ഇഴപിരിഞ്ഞവർ

ഇഴപിരിഞ്ഞവർ

ഇഴപിരിഞ്ഞവർ

ഇഴപിരിഞ്ഞവർ

******************

ഇടിവെട്ടിമഴപെയ്ത നട്ടുച്ചയിൽ

പ്രണയം പറഞ്ഞു തോറ്റുപോയവന്റെ

കുഴിമാടത്തിനരുകിലവസാന സമാഗമം.

മിഴികൊണ്ട് ഞാനാദ്യമായി അടർത്തിയ സൗഗന്ധികം

വറുതിയിൽ  വെയിൽകാഞ്ഞ രണ്ടു നീലിച്ചവേരുകൾ

പതുക്കെ പതംപറഞ്ഞും കരഞ്ഞും...,

ഉറക്കെ ചിരിച്ചും തിമിർത്തും

സൗഹൃദ തണലിലൊരുമിച്ചു നനഞ്ഞും 

ഒരേ ബിന്ദുവിൽ മിഴിനട്ട് ഇരുധ്രുവങ്ങളി

ലൊരു കൈയ്യകലത്തിൽ .,

അപരിചിതരായി നാം.

വാക്കുകൾ മുറിച്ചതാണ് എന്നേയും നിന്നേയും നമ്മളെന്നൊറ്റ നദിയിൽനിന്നും  പകുത്തുപോയ രണ്ടു ഹൃദയങ്ങൾ

ആണും പെണ്ണും ...., ജന്മം കൊണ്ടേ പകുത്തു പോയവർ

കറുപ്പും വെളുപ്പും വർണ്ണംകൊണ്ടു നാം പകുത്തുവച്ചത്

ഞാനും നീയും നമ്മളെന്നൊരൊറ്റ നദിയെമുറിച്ചു

നി പകുത്തത്

            ലിനിഷ്ലാൽ മാധവദാസ്

Share:
എഴുത്തുകാരനെ കുറിച്ച്
Image Description

ഞാന്‍ ലിനിഷ് ലാൽ മാധവദാസ് കൊല്ലം ജില്ലയില്‍ കൊട്ടാരക്കരയിൽ ജനനം.അച്ഛൻ മാധവദാസ് , മാതാവ് ബേബികുട്ടി (Late). ഒരു സഹോദരൻ ലിതീഷ് ലാൽ മാധവദാസ് . DVNSS പുവ റ്റൂർ, SG കോളേജ് കൊട്ടാരക്കര, സെൻട്രൽ പോളിടെക്കനിക്ക് തിരുവനന്തപുരം , സഹകരണ ട്രയിനിങ്ങ് കോളേജ് കൊട്ടാരക്കര എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ഇപ്പോള്‍ Real Blue International pte ltd ,4Empat Bite Singapore pvt Ltd. എന്ന കമ്പനിക്കുവേണ്ടി വെസ്റ്റ് ആഫ്രിക്കയില വിവിധ രാജ്യങ്ങളിലായി ജോലിചെയ്യ്തു വരുന്നു. കഥകൾക്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക

Your are not login

കമന്റുകൾ