ഓർമയിലെ മുല്ല

ഓർമയിലെ മുല്ല

ഓർമയിലെ മുല്ല

ഇത്തിരി മുല്ലേ, കുടമുല്ലേ

ഇത്തളിരെന്തേ വാടിപ്പോയ്?

നീരുതളിക്കാൻ ആളില്ലേ,

മീനത്തീമഴയാളുമ്പോൾ, കുട ചൂടിക്കാൻ മരങ്ങളില്ലേ

ചുറ്റും നിന്നവരെവിടെപ്പോയി

കത്തിയമർന്നോയീമണ്ണിൽ..

   അമ്മയുമച്ഛനുമന്നൊരു നാളിൽ

   മുല്ലത്തൈകൾ വാങ്ങിവരുമ്പോൾ  

   കൗതുകമൂറും കണ്ണുകളോടെ            

   നോക്കിയിരുന്നൂ പെൺമക്കൾ.

മണ്ണു കിളച്ചൂ, നട്ടുനനച്ചൂ,

മുല്ലകളങ്ങനെ വലുതായി.

സ്നേഹച്ചൂടും കരുതൽമഴയും

ഇഴചേർന്നവരുടെ വളമായി

തളിരുകൾ വന്നൂ, മൊട്ടുകൾ വന്നൂ

മുല്ലപ്പൂമണമാകെ നിറഞ്ഞൂ

പിന്നെയുമൊത്തിരിയൊത്തിരി നാളുകൾ

ഞങ്ങൾക്കേകി മുല്ലവസന്തം!!

നാളുകളങ്ങനെ പലതു കഴിഞ്ഞു

ആളുകളങ്ങനെ ചിലതു കൊഴിഞ്ഞു

മക്കൾക്കവരുടെ ജീവിതമായി

ജീവിതം ഓട്ടപ്പാച്ചിലുമായി..

   മണ്ണ് വരണ്ടു, മുല്ല കരിഞ്ഞു

   പുരയും പുരയിടമെല്ലാമൊടുവിൽ

   കരിയില മൂടിയ നിലയിലുമായി

   ഓർമയിലൊരുപിടിമുല്ലക്കാലം

  സമ്മാനിച്ചവർ എങ്ങോ പോയി!!!

                ---ഗൗരി ചിറയിൻകീഴ് 

  

Share:
എഴുത്തുകാരനെ കുറിച്ച്
Image Description

ഡോ. ഗൗരിപ്രിയ. പി.ജി, തിരുവനന്തപുരം ജില്ലയിലെ ചിറയിൻകീഴിൽ ഗോപിനാഥന്റെയും പ്രസന്നയുടെയും മകളായി 1985 ജൂൺ 7നു ജനനം. പ്രേംനസിർ മെമ്മോറിയൽ ഗവണ്മെന്റ് ഹൈസ്കൂൾ ൽ പത്താം ക്ലാസ്സ്‌ വരെയും ശാരദ വിലാസം ഹയർ സെക്കന്ററി സ്കൂളിൽ പ്ലസ് ടു വരെയും പഠനം. പിന്നീട്, ശ്രീ വിദ്യാധിരാജ ഹോമിയോ കോളേജിൽ നിന്നും, BHMS ബിരുദം കരസ്ഥമാക്കി. ഇപ്പോൾ സ്വന്തം ഹോമിയോ ക്ലിനിക്കിൽ ഡോക്ടർ ആയി പ്രവർത്തിക്കുന്നു.ഒരു സഹോദരിയുണ്ട്. ഭർത്താവ് വിപിൻ ഫ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക

Your are not login

കമന്റുകൾ