(മകര സംക്രാന്തി)

(മകര സംക്രാന്തി)

(മകര സംക്രാന്തി)

*ഉത്തരായനം*
****************************
(
മകര സംക്രാന്തി)

ഒരു രാജ്യം മുഴുവനും പല പേരുകളിലായി ആഘോഷിക്കുന്നു മകരസംക്രാന്തി. ജനുവരി 14, 15 തിതിയ്യതികളിലായാണ് ഇന്ത്യയിലെമ്പാടും ആഘോഷങ്ങൾ നടക്കുക. ഹൈന്ദവവിശ്വാസപ്രകാരം സൂര്യന് ദക്ഷിണായനത്തിൽ നിന്നും ഉത്തരായനത്തിലേക്കുള്ള യാത്ര ആരംഭിക്കുന്ന സമയം കൂടിയാണിത്. ദിവസമാണ് ഉത്തരായനം ആരംഭിക്കുന്നതും. അതായത് സൂര്യൻ തെക്കോട്ടുള്ള യാത്ര പൂർത്തിയാക്കി, വടക്കോട്ടുള്ള യാത്ര ആരംഭിക്കുന്ന സമയം.

ഗുജറാത്തിൽ മകരസംക്രാന്തിയെ "ഉത്തരാൺ " എന്ന പേരിൽ കൂടുതലും അറിയപ്പെടുന്നത്. സൂര്യന്റെ ഉത്തരദിശയിലേക്കുള്ള അയനം, വടക്കോട്ടുള്ള ഗതി, മകര രാശിയിലേക്കുള്ള ചുവടുവെയ്പ്, ഇതാണ് ഉത്തരായനം. പ്രത്യാശയിലേക്കുള്ള ചുവടുവെയ്പ് എന്നും പറയാം.

ഡിസംബർ 15 മുതൽ ജനുവരി 14 വരെയുള്ള സമയത്തിനേ കമൂർത്ത (മോശമായ മുഹൂർത്ത സമയം) എന്ന് വിളിക്കുന്നു. ഹൈന്ദവ ആചാരപ്രകാരം ഇൗ സമയത്തിൽ വിവാഹം നടത്താറില്ല. 
ഗുജറാത്തിൽ പട്ടം പറപ്പിക്കുന്നത് ഇൗ ഉത്തരായന ദിവസമാണ്. ഇവിടെയുള്ളവർ അതൊരു വലിയ ആഘോഷമായി ഇൗ ദിവസം കൊണ്ടാടുന്നു. ഉത്തരായനദിവസം എല്ലാവരും അവനവന്റെ വീടിന്റെ ടെറസ്സുകളിൽ കയറി തങ്ങളുടെ കുട്ടികളും പരിവാരങ്ങളും പട്ടം പറത്തുന്നത് കാണുവാനും അതുവഴി ഉത്തരായനത്തിലേക്ക് കാൽ വെക്കുന്ന സൂര്യനെ ദർശനം നടത്തുവാനും സാധിക്കുന്നു. പല നിറങ്ങളിൽ പട്ടങ്ങൾ പറക്കുന്ന ഒരു കാഴ്ച ഒരത്ഭുതം തന്നെയാണ്. ഒരാളുടെ പട്ടം മത്സര ബുദ്ധിയോടെ മറ്റൊരാൾ മുറിക്കുന്നു.

ഗുജറാത്തിലെ ഇൗ നൂലുകൾക്കുക്ക് ഒരു ദൂഷ്യവശം കൂടിയുണ്ട്. മുട്ടയും, കുപ്പിച്ചില്ലും, ചോറും ചേർത്ത് അരച്ചു, ഉപഭോക്താക്കളുടെ ഇഷ്ടപ്രകാരം പല, പല നിറങ്ങളിലും കലക്കിയെടുത്ത് നൂലിൽ തേച്ചു പിടിപ്പിക്കുന്നു. പാവപ്പെട്ടവരുടെ ഒരു കുടിൽ വ്യവസായം കൂടി ആണിത്. ഇൗ മൂർച്ചയുള്ള നൂലുകൾ റോഡിൽ സഞ്ചരിക്കുന്ന ഇരുചക്ര വാഹനങ്ങളുടെ ക്കാരുടെ കഴുത്തിൽ ഉടക്കിയാൽ അപകടം സംഭവിക്കുന്നു. അതുകൊണ്ട് ആരും അധികം വെളിയിൽ ഇറങ്ങില്ല.

മഹാഭാരതത്തിൽ ശരങ്ങൾ കൊണ്ടു മുറിവേറ്റ ഭീഷ്മർ ശരശയ്യയിൽ 56 ദിവസം ജീവൻ പിടിച്ചു നിർത്തിയത് ഉത്തരായന കാലത്തിൽ മരിക്കണം എന്നുള്ള ആഗ്രഹം കൊണ്ടാണ്. പുരാതന കാലം മുതലേ ഉത്തരായന കാലത്തിന് എന്തുമാത്രം പ്രാധാന്യം ആളുകൾ നല്കുന്നു എന്ന് ഇതിൽ നിന്നും മനസ്സിലാക്കാം.

Share:
എഴുത്തുകാരനെ കുറിച്ച്
Image Description

ഞാൻ സി. കെ. ശ്രീരാമൻ. സ്വദേശം, വൈക്കം. കലാകാരന്മാർക്ക് ജന്മം നൽകിയ പുണ്യഭൂമി കൂടിയാണ് എന്റെ സ്വദേശം, വൈക്കം. കഴിഞ്ഞ നാൽപ്പത് വർഷങ്ങളായി അഹമ്മദാബാദിൽ (ഗുജറാത്ത്) കുടുംബ സമേതനായി സ്ഥിരതാമസം. ഭാര്യ: രാജി. മക്കൾ: മോനും, മോളും. മോൻ അഹമ്മദാബാദിൽ തന്നെ ഒരു ഷിപ്പിങ് കമ്പനിയിൽ sales manager ആയിട്ട് ജോലി നോക്കുന്നു. മോൾ advertisement field സ്വന്തമായി ജോലി ചെയ്യുന്നു. കൂടാതെ, മോള് നാട്യ കലയിൽ പ്രാവീണ്യം നേടിയിട്ടുണ്ട്. അഹമ്മദാബാദിൽ ഭരതനാട്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക

Your are not login

കമന്റുകൾ