നാറാണത്ത് ഭ്രാന്തൻ

നാറാണത്ത് ഭ്രാന്തൻ

നാറാണത്ത് ഭ്രാന്തൻ

അവൻ ഭ്രാന്തൻ,
നാവ് പടവാളാക്കിയവൻ....
വികാരമാം ഭയത്തെ
നാവെന്ന വാളിനാൽ ചെറുത്തവൻ....
തോൽപ്പിച്ചന്നൊരാ ചുടലഭദ്രകാളിയേയും....
പറഞ്ഞുതോൽപ്പി_
ക്കാനാവില്ലെന്നിരിക്കെ
മേലാളൻ 'അശുദ്ധിയുടെ'
തൊട്ടുകൂടായ്മയിൽ നിന്നും
മാറ്റി നിർത്തപ്പെട്ടവൻ.....
ഉയർച്ച കഠിനപടവുകളുടേതെന്നും
വീഴ്ച നിസാരമെന്നും
മലമുകളിൽ നിന്ന് കല്ലുരുട്ടിയാ
തത്വം മാനവരെ പഠിപ്പിച്ചവൻ....
പാദത്തിലെ മുടന്തിനെ
തലോലിച്ചവൻ ...
കൂടെ കൂട്ടിയവൻ....
എല്ലില്ലാ നാവുകൊണ്ടവൻ
ഉരുവിട്ടതത്രയും ബോധമനസ്സിൻ
കളങ്കമല്ല,,,
അബോധമനസ്സിൻ സത്യങ്ങൾ......
ചരിത്രം സ്വാന്ത്ര്യചിറകിലെ 
പുരുഷന് ചാർത്തി നൽകിയ 
വാക്കിൻ ചങ്ങല....
"ഭ്രാന്തൻ"
'നാറാണത്ത് ഭ്രാന്തൻ'

 

- കീർത്തി ( ശ്രീ )

Share:
എഴുത്തുകാരനെ കുറിച്ച്
Image Description

കീർത്തി, (ശ്രീ ശ്രീ എന്ന നാമത്തിൽ നവമാധ്യങ്ങളിൽ അറിയപ്പെടുന്നു) ജയൻ- രജനി ദമ്പതികളുടെ മൂത്ത പുത്രിയായി 1957 ൽ തൃശ്ശൂർ ജില്ലയിലെ കടവല്ലൂരിൽ ജനിച്ചു... എൻ.എസ്.എസ്.പ്രൈമറി സ്കൂളിൽ നിന്നും ബെദനി കോൺവെൻ്റ് ഹൈസ്കൂളിൽ നിന്നുമായി പ്രാഥമിക പഠനം പൂർത്തിയാക്കി... കൊച്ചന്നൂർ ഗവൺമെൻ്റ് ഹൈയർ സെക്കൻ്ററി സ്കൂളിൽ നിന്നും പ്ലസ്ടു പൂർത്തിയാക്കിയ കീർത്തി ചേതനയിൽ നിന്നും മാസ് കമ്മ്യൂണിക്കേഷൻ ആൻ്റ് ജേർണലിസത്തിൽ ബിരുദം നേടി. വാ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക

Your are not login

കമന്റുകൾ