മുകളിലുള്ളവന്റെ ഇഷ്ടം

മുകളിലുള്ളവന്റെ ഇഷ്ടം

മുകളിലുള്ളവന്റെ ഇഷ്ടം

മനുഷ്യന്റെ അഘോഷങ്ങൾക്ക്

ആസ്വാദ്യത കൂട്ടാൻ,

മറ്റു ജീവികൾ കൂട്ടമായ് കൊല്ലപ്പെടുമ്പോൾ..

 

അവർ ആശ്വസിപ്പിക്കാൻ, പരസ്പരം

പറയുമായിരിക്കും....

 

" എല്ലാം, മുകളിലുള്ള ഒരു ശക്തിയുടെ

കല്പന, അവന്റെ ഇഷ്ടം...

നമുക്ക് അവന് സ്തുതിക്കാം!

 

 

ചിലപ്പോഴൊക്കെ അത്യാഹിതങ്ങൾ ഉണ്ടാകുന്നതും, കുട്ടമരണം സംഭവിക്കുന്നതും, മനുഷ്യമാംസം 

അഘോഷാവസരങ്ങൾ ആസ്വദിക്കാൻ 

താല്പര്യമുള്ള മനുഷ്യനു മുകളിലുള്ള മറ്റേതെങ്കിലും ശക്തികളുടെ പ്രവർത്തിയുടെ ഫലമാകാൻ

സാധ്യതയില്ലെ?

 

അതു കൊണ്ടായിരിക്കാം,

അത്യാഹിതവും കൂട്ടമരണവും

ഉണ്ടാകുമ്പോൾ...

 

മുകളിലോട്ടു നോക്കി,

"എല്ലാം അവന്റെ കല്പന, അവന്റെ ഇഷ്ടം.

നമുക്ക് അവന് സ്തുതിക്കാം!"

 

എന്ന് മനുഷ്യനും പറഞ്ഞു പോകുന്നത്.

 

- ജി.രാജശേഖരൻ

Share:
എഴുത്തുകാരനെ കുറിച്ച്
Image Description

ജി.രാജശേഖരൻ. ജനിച്ചത് ആറ്റിങ്ങലിൽ വളർന്നത് കേരളത്തിൽ പല സ്ഥലത്തും. ഇപ്പോൾ താമസം എറണാകുളത്ത്. പ്രപഞ്ചത്തെ സംബന്ധിക്കുന്ന എന്തിനോടും താല്പര്യവും, മനസ്സിലാക്കാൻ കഴിയുന്നത്രയും മനസ്സിലാക്കാൻ ആഗ്രഹമുമുണ്ട്. മനുഷ്യൻ നല്ലവനാകുന്തോറും പ്രപഞ്ചവും നന്നാകും എന്ന് വിശ്വസിക്കുന്നു. അതിനായി പ്രവർത്തിക്കുന്നു. Face book ലൂടെ മാത്രം, നുറുങ്ങുകൃതികളിലൂടെ ആ ശ്രമം തുടരുന്നു. എല്ലാവർക്കും നന്മ നേരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക

Your are not login

കമന്റുകൾ