ദുഷ്ട മനസ്സുകൾ

ദുഷ്ട മനസ്സുകൾ

ദുഷ്ട മനസ്സുകൾ

ആലപ്പുഴയ്ക്ക് മാറ്റമായി വന്നപ്പോൾ ചന്ദനക്കാവിനടുത്തു ഒരു ചെറിയ വീട്

വാടകക്ക് കിട്ടി.മകനെ അടുത്തുള്ള സ്കൂളിൽ ചേർത്തു .നല്ല അയൽ പക്കം.

ജോണിനും അന്നക്കും മകൻ വിപിനും വീടും പരിസരവും ഇഷ്ടപ്പെട്ടു .വിപിൻ

ഒമ്പതാം ക്ലാസ് വിദ്യാർത്ഥി .പുതിയ സ്കൂൾ അവനു ഇഷ്ടമായി .നേരത്തെ ജോൺ

ജോലിയെടുത്തിരുന്ന മാവേലിക്കരയത്തെ ക്കാൾ എല്ലാവർക്കും പുതിയ

അന്തരീക്ഷം കൂടുതൽ സൗഹൃദപരമായി തോന്നി .രണ്ടാഴ്ച കഴിഞ്ഞപ്പോൾ

വിപിൻ കണ്ടുപിടിച്ചു -പഴയ സ്കൂളിലെ സാറന്മാരെക്കാൾ നല്ലതാണ് പുതിയ

സ്കൂളിലെ സാറന്മാർ .

ജോണിനും ഓഫീസ് അന്തരീക്ഷം ഇഷ്ടപ്പെട്ടു .മൊത്തം പത്തു പേര് ഉള്ളതിൽ

അഞ്ചു പേരും ആലപ്പുഴക്കാർ .എല്ലാവരുടെ കുടുംബാംഗങ്ങളുമായും ജോണും

അന്നയും പരിചയത്തിലായി .ഒരാൾ ഉണ്ണികൃഷ്ണൻ വലിയചുടുകാടിനടുത്തു

താമസം .ഒരു ദിവസം ജോണും അന്നയും കൂടി അവിടെ പോകുമ്പോൾ അടുത്ത

വീട്ടിൽ ഉള്ള ആളുകളെ പരിചയപ്പെടാൻ ഇടയായി .നാൽപതു വയസ്സിനുമേൽ

പ്രായം തോന്നിക്കുന്ന പുരുഷൻ.ഭാര്യക്കും നാൽപതോളം മതിക്കും. അവരുടെ

മടിയിൽ ഏകദേശം ഒരു വയസ്സ് പ്രായമുള്ള ഭംഗിയുള്ള ഒരു കുഞ്ഞുണ്ട്.

ഉണ്ണിയോട് ചോദിച്ചപ്പോൾ അവർ ഇവിടെ താമസത്തിനു വന്നിട്ട് ആറു മാസമായി

എന്ന് മനസ്സിലായി .ദിവാകരനും രേണുകയും .അവർക്കു വൈകിയാണ് കുഞ്ഞു

ജനിച്ചതെന്നാണ് ഞങ്ങളോട് പറഞ്ഞത്.നാട്ടുനടപ്പനുസരിച്ചു ജോണും അന്നയും

കുഞ്ഞിനെ എടുത്തു അൽപനേരം കൊഞ്ചിച്ചു .

ദിനങ്ങൾ കടന്നു പോയി.ഉണ്ണിയെ കാണാൻ പോകുമ്പോൾ ദിവാകരന്റെ

കുഞ്ഞിനെ ജോണും അന്നയും ലാളിക്കുമായിരുന്നു .അങ്ങിനെ രണ്ടു വർഷത്തോളം

കഴിഞ്ഞു.വിപിൻ പ്ലസ് ഒൺ ഒന്നാം വർഷ ക്ലാസ്സിൽ . അതാ വരുന്നു ജോണിന്

വീണ്ടും മാറ്റം .ഇത്തവണ തൃശ്ശൂർക്കാണ് .അവിടെ ഓഫീസിൽ വിളിച്ചു

ചോദിച്ചപ്പോൾ ഭാഗ്യം , ചേറൂര് ഒരു വീട് ഒഴിഞ്ഞു കിടപ്പുണ്ട്.അപ്പോഴേ

അഡ്വാൻസ് കൊടുത്തോളാൻ ജോൺ പറഞ്ഞു .

താമസംവിനാ അങ്ങോട്ട് താമസം മാറുകയും ചെയ്തു.വിപിനെ അടുത്തുള്ള

കോൺവെന്റ് സ്കൂളിൽ ചേർത്തു .അതെല്ലാം തൃശൂർ ഓഫീസിൽ ഉള്ളവർ തന്നെ

ഏർപ്പാടാക്കി കൊടുത്തു.

 

ആദ്യത്തെ പരിപാടി അയല്പക്കക്കാരെ പരിചയപ്പെടുക എന്നത് തന്നെയാണ

 

ല്ലോ .മുറ പോലെ അത് നടന്നു .കൂട്ടത്തിൽ വാസുദേവൻ എന്ന ആളെയും

അയാളുടെ ഭാര്യ വനജയെയും കാണാൻ ഇടയായി .

ആലപ്പുഴയിൽ നിന്നാണ് വരുന്നതെന്ന് പറഞ്ഞ ഉടനെ വനജ പറഞ്ഞു -എന്റെ

അനുജത്തി അവിടെയുണ്ട് .

ഉദ്വേഗത്തോടെ ജോൺ ചോദിച്ചു -ആലപ്പുഴയിൽ എവിടെയാ ?

'വലിയ ചുടുകാടിനടുത്തുള്ള ഒരു വീട്ടിൽ .ഞങ്ങൾ ഒരു പ്രാവശ്യമേ അവിടെ

പോയിട്ടുള്ളൂ .'

ജോണിന് പെട്ടെന്ന് ഉണ്ണിയുടെ ഓർമ്മ വന്നു.അയാൾ ചോദിച്ചു -അനുജത്തിയുടെ

പേരെന്താ ?

രേണുക 

ഞങ്ങൾ കണ്ടിരുന്നു .ഒരു കുഞ്ഞുണ്ടല്ലോ അനുജത്തിക്ക് ..

വനജ ചാടി വീണു-അത് അവളുടെ കുഞ്ഞല്ല .ദത്തെടുത്തതാ , ആരുടെയോ

കുഞ്ഞാണത് ..

ജോണിന് നിന്ന നില്പിനു് താഴോട്ട് പോകുന്നത് പോലെ തോന്നി .ദിവാകരനും

രേണുകയും എന്ത് കാര്യമായിട്ടാണ് അതിനെ വളർത്തുന്നത് .ഇവർ അത് വല്ലതും

അറിയുന്നുണ്ടോ .ഇതുകളെ പേടിച്ചാവും അവർ അവിടെ പോയി താമസിക്കുന്നത്

വനജ തുടർന്നു -ഞങ്ങടെ കൂട്ടത്തിൽ കുട്ടികളുണ്ട് .അതീന്നു ഒന്നിനെ എടുത്തു

വളർത്താൻ എത്ര പ്രാവശ്യം ഞാൻ പറഞ്ഞെന്നോ ..ആരു കേൾക്കാൻ .അവളുടെ

ഭർത്താവിന് അത് ഇഷ്ടമല്ല.അവരുടെ കയ്യിൽ പൂത്ത കാശുണ്ട് .വല്ലവരും

അനുഭവിക്കാനായിരിക്കും വിധി ..

ജോണിന് പിന്നെ അവിടെ നിൽക്കാൻ തോന്നിയില്ല .അന്ന പുറകെ ഉണ്ടോ എന്ന്

പോലും നോക്കാതെ അയാൾ നടന്നു -കർത്താവെ ഇങ്ങിനെയും ബന്ധുക്കൾ ഉണ്ടോ

എന്ന് കരുതുകയും ചെയ്തു .കർത്താവിനോടു ലേശം പിണക്കം തോന്നി .എന്നാലും

വനജക്കുള്ളത് കൊടുത്തേക്കണമേ എന്ന് കർത്താവിനോടു പ്രാർത്ഥിച്ചപ്പോൾ

പിണക്കം മാറി .

 

- സി.പി.വി. നായർ 

Share:
എഴുത്തുകാരനെ കുറിച്ച്
Image Description

ഞാൻ സി പി വേലായുധൻ നായർ ,വിരമിച്ച പഴയ എസ ബി ടി ജീവനക്കാരൻ.ഒരു സാധാരണ വായനക്കാരൻ.ഇഷ്ട എഴുത്തുകാർ എം ടി ,എസ് കെ ,വി കെ എൻ ,പാറപ്പുറത് ,പുനത്തിൽ,സേതു,മുകുന്ദൻ തുടങ്ങിയ വരും ഇഷ്ടം പോലെ പുതിയ എഴുത്തുകാരും. എന്റെ സൃഷ്ടിയിലൂടെ എഴുതാൻ ശ്രമിക്കുന്നു .

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക

Your are not login

കമന്റുകൾ