ചിലപ്പോഴൊക്കെ

ചിലപ്പോഴൊക്കെ

ചിലപ്പോഴൊക്കെ

പടരാതിരിക്കാൻ

ആൾക്കൂട്ടത്തെ കുറച്ചു,

നിരത്തുകൾ ശാന്തമായി;

 

ആഡംബര തീന്മേശകളും

ഇരിപ്പിടങ്ങളും വിശ്രമം കൊണ്ടു,

പൊതുപരിപാടികളില്ലാത്ത മൈതാനങ്ങൾ

മാലിന്യമൊഴിഞ്ഞു ഭംഗിയായി കിടന്നു;

 

കടൽത്തീരങ്ങൾ കമിതാക്കളുടെ

കിന്നാരം കേൾക്കാതെ വിരഹതീരമായി,

തർക്കങ്ങളും പോർവിളികളുമില്ലാതെ

അന്തരീക്ഷം പ്രതീക്ഷകളും

പ്രത്യാശകളും കൊണ്ട് തണുത്തു,

കുടുംബങ്ങൾ അൽപം അടുത്തു,

ബന്ധങ്ങൾ അൽപം അറിഞ്ഞു;

 

ഭൂമിയുടെ മുറിവുകളുണങ്ങി തുടങ്ങി

പ്രകൃതി ശുദ്ധ വായു ശ്വസിച്ചു

 

ചിലപ്പോഴെല്ലാം മരണമെന്ന ഭയം

അലയടിക്കുന്നിടത്ത് മാത്രം

ഭയമൊഴിയും വരെ മനുഷ്യരെ

അവരുടെ പൂർണ്ണതകളിൽ കാണാം

തുറസായ വിസ്തൃതിയിൽ

അവനവനോട് ചേർന്നുനിൽക്കുന്ന

ബോധമുള്ള മനുഷ്യരായി കാണാം.

 

വൈശാഖ് വെങ്കിലോട്

 

Share:
എഴുത്തുകാരനെ കുറിച്ച്
Image Description

വൈശാഖ് വെങ്കിലോട്, ജനിച്ചതും വളർന്നതും കണ്ണൂർ ജില്ലയിലെ വെങ്കിലോട് എന്ന നേരും നന്മയുമുള്ള കൊച്ചു ഗ്രാമത്തിലാണ്. അമ്മ ശ്രീജ. പ്രാഥമിക വിദ്യാഭ്യാസം കടമ്പൂർ ഹയർ സെക്കണ്ടറി സ്കൂളിലും എസ് എൻ ട്രസ്റ്റ് ഹയർ സെക്കണ്ടറി സ്കൂളിലുമായി പൂർത്തിയാക്കി, ഇപ്പോൾ കണ്ണൂർ എസ് എൻ കോളേജിൽ ബി എ പൊളിറ്റിക്കൽ സെയിൻസ് ബിരുദ വിദ്യാർത്ഥിയായി ഉപരിപഠനം ചെയ്തു കൊണ്ട് വിസ്സ് ഇൻഫോ സിറ്റംസ്‌ എന്ന ഐ ടി കമ്പനിയിൽ ഗ്രാഫിക് ഡിസൈനർ ആയി ജ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക

Your are not login

കമന്റുകൾ