വിനോദപുരാണം

വിനോദപുരാണം

വിനോദപുരാണം

രാവിലെ ആറു മണിയായിക്കാനും .മനോഹരൻ പാലെടുക്കാൻ വേണ്ടി

ഗേറ്റിനടുത്തു എത്തുമ്പോൾ ഗേറ്റിനു പുറത്തു ആരോ ഇരിക്കുന്നത് പോലെ തോന്നി

.മെല്ലെ ഗേറ്റ് തുറന്നുനോക്കിയപ്പോൾ മനോഹരൻ ഞെട്ടിപ്പോയി.അടുത്ത വീട്ടിലെ

വിനോദൻ അവിടെ ചമ്രം പടിഞ്ഞു ഇരിക്കുന്നു. 'എന്താ വിനോദാ' എന്ന്

മനോഹരൻ ചോദിക്കേണ്ട താമസം,വിനോദൻ പൊട്ടിക്കരയാൻ തുടങ്ങി .

അയാൾ വിതുമ്പി വിതുമ്പി പറഞ്ഞു -എന്നെ ഇന്നലെ രാത്രി പുറത്താക്കി ചേട്ടാ....

എന്ത് പറ്റി അതിനും മാത്രം ?

എനിക്കറിയില്ല ചേട്ടാ , ഇന്നലെ രാത്രി ഞാൻ ഉറങ്ങികിടക്കുമ്പോൾ രേണുവും

ശാന്തയുടെ ഭർത്താവും കൂടി എന്നെ വിളിച്ചുണർത്തി ഇപ്പൊ തന്നെ വീട് വിട്ടു

പോകണമെന്ന് പറഞ്ഞു .നിങ്ങക്ക് നിങ്ങടെ ആൾക്കാരോടല്ലേ കൂടുതൽ

അടുപ്പം ?സൂക്കേടുകാരനായ നിങ്ങളെ ഇനി അവർ നോക്കട്ടെ എന്ന് പറഞ്ഞു

ബലമായി എന്നെ ഇറക്കിവിട്ടു .

ഇപ്പൊ അതിനു തക്ക കാരണം എന്താ വിനോദാ ?മനോഹരൻ ചോദിച്ചു .

 

എനിക്കറിയില്ല ചേട്ടാ ,എനിക്കതു ആരുമില്ല .എന്റെ ആൾകാർ എന്ന് രേണു

പറയുന്ന ആളുകൾക്കൊന്നും എന്നോട് സ്നേഹമില്ല .അവർക്ക് എന്നെ പിഴിയുന്ന

കാര്യത്തിലാണ് ഏറെ താല്പര്യം .

 

മനോഹരന് കാര്യങ്ങൾ കുറേശ്ശേ മനസ്സിലായി.വിനോദൻ സ്വന്തം വീട്ടുകാരെ

സഹായിക്കുണ്ടായിരിക്കും .ഭാര്യ രേണുവും മകൾ ശാന്തയും തഞ്ചത്തിൽ അത്

മനസിലാക്കിയിട്ടുണ്ടാവും.ഈ വങ്കന് ലോകത്തിന്റെ സ്വഭാവം മനസ്സിക്കാൻ

കഴിയുന്നില്ല .

വിനോദൻ വിതുമ്പൽ നിറുത്തി കരയാൻ തുടങ്ങി .

മനോഹരൻ പറഞ്ഞു -നിറുത്തേടോ ,താനൊരു ആണല്ലേ ?

 

മെല്ലെ വിനോദൻ കരച്ചിൽ നിറുത്തി പറയാൻ തുടങ്ങി -കുറെ ദിവസങ്ങളായി

അവർ മൂന്നാളും കൂടി എന്നെ ശല്യപ്പെടുത്തുകയാണ്.ബാങ്കിൽ ഒരു എഫ് ഡി

യുണ്ട് .അത് അവളുടെ പേർക്ക് മാറ്റണമെന്ന് പറഞ്ഞാണ് ആക്രോശം .

 

ശരിയാണ് ,അവിടെനിന്നു ചില സമയങ്ങളിൽ ചില്ലറ ശബ്ദങ്ങൾ കേൾക്കാറു

ണ്ട് .ഇതായിരുന്നു പ്രശ്നം എന്ന് ഇപ്പോഴാണ് മനസ്സിലായത് , മനോഹരൻ

വിചാരിച്ചു.

അല്ലാ , വീട് തന്റെ പേരിൽ തന്നെയല്ലേ ?

അല്ല , അത് രേണുവിന്റെ പേരിലാണ് ഞാൻ വാങ്ങിയത് .എനിക്ക് എന്തെങ്കിലും

സംഭവിച്ചു പോയാൽ അവർ ബുദ്ധിമുട്ടേണ്ട എന്ന് കരുതി ചെയ്തതാണ് .

അപ്പോൾ തന്റെ പിടി മുഴുവനും പോയി, അല്ലേ ?പോട്ടെ , ഞാൻ സംസാരിക്ക

ണോ ?വല്ല പ്രയോജനവും ഉണ്ടോ ?അതോ പോലീസിനെ ..

വിനോദൻ ചാടിവീണു പറഞ്ഞു -അയ്യോ പോലീസ് വേണ്ട.അതെല്ലാം അവർക്കു

ബുദ്ധിമുട്ടാവും .പിന്നെ , ചേട്ടനെ രേണുവിന് വലിയ ഇഷ്ടമില്ല .കർട്ടന്റെ

ഇടയിലൂടെ നിങ്ങളെയൊക്കെ നോക്കിനിന്നു കമെന്റുകൾ പാസാക്കുന്നത് ഞാൻ

കണ്ടിട്ടുണ്ട് .എന്തിനാണ് അന്യരെപ്പറ്റി ഇങ്ങിനെ പറയുന്നതെന്ന് ചോദിച്ചാൽ

അവർ നിങ്ങടെ ആരുമല്ലല്ലോ, പിന്നെന്തിനാ സേവക്ക് പോകുന്നത് എന്ന് തിരികെ

അവൾ ചോദിക്കും.

കാര്യങ്ങൾ കൂടുതൽ വ്യക്തമാകുന്നു , മനോഹരൻ കരുതി .തനിക്കു ഒന്നും

ചെയ്യാനില്ല .

എന്നാലും വിനോദന്റെ ദയനീയ ഭാവം കണ്ടു അയാളെ കൂട്ടാതെ മനോഹരൻ

നേരെ അയാളുടെ വീട്ടിൽ പോയി കാളിങ് ബെൽ അടിച്ചു .തുറന്നത് ശാന്തയുടെ

ഭർത്താവ് വിഭാകരൻ .

ഒരു കൃത്രിമ ചിരിയോടെ അയാൾ ചോദിച്ചു -എന്താ ചേട്ടാ നന്നേ രാവിലെ ?

മനോഹരൻ ചോദിച്ചു -രേണു എഴുന്നേറ്റോ ?

വിഭാകരൻ അകത്തേക്ക് വിളിച്ചു പറഞ്ഞു -അമ്മെ ഇതാ അടുത്ത വീട്ടിലെ

അങ്കിൾ വന്നിരിക്കുന്നു .

അകത്തുനിന്നു ശബ്ദം കേട്ടു -ഇതാ എത്തി .ഇരിക്കാൻ പറയൂ .

 

മനോഹരന് എന്ത് കൊണ്ടോ ഇരിക്കാൻ തോന്നിയില്ല.അധികം നിൽക്കേണ്ടി

വന്നില്ല ,രേണു എത്തി , ഒരു ഭാവഭേദവുമില്ലാതെ .

"എന്തുണ്ട് ചേട്ടാ?"

അല്ലാ രേണു , വിനോദന് എന്ത് പറ്റി ?

കേൾക്കും മുമ്പേ മറുപടി വന്നു .ഓ ,അവിടെയെത്തിയോ ന്യൂസ് ?അതേ , കക്ഷിക്ക്

ഈയിടെയായി ചെറിയ ഒരു വിഭ്രാന്തിയുണ്ട് .ഞങ്ങളെക്കാൾ താല്പര്യം സ്വന്തം

വീട്ടുകാരോടാണ് .പിന്നെ ,നമ്മൾ അയൽപക്കക്കാരാണെന്ന് കരുതി ഞങ്ങടെ

കുടുംബത്തിലെ സ്വകാര്യങ്ങളിൽ തലയിടുന്നത് ശരിയാണോ ചേട്ടാ ?ചേട്ടന്റെ

വീട്ടിലെ എന്തെങ്കിലും കാര്യത്തിൽ ഇവിടുന്നു ആരെങ്കിലും ഇടപെട്ടോ ?

മനോഹരനു ചേറിൽ കാലുകൾ പൂഴ്ന്നുപോയതുപോലെ തോന്നി .അയാൾ തല

കുനിച്ചു മെല്ലെ പോകാനായി തുടങ്ങി .അപ്പോൾ അയാൾ രേണുവിനോടായി

ഇങ്ങിനെ പറഞ്ഞു -ക്ഷമിച്ചേക്കു പെങ്ങളെ ,അയൽപക്കം ആണല്ലോ എന്ന് കരുതി

ചോദിച്ചു പോയതാ .ഇനി ഉണ്ടാവില്ല .

എന്നിട്ടു ദ്വേഷ്യത്തോടെ അയാൾ വിനോദിന്റെ അടുത്തെത്തി പറഞ്ഞു -

നാണം,ഇല്ലെടോ തനിക്കു് .തന്നോട് സ്നേഹമില്ലാത്തവരുടെ കൂടെ എന്തിനെടോ

ജീവിക്കുന്നത് ?ഒന്ന് പ്രായം ഒപ്പം അസുഖവും .തനിക്കു മരുന്നിനും

ആഹാരത്തിനുമുള്ള പൈസ പെൻഷൻ കിട്ടുന്നില്ലേ ?താൻ ഏതെങ്കിലും

വൃദ്ധസദനത്തിൽ പോയി താമസിക്ക് .താൻ കൊടുക്കുന്ന പൈസയുടെ ചെറിയ ഒരു

ഭാഗം ഏതെങ്കിലും ഒരു സാധുവിന് ഉപകരിക്കും .അതിന്റെ പുണ്യം തനിക്കു

കിട്ടും .

അപ്പോൾ എന്റെ ഭാര്യയും മോളും മരുമോനുമോ ?

കളയെടോ അതൊക്കെ .കുറച്ചു നാൾ നാം ചിലരോട് സഹവസിക്കുന്നു ,പിന്നെ നാം

അവരെ പിരിയുന്നു .അതിനെയുമല്ലേ നാം ജീവിതം എന്ന് വിളിക്കുന്നത് ?

വിനോദൻ കണ്ണ് തുടച്ചു .മനോഹരൻ പറഞ്ഞു -ഒരു ചായയെങ്കിലും കഴിച്ചു

പോകാം വിനോദാ ..

വിനോദൻ അത് കേട്ടതായി ഭാവിച്ചില്ല .അയാൾ ഗേറ്റ് തുറന്നു പുറത്തേക്ക് പോയി.

പിന്നീട് ആ പരിസരത്തു വിനോദിനെ ആരും കണ്ടിട്ടില്ല .

ആ കണ്ണീർ ആരും കണ്ടില്ല .

രേണുവും മകളും മരുമകനും രാജകീയജീവിതം തുടരുന്നു .

 

- സി.പി.വി. നായർ 

Share:
എഴുത്തുകാരനെ കുറിച്ച്
Image Description

ഞാൻ സി പി വേലായുധൻ നായർ ,വിരമിച്ച പഴയ എസ ബി ടി ജീവനക്കാരൻ.ഒരു സാധാരണ വായനക്കാരൻ.ഇഷ്ട എഴുത്തുകാർ എം ടി ,എസ് കെ ,വി കെ എൻ ,പാറപ്പുറത് ,പുനത്തിൽ,സേതു,മുകുന്ദൻ തുടങ്ങിയ വരും ഇഷ്ടം പോലെ പുതിയ എഴുത്തുകാരും. എന്റെ സൃഷ്ടിയിലൂടെ എഴുതാൻ ശ്രമിക്കുന്നു .

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക

Your are not login

കമന്റുകൾ