രണ്ടു പ്രീകോഗ്നിറ്റീവ് ഡ്രീമുകൾ.

രണ്ടു പ്രീകോഗ്നിറ്റീവ് ഡ്രീമുകൾ.

രണ്ടു പ്രീകോഗ്നിറ്റീവ് ഡ്രീമുകൾ.

...ആ സ്വപ്നം കണ്ട ഞാൻ ഞെട്ടി ഉണർന്നു. 

തലയ്ക്കു മുകളിൽ ഫാൻ അതിവേഗത്തിൽ കറങ്ങുന്നുണ്ടായിരുന്നെങ്കിലും, ഞാൻ ആകെ വിയർത്തിരുന്നു. എന്റെ ശരീരം നന്നായി  വിറക്കുന്നുണ്ടായിരുന്നു. എഴുന്നേറ്റ് ചെന്ന് മേശപ്പുറത്തു വച്ചിരുന്ന കുപ്പിയിൽ നിന്നും വെള്ളം കുടിച്ചിട്ട്, തിരികെ കട്ടിലിൽ വന്നിരുന്നു.

അങ്ങനെ ഇരിക്കവേ, അപ്പുറത്തെ വീട്ടിൽ നിന്നും വലിയൊരു ബഹളം കേട്ടു. അച്ഛനും ഞാനും വാതിൽ തുറന്നു അവിടേക്കോടി.

'ശരത് മരിച്ചു കിടക്കുന്നു, അവന്റെ ഭാര്യ അടുത്തിരുന്നു അലമുറയിട്ടു കരയുന്നുണ്ട്.  അയൽവാസികൾ അങ്ങോട്ടേക്ക് ഓടിയെത്തുന്നു'

...എന്റെ മനസ്സ് എന്തോ തിരയുന്നുണ്ടായിരുന്നു. ഈ രംഗം ഇതിനുമുൻപ് ഞാൻ എവിടെയോ കണ്ടിരുന്നു. ഇവർ തന്നെ ആയിരുന്നു അതിൽ...ഇതേ വേഷത്തിൽ...

ഞാൻ ഞെട്ടിത്തരിച്ചു പോയി. അല്പം നേരം മുൻപ് കണ്ട സ്വപ്നത്തിൽ ഇതെല്ലം ഉണ്ടായിരുന്നു. എന്റെ ശരീരം തണുത്ത് വിറക്കാൻ തുടങ്ങി. തിരികെ വന്ന ഞാൻ വീടിന്റെ വരാന്തയിൽ തൂണിൽ പിടിച്ചു കൊണ്ട് തറയിൽ തളർന്നിരുന്നു. ഞാൻ ആകെ വിയർത്തു.

ആ രാത്രിയുടെ ഇരുട്ട് എന്നെ കൂടുതൽ ഭയപ്പെടുത്തുന്നതായിരുന്നു.

 

ഞാൻ എപ്പോഴോ ഉറങ്ങിപ്പോയി...

 

ഒരു സ്വപ്നം...!!! 

ഞാൻ ഞെട്ടി ഉണർന്നു. 

കണ്ണുകൾ തുറന്നു...എനിക്ക് എഴുന്നേൽക്കാൻ ശക്തിയില്ലാതായി...

തൊണ്ട വരണ്ടു, നാവ് അണ്ണാക്കോട് പറ്റിച്ചേർന്നു. എന്റെ കാലുകളുടെ ബലം നഷ്ടപ്പെട്ടതുപോലെ എനിക്ക് തോന്നി. 

ഞാനാകെ വിയർത്തു.

എന്റെ കണ്ണുകളെ ഞാൻ ഭയന്നു...

 

- രഞ്ജിത്കുമാർ. എം

Share:
എഴുത്തുകാരനെ കുറിച്ച്
Image Description

1985 ഫെബ്രുവരി 12ന് കെ.ജി.മുരളീധരൻ, രമണി.സീ എന്നീ ദമ്പതികളുടെ രണ്ടാമത്തെ പുത്രനായി കൊല്ലം ജില്ലയിൽ ജനിച്ചു. സ്കൂൾ പഠനകാലത്ത് കലോൽസവങ്ങളിലും മറ്റും പങ്കെടുത്തിരുന്നു. പിന്നീട് തിരുവനന്തപുരം ഹോമിയോപ്പതിക് മെഡിക്കൽ കോളേജിൽ നിന്നും ഹോമിയോ മെഡിസിനിൽ ഡോക്ടറേറ്റ് ബിരുദംനേടി. സൈക്കോളജിയിൽ ബിരുദാനന്തര ബിരുദവും ഡി.എൻ.എച്ച്.ഇ ബിരുദവും കരസ്ഥമാക്കി. കോളേജ് പഠനകാലത്തും കലാമത്സരങ്ങളിലും സാഹിത്യ മത്സരങ്ങളിലും പങ്കെട

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക

Your are not login

കമന്റുകൾ