പ്രാണനിലെ പ്രണയം

പ്രാണനിലെ പ്രണയം

പ്രാണനിലെ പ്രണയം

പ്രാണനിലെ പ്രണയം

********************

ധാത്രി ധാരയായി പൊഴിക്കുന്ന മഴയിൽ നനയാൻ, 

അലിയാൻ  മോഹം...

വിരഹമേറ്റു പിടഞ്ഞ പിടഞ്ഞ ഭൂവിലേക്ക്,

ധാത്രിയായി പെയ്തിറങ്ങുക നീ.... 

പ്രിയേ എന്തിനോ നാം കണ്ടുമുട്ടി

ഭൂവിന്റെ മകളായി നിന്ന നീ എൻ മനതാരിൽ പൂവായ് വിരിഞ്ഞു...  

നാം കണ്ട സ്വപ്നവും നാം കണ്ട കിനാവുകളും,

ഒരുനിമിഷത്തിന്റെ ശൂന്യ ബുദ്ധിയിൽ തകർന്നടിഞ്ഞു.... 

തോരാ മഴയായി പെയ്തിറങ്ങുക നീ...

വിണ്ണിൽനിന്നും മണ്ണിലേക്കിറങ്ങുക പ്രിയേ....

ആഴ്ന്നിറങ്ങുക  ഭൂലേക്ക് 

നാം കണ്ട കനവുകൾ പൂർത്തിയാക്കാൻ..... 

പ്രിയേ എൻ ചാരെ നിന്ന് നാം കണ്ട കിനാവുകൾ,

ഓർമ്മകൾ മാത്രമായി മാറിയിന്നു.... 

സൂര്യനെ കാത്തിരിക്കുന്ന സൂര്യകാന്തിക്കും....

നിലാവെളിച്ചത്തെ പ്രണയിച്ച മുല്ലമൊട്ടിനും ,

പറയുവാനുണ്ടാകും 

നഷ്ട്ട സ്വപ്നത്തിന്റെ വിരഹ ഗാനം. 

എങ്കിലും ഇന്നവർ കാത്തിരിക്കുന്നു........ 

തോരാ മഴയായി തന്നിലേക്കെത്തുന്ന പ്രണയമെന്ന സത്യത്തിനായി.... 

അറിഞ്ഞിരുന്നില്ല നാം എന്തായിരുന്നെന്നു, അറിവായ കാലം 

അകന്നു മാറി നാം ഇരു ദ്രുവങ്ങളിലേക്ക്......

തോരാ മഴയിൽ കൊടുംകാറ്റ് തഴുകുമ്പോൾ,

നിൻചാരെ  അണയാതിരിക്കാൻ കഴിയില്ല എനിക്കിന്ന്....

-ശ്രീരാജ് ഗോകുലം-

Share:
എഴുത്തുകാരനെ കുറിച്ച്
Image Description

My words and drawings will tell you more about me

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക

Your are not login

കമന്റുകൾ