പുറപ്പാട് 20:12

പുറപ്പാട് 20:12

പുറപ്പാട് 20:12

ജോസഫ് പുതിയതായി വാങ്ങിയ തൻ്റെ ഔഡി കാർ പള്ളിയിലച്ഛനെ കൊണ്ടു വെഞ്ചരിപ്പിക്കുന്നതിനു പള്ളിമുറ്റത്ത് കൊണ്ടുവന്നു പാർക്ക് ചെയ്തിട്ടിട്ട് വലിയ ഗമയിൽ ഭാര്യയുമൊത്തു കുർബാന കൂടാൻ പള്ളിയിൽ മുൻപന്തിയിൽ ഞെളിഞ്ഞിരുന്നു ..

പള്ളിയിലെ വികരിയച്ഛൻ ബൈബിളിലെ പുറപ്പാട് പുസ്തകം 20ആം അധ്യായത്തിൽ നിന്നും പ്രസംഗിക്കുകയായിരുന്നു. "നി വസിക്കുന്ന ദേശത്തു നി ദീർഘായുസ്സോടെ ഇരിക്കേണ്ടതിനു നിൻറ്റെ അപ്പനെയും അമ്മയെയും ബഹുമാനിക്കുക".

ഏപ്രിൽ മാസത്തിന്റെ ആ കൊടുംവെയിലിന്റെ ചൂടിൽ ജോസഫിന്റെ അപ്പച്ചൻ അവന്റെ അമ്മച്ചിയുടെ കൈക്കുപിടിച്ചു, വിയർത്തൊലിച്ചു അപ്പോൾ ആ പള്ളിയുടെ പടി കയറി വരുന്നുണ്ടായിരുന്നു.

 

- രഞ്ജിത്കുമാർ. എം

Share:
എഴുത്തുകാരനെ കുറിച്ച്
Image Description

1985 ഫെബ്രുവരി 12ന് കെ.ജി.മുരളീധരൻ, രമണി.സീ എന്നീ ദമ്പതികളുടെ രണ്ടാമത്തെ പുത്രനായി കൊല്ലം ജില്ലയിൽ ജനിച്ചു. സ്കൂൾ പഠനകാലത്ത് കലോൽസവങ്ങളിലും മറ്റും പങ്കെടുത്തിരുന്നു. പിന്നീട് തിരുവനന്തപുരം ഹോമിയോപ്പതിക് മെഡിക്കൽ കോളേജിൽ നിന്നും ഹോമിയോ മെഡിസിനിൽ ഡോക്ടറേറ്റ് ബിരുദംനേടി. സൈക്കോളജിയിൽ ബിരുദാനന്തര ബിരുദവും ഡി.എൻ.എച്ച്.ഇ ബിരുദവും കരസ്ഥമാക്കി. കോളേജ് പഠനകാലത്തും കലാമത്സരങ്ങളിലും സാഹിത്യ മത്സരങ്ങളിലും പങ്കെട

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക

Your are not login

കമന്റുകൾ