ്‌ച്ച എന്നെ. പെണ്ണുകാണാൻ വരുന്നുണ്ട്.

ഞാനൊന്നും അച്ഛനോട് പറഞ്ഞില്ല. കല്യാണത്തിന് ഇപ്പോ താല്പര്യം ഇല്ലെങ്കിലും അച്ഛനെ വിഷമിപ്പിക്കാൻ തോന്നിയില്ല.

ഇതുവരെ എന്റെ ആഗ്രഹങ്ങൾക്ക് അച്ഛൻ എതിരു നിന്നിട്ടില്ല. അതുകൊണ്ടു അച്ഛന്റെ ആഗ്രഹത്തിന് ഞാനും എതിരു നിന്നില്ല.

അവർ പെണ്ണുകാണാൻ വന്നു. അവർക്ക് എന്നെയും വീട്ടുകാരെയും ഇഷ്ടമായി..

വീട്ടിൽ നിന്നും അങ്ങോട്ടും പോയി കണ്ടു. ഇഷ്ടമായി. ചെറുക്കനു നല്ല ജോലി കുടുംബം വലിയ കുഴപ്പം ഇല്ല..
വൈകാതെ നിച്ചയം കഴിഞ്ഞു.

സാധാരണ നിച്ചയം കഴിഞ്ഞാൽ. ഇപ്പോ ഫോൺ കൊടുക്കുന്നത് പതിവാണല്ലോ. എനിക്കും കിട്ടി ഒരു ഫോൺ.

പിന്നീട് ഫോൺ വിളികളും മെസ്സേജും സംസാരമൊക്കെയായി മാസങ്ങൾ കഴിഞ്ഞു പോയി.

പരിജയപ്പെടുത്താൻ മറന്നു. എന്നെ കേട്ടാൻ പോകുന്നാളുടെ പേര് വിപിൻ.

കല്യാണത്തിന് ഇനി ഒരുമാസം.

അതിനിടക്ക് വിപിൻ വിളിച്ചിട്ട്. എന്നോട് നമുക്ക് സിനിമയ്ക്കു പോകാം ടൗണിലേക്ക് വരാൻ പറഞ്ഞു.

എനിക്ക് ഇതൊന്നും ശീലമില്ലാത്തതുകൊണ്ടു. ഞാൻ പറഞ്ഞു എനിക്ക് ഇതിലൊന്നും. താല്പര്യം ഇല്ല വിപിൻ.

പിന്നീട് അവന്റെ സംസാരത്തിൽ ദേഷ്യവും വാശിയും മായിരുന്നു.

എന്നെ ചീത്ത പറയുകയും. ചൂടാകുകയും ചെയ്തു അവൻ ഫോൺ കട്ട് ചെയ്തു.

കുറച്ചു കഴിഞ്ഞു അവൻ വീണ്ടും വിളിച്ചു .നീ കേറിയോ എന്ന് ചോദിച്ചു.

ഞാൻ വരുന്നില്ല എന്ന് പറഞ്ഞപ്പോൾ അവൻ എന്നെ ദേഷ്യത്തോടെ ചീത്ത വിളിക്കുകയും. അനാവശ്യം പറയുകയും ചെയ്തു.

ഞാൻ കരഞ്ഞു കൊണ്ട് ഫോൺ കട്ട് ചെയ്തു. റൂമിനു പുറത്തേക്കു വന്നപ്പോൾ ഹാളിൽ അച്ഛനും അമ്മയും ഉണ്ടായിരുന്നു.

എന്റെ മുഖം കണ്ടപ്പോ അവർ മനസ്സിലാക്കി. എന്തോ പ്രശ്നം ഉണ്ടായി എന്ന്.

അച്ഛൻ ചോദിച്ചു എന്താ മോളെ മുഖം വല്ലാതിരിക്കുന്നത് കരഞ്ഞ പോലെ ഉണ്ടല്ലോ. എന്താ കാര്യം.

അച്ഛനോട് ഞാൻ കാര്യങ്ങളൊക്കെ പറഞ്ഞു.

അച്ഛൻ ഒന്നും മിണ്ടാതെ എണീറ്റ്. എന്റെ കൈയിലെ ഫോണും. നിച്ചയത്തിന് അവനിട്ട മോതിരവും. ഊരിവാങ്ങി.

അച്ഛൻ അച്ഛന്റെ ഫോണിൽ നിന്നും വിപിനെ വിളിച്ച്. അവന്റെ വീട്ടിലേക്കു വരുന്നുണ്ടെന്നും പറഞ്ഞു.

അങ്ങോട്ട് പോയി.

വിപിന്റെ വീട്ടിൽ പോയി.അവന്റെ അച്ഛനും അമ്മയുടെയും മുന്നിൽ വെച്ച് പറഞ്ഞു.

കല്യാണത്തിന് മുൻപ് ഒരു പെൺകുട്ടിയെ സിനിമ തീയേറ്ററിൽ പോകാൻ വിളിക്കുന്നതും കറങ്ങാൻ വിളിക്കുന്നതും ശരിയായ ഒരു കാര്യമല്ല. കഴിയില്ലെന്ന് പറഞ്ഞപ്പോൾ അവളെ ചീത്ത പറയുകയും അനാവശ്യം പറയുകയും ചെയ്യുന്നത്. ഒരു ആൺകുട്ടിയുടെ നല്ല സ്വഭാവം അല്ല.

കല്യാണത്തിന് ഇനി ഒരു മാസമേ ഉള്ളു അതുവരെ ക്ഷമിക്കാൻ .കഴിയാത്ത ഒരാണിനെ എന്റെ മോൾക്ക് വേണ്ടാ..

പിന്നെ വിപിനെ എന്റെ മോളെ ചീത്ത പറയാനും അനാവശ്യം പറയാനും നിനക്ക് അധികാരമില്ലാ.

അവളുടെ കഴുത്തിൽ നീ താലിയൊന്നും കേട്ടിയിട്ടില്ലലോ.

നീ വിളിച്ചിടത്തോടൊക്കെ വരാനും കൊണ്ടുപോകാനും. നിന്റെ ഭാര്യയായിട്ടില്ല എന്റെ മോൾ.

കല്യാണം ഉറപ്പിച്ച ശേഷം കറങ്ങാൻ പോകുന്ന ഒരുപാടുപേർ ഉണ്ടാകും. അതൊക്കെ ഇപ്പോഴത്തെ കാലത്തു സഹജമാണ് പക്ഷെ..

പക്ഷെ നല്ലൊരു പെൺകുട്ടിക്കും അവരുടെ മാതാപിതാക്കൾക്കും.

ഇതൊന്നും അംഗീകരിക്കാൻ ചിലപ്പോ കഴിഞ്ഞെന്നു വരില്ല..

തന്റെ മകളെ സുരക്ഷിതമായി ഒരാളുടെ കൈയിൽ ഏല്പിക്കുന്നവരെ അവളുടെ സംരക്ഷണം സ്വന്തം മാതാപിതാക്കളുടെ കൈയിലാണ്..

ഇത്രയൊക്കെ പറഞ്ഞു.

അച്ഛൻ വീട്ടിലേക്കു വന്നു..

എന്നോടും അമ്മയോടും ഈ കാര്യങ്ങളൊക്കെ പറഞ്ഞു..

ആ വിവാഹം വേണ്ടെന്നു വെച്ചു..

നിച്ചയം കഴിഞ്ഞാൽ ഒരു പെൺകുട്ടിയോട് വിളിച്ചിടത്തു വരാൻ പറയുന്നതും കറങ്ങി നടക്കാൻ പോകുന്നതും ശരിയായി എനിക്ക് തോന്നുന്നില്ല...

താലി ചാർത്തിയശേഷം എന്നെയും കൊണ്ട് ഈ ലോകം മുഴുവൻ കറങ്ങാൻ വിളിച്ചാലും ഞാൻ വരും.
എൻറെ കഴുത്തിൽ താലി കേട്ടി. എന്നെ സ്വന്തമാക്കി എന്റെ കൈപിടിച്ച് നടക്കാൻ കഴിയുന്ന ഒരു ആൺകുട്ടിയെ പ്രതിക്ഷിച്ച്. ഒരു പാവം പെൺകുട്ടി.

- ധനു

Share:
എഴുത്തുകാരനെ കുറിച്ച്
Image Description

ധനു. ജനിച്ചതും വളർന്നതും പാലക്കാട് ജില്ലയിലെ തെക്കേകവാറത്തോട് എന്ന കൊച്ചു ഗ്രാമത്തിലാണ്. അച്ഛൻ അപ്പുക്കുട്ടൻ, അമ്മ ലീല. പ്രാഥമിക വിദ്യാഭ്യാസം നന്ദിയോട് ഗവ: ജി.യു.പി സ്കൂളിലും വണ്ടിത്താവളം കെ.കെ.എം.എച്.എസ്.എസ്. ലും പൂർത്തിയാക്കി. പഠനവേളയിൽ തന്നെ ധാരാളം വേദികളിൽ കഴിവ് പ്രകടിപ്പിക്കുവാനും സമ്മാനങ്ങളും കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോൾ ജോലിയോടൊപ്പം കഥകളും കവിതകളും ധാരാളമായി എഴുതുന്നു. ഒപ്പം ചിത്രരച

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക

Your are not login

കമന്റുകൾ