വായനയിലൂടെ

വായനയിലൂടെ

വായനയിലൂടെ

വായനയിലൂടെ വാക്കുകളറിയുമെന്‍

അറിവിനാല്‍ കാവ്യഭംഗി നിറഞ്ഞിടും

പുസ്തകങ്ങളെ കൂട്ടായി ചേര്‍ത്തു.

വായിച്ചറിഞ്ഞ വരികളിലെ

അര്‍ത്ഥങ്ങള്‍ തേടി വീണ്ടുമൊരു

പുസ്തകം തേടി അലഞ്ഞു.

എണ്ണിയാലൊടുങ്ങാത്ത അക്ഷരഭംഗി

കണ്ടറിഞ്ഞതു ഞാന്‍ വായനയിലൂടെ മാത്രം.

വായന തന്ന അറിവിനാല്‍

ജീവിത ചിന്തകളുടെ നേരറിഞ്ഞു.

വായിച്ചു തീരാതെ ബാക്കിയാകും

പുസ്തകത്താളുകളിലെവിടെയോ

ഒളിഞ്ഞിരിപ്പുണ്ടാകും അറിയാത്ത

വാക്കെന്ന അറിവിനാല്‍

വായന തുടര്‍ന്നിടാം.

എന്നില്‍ കിട്ടിയ അറിവുകളെല്ലാം

പകര്‍ന്നു നല്‍കിടാം വായനയുടെ

പുതുനാമ്പു തേടിടും പുതുയുഗത്തില്‍

ജനിച്ചിടും പെെതലുകള്‍ക്കായി.

തുടര്‍ന്നു കൊണ്ടിരിക്കുക നാം വായന,

വായനയിലൂടെ അറിവിന്‍ നന്മകള്‍

ചേര്‍ത്തിടാം മനസ്സിനുള്ളില്‍.

Share:
എഴുത്തുകാരനെ കുറിച്ച്
Image Description

ഞാന്‍ സജികുമാര്‍ തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കട സ്വദേശി. സോഷ്യല്‍ മീഡിയായില്‍ സജി ( P Sa Ji O ) എന്ന പേരിലാണ് എഴുതുന്നത്. അച്ഛനും അമ്മയും രണ്ടു സഹോദരിമാര്‍ അടങ്ങുന്ന കുടുംബം. കാട്ടാക്കട മുരുകന്‍റെ നാട്ടുക്കാരന്‍. കൂടുതലായി സോഷ്യല്‍ മീഡിയായില്‍ എഴുതുന്നു. ഒറ്റമേഘപെയ്ത്ത് എന്ന പേരില്‍ 22 എഴുത്തുക്കാരുടെ പുസ്തകത്തില്‍ ഹെെക്കു കവിതകളെഴുതിയിട്ടുണ്ട്. പ്രവാസിയാണ് ഒമാനില്‍ സെയില്‍സ്മാനായി ജോലി ചെയ്യുന

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക

Your are not login

കമന്റുകൾ