അവധിക്കാക

അവധിക്കാക

അവധിക്കാക

        ഓര്‍മ്മയിലെ അവധിക്കാലം

''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''

എന്നോര്‍മ്മകളിലെവിടെയോ

ചിറകറ്റുവീഴുമൊരു പക്ഷിപോല്‍

ഓരോ അവധിക്കാലവും.

അടുത്ത വര്‍ഷമെന്‍ സ്കൂള്‍

അങ്കണത്തിന്‍ പടിവാതിലെത്താന്‍

കാശു നേടുവാനായി

പണിയെടുക്കണം.

ഇനി വരുമൊരു വര്‍ഷത്തിന്‍

പഠനക്കാലത്തിനായി

സമ്പാദിക്കണമെനിക്കു പണം.

ജീവിതമെന്ന കഷ്ടപ്പാടിനുള്ളില്‍

അക്ഷരങ്ങളുടെ അറിവു

നേടുവാനായി,

കൂടെ പഠിക്കുന്നവര്‍ സന്തോഷത്തിന്‍

അവധിക്കാലം ആസ്വദിക്കുമ്പോള്‍,

ഉരുകയൊലിക്കും വേനല്‍ ചൂടില്‍

നേടുന്നു ഒരു പിടി ചില്ലറ കാശ്.

വിശപ്പിനൊപ്പം മറക്കുവാനാകാതെ

അക്ഷരങ്ങളെ മുറുകെ പിടിക്കുമെന്‍

നെഞ്ചിനോടു.

അറിവൊരിക്കലും നഷ്ടമാകാതെ

വരും തലമുറയ്ക്കായി

എന്നിലൂടെ നല്‍കിടണം

അറിവും ഒത്തിരി നന്മകളും.

Share:
എഴുത്തുകാരനെ കുറിച്ച്
Image Description

ഞാന്‍ സജികുമാര്‍ തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കട സ്വദേശി. സോഷ്യല്‍ മീഡിയായില്‍ സജി ( P Sa Ji O ) എന്ന പേരിലാണ് എഴുതുന്നത്. അച്ഛനും അമ്മയും രണ്ടു സഹോദരിമാര്‍ അടങ്ങുന്ന കുടുംബം. കാട്ടാക്കട മുരുകന്‍റെ നാട്ടുക്കാരന്‍. കൂടുതലായി സോഷ്യല്‍ മീഡിയായില്‍ എഴുതുന്നു. ഒറ്റമേഘപെയ്ത്ത് എന്ന പേരില്‍ 22 എഴുത്തുക്കാരുടെ പുസ്തകത്തില്‍ ഹെെക്കു കവിതകളെഴുതിയിട്ടുണ്ട്. പ്രവാസിയാണ് ഒമാനില്‍ സെയില്‍സ്മാനായി ജോലി ചെയ്യുന

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക

Your are not login

കമന്റുകൾ