സ്വപ്നങ്ങളെ...

സ്വപ്നങ്ങളെ...

സ്വപ്നങ്ങളെ...

രാത്രി പതിനൊന്നു  മണി വരെ  ടി വി യുടെ മുന്നിൽ കണ്ണും നട്ടിരുന്നതിനു ശേഷമാണ് കിടന്നത് കൊതുകിന്റെ മൂളലും അസഹ്യമായ ചൂടും കാരണം തിരിഞ്ഞു മറിഞ്ഞു ഏറെ നേരം കിടന്നു .കുട്ടിക്കാലത്തെ പലവിധ ചിന്തകളിലേക്ക് മനസ്സ് വഴുതി വീണു.എത്ര മനോഹര കാലമാണ് ബാല്യകാലം എന്നോർത്ത് നെടുവീർപ്പിട്ടു .വീട്ടിലെ പ്രശ്നങ്ങൾ ഒന്നും അറിയേണ്ട .എല്ലാം അച്ഛൻ എന്നൊരു കരുത്തനിൽ ഭദ്രം .പ്രായമായി വിവാഹം കഴിഞ്ഞുള്ള ജീവിതത്തിലാണ്  അച്ഛന്റെ മഹത്വം പലരും മനസ്സിലാക്കുന്നത് .ഒരു കുടുംബം നയിക്കേണ്ടിവരുമ്പോളാണല്ലോ യാഥാർത്ഥപ്രശ്നങ്ങളെ  മുഖത്തോടു മുഖം നേരിടേണ്ടി വരുന്നത് .

വീണ്ടും ഓരോന്ന് ഓർത്തു .അമ്മയും സഹോദരങ്ങളുമായുള്ള 

തല്ലുപിടികൾ ,സൗഹൃദങ്ങൾ എല്ലാം തിരശീലയിൽ എന്ന പോലെ കൺമുമ്പിൽ വരുന്നു .ഉറക്കം ഉടനെ കിട്ടുമെന്ന് തോന്നുന്നില്ല  .

കുട്ടിക്കാലത്തു ഞങ്ങളെ എല്ലാവരെയും ആകർഷിച്ചിരുന്ന ഒരു കച്ചവടക്കാരന്റെ വിളി -സാരിയെല്ല സത്യമുഗേന്ദു ....ഏറെ നാൾ ശ്രദ്ധിച്ച ശേഷമാണ് ആ വിളിയുടെ ഉള്ളടക്കം മനസ്സിലായത് .ഏതോ തെലുങ്കനാണ് വിളിയുടെ ഉടമസ്ഥൻ 'സാരി വല്ലതും ചായം മുക്കാനുണ്ടോ  'എന്നയാൾ വിളിച്ചു ചോദിച്ചുകൊണ്ട് 

നീങ്ങുന്നു .ചില ദിവസങ്ങളിൽ ഞങ്ങൾ അത് എറ്റു  പാടി .അയാൾ എന്തോ പിറുപിറുത്തുകൊണ്ട് പോകുകയും പതിവായിരുന്നു.വീട്ടിലെ പഴയ പാത്രങ്ങൾ ആരും കാണാതെ എടുത്തുകൊടുത്തു ഈന്തപ്പഴം മേടിക്കുന്നതു പോലെയുള്ള  വിദ്യകൾ  ഓർത്തുപോയി.കുറെ നാൾ കഴിഞ്ഞു ആ പാത്രങ്ങൾ 'അമ്മ തപ്പുമ്പോൾ കള്ളത്തരം പിടിക്കപ്പെടുന്നത്  ഓർത്തു ചിരിച്ചുപോയി .ചെറുതായി ഉറക്കം വരുന്നുണ്ടോ എന്ന് സംശയം .

അതാ, നാലാം ക്ലാസ്സിലെ കൂട്ടുകാരായിരുന്ന സദാശിവനും ഷംസുദീനും ട്രെയിൻ കളിയ്ക്കാൻ വിളിക്കുന്നു.കൂടെ ചേർന്നു .കുറെ കൂട്ടുകാരെ ക്കൂടി ഷംസ് കൊണ്ടുവന്നുു .എൻജിന്റെ സ്ഥാനത്തു സദാശിവൻ തന്നെ.ഒരു കൂ വിളിയോടെ വണ്ടി സ്റ്റാർട്ട് ചെയ്തു .ഓരോരുത്തരായി സ്റ്റോപ്പ് വിളിച്ചു 

ഇറങ്ങി .(അവർ ക്യുവിൽ നിന്ന് പുറത്തായി).എന്റെ ഊഴം വന്നതും ഞാൻ ഉറക്കെ വിളിച്ചു സ്റ്റാർട്ട്....സദാശിവൻ നിന്നതോടെ വണ്ടി നിന്നു .ഞാൻ ക്യുവിൽ നിന്ന് പുറത്തായി.പക്ഷെ വിളി അല്പം ഉച്ചത്തിലായിപ്പോയി .ക്യുവിൽ നിന്ന് ഇറങ്ങിയ   സമയത്തെ വെപ്രാളം കൊണ്ടാകാം ഞാൻ വീണുപോകുകയും ചെയ്തു.

കട്ടിലിൽ നിന്ന് 'പൊത്തോ ' എന്ന മട്ടിൽ വീണുപോയ എന്റെ വീഴ്ചയുടെ ശബ്ദം കേട്ട് അടുത്തമുറിയിൽ പേരക്കുട്ടിയോടൊപ്പം ഉറങ്ങിക്കിടന്ന ശ്രീമതി എണീറ്റ് ഓടി വന്ന് എന്നെ പിടിച്ചു എഴുന്നേൽ

പ്പിച്ചു .അപ്പോഴാണ് ഉറക്കം തുടങ്ങിയിരുന്ന എന്റെ സ്വപ്നത്തിൽ സദാശിവനും ഷംസു മെല്ലാം കടന്നുകയറിയത് എ ന്നു ബോധ്യമായത് .മൊബൈൽ എടുത്തു സമയം നോക്കുമ്പോൾ സമയം ഒന്നര.ഇനിയും നേരം വെളുക്കാൻ കിടക്കുന്നു നാലര മണിക്കൂർ.എന്നെ കിടത്തി മൂടി പുതപ്പിച്ചിട്ടു അടുത്ത മുറിയിലേക്ക് പോയി.

ഞാൻ വീണ്ടും ഉറങ്ങാനുള്ള ശ്രമം തുടങ്ങി ....

സി.പി. വേലായുധൻ നായർ (CPV)

Share:
എഴുത്തുകാരനെ കുറിച്ച്
Image Description

ഞാൻ സി പി വേലായുധൻ നായർ ,വിരമിച്ച പഴയ എസ ബി ടി ജീവനക്കാരൻ.ഒരു സാധാരണ വായനക്കാരൻ.ഇഷ്ട എഴുത്തുകാർ എം ടി ,എസ് കെ ,വി കെ എൻ ,പാറപ്പുറത് ,പുനത്തിൽ,സേതു,മുകുന്ദൻ തുടങ്ങിയ വരും ഇഷ്ടം പോലെ പുതിയ എഴുത്തുകാരും. എന്റെ സൃഷ്ടിയിലൂടെ എഴുതാൻ ശ്രമിക്കുന്നു .

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക

Your are not login

കമന്റുകൾ