ബ്രേക്ക് അപ്പ്

ബ്രേക്ക് അപ്പ്

ബ്രേക്ക് അപ്പ്

"ഒട്ടുമിക്ക മഹത്തായ സൃഷ്ടികളും പ്രണയനൈരാശ്യത്തിൽ നിന്നും ഉണ്ടായതാണ്..."

 

സംശയദൃഷ്ടിയോടെ അയാൾ എന്റെ മുഖത്തേക്ക് നോക്കി.

 

"എന്താ സംശയമുണ്ടോ..? നോക്ക്, ഷാജഹാന്റെ താജ്മഹൽ.."

"ശ്രീബുദ്ധന് ബോധോദയം ഉണ്ടായത്"

"അദ്‌നാൻ സാമി മനോഹരമായ ഗാനങ്ങൾ ഉണ്ടാക്കിയത്"

"സിഗ്മണ്ട് ഫ്രോയിഡ് സൈക്കോഅനാലിസിസ് കണ്ടുപിടിച്ചത്"

"എന്തിനേറെ പറയുന്നു, ക്രൊയേഷ്യയിലെ സാഗ്രെബിൽ ഉള്ള 'മ്യുസിയം ഓഫ് ബ്രോക്കൺ റീലേഷന്ഷിപ്സ് ', ഒലിങ്ക വിസ്റ്റിക്ക എന്നയാളുടെയും പ്രണയിനി ഡ്രെസൻ ഗ്രുബിസിയുടെയും വേർപാടിൽനിന്നും ഉണ്ടായതാണ്....." പ്രചോദനം നൽകുവാനായി പിന്നെയും എന്തൊക്കെയോ ഞാൻ അയാളോട് പറഞ്ഞു.

 

മുഖത്തു ആത്മവിശ്വാസത്തിന്റെ പുഞ്ചിരിയോടെ അയാൾ എഴുന്നേറ്റു പോയപ്പോൾ, എന്റെ കണ്ടുപിടിത്തത്തിൽ എനിക്ക് വലിയൊരു ആത്മവിശ്വാസം തോന്നി.

 

-രഞ്ജിത്കുമാർ . എം

Share:
എഴുത്തുകാരനെ കുറിച്ച്
Image Description

1985 ഫെബ്രുവരി 12ന് കെ.ജി.മുരളീധരൻ, രമണി.സീ എന്നീ ദമ്പതികളുടെ രണ്ടാമത്തെ പുത്രനായി കൊല്ലം ജില്ലയിൽ ജനിച്ചു. സ്കൂൾ പഠനകാലത്ത് കലോൽസവങ്ങളിലും മറ്റും പങ്കെടുത്തിരുന്നു. പിന്നീട് തിരുവനന്തപുരം ഹോമിയോപ്പതിക് മെഡിക്കൽ കോളേജിൽ നിന്നും ഹോമിയോ മെഡിസിനിൽ ഡോക്ടറേറ്റ് ബിരുദംനേടി. സൈക്കോളജിയിൽ ബിരുദാനന്തര ബിരുദവും ഡി.എൻ.എച്ച്.ഇ ബിരുദവും കരസ്ഥമാക്കി. കോളേജ് പഠനകാലത്തും കലാമത്സരങ്ങളിലും സാഹിത്യ മത്സരങ്ങളിലും പങ്കെട

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക

Your are not login

കമന്റുകൾ