മായം

മായം

മായം

    ==== മായം ചേരും ജീവിതം ====

''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''

കുഞ്ഞു കരഞ്ഞ മുലപ്പാലില്‍

വിഷം ചേര്‍ത്തിടുന്ന ലോകം.

മായം ചേര്‍ത്തിടുന്നു മാനുഷിക

ഭക്ഷണസമിശ്രത്തില്‍.

കാശാണ് വലുതെന്നറിയുന്ന

നാട്ടില്‍ കുടിവെള്ളത്തില്‍

വിഷം ചേര്‍ത്തിടുന്നു.

പാരിലെന്തിലും മായം ചേര്‍ത്തിടുന്ന

സമൂഹങ്ങളായി നാമെന്ന മനുഷ്യന്‍.

വിഷങ്ങള്‍ ജീവിച്ചിടും നാം

നാളെ വിഷങ്ങളെ ജീവനായി ശ്വസിച്ചിടും.

എന്തിനു വേണ്ടി നാം ജീവിച്ചിടും

എന്നൊരു അര്‍ത്ഥങ്ങളില്ലാതെ

മായം ചേരുമൊരു ലോകത്തില്‍

വിഷം ഭഷിച്ചിടും ആത്മാക്കളായി.

മായിക ലോകത്തില്‍ മായങ്ങളായി

ഞാനും നീയും നമ്മളും.

അന്‍പത് കൊല്ലത്തോളം

സുഖിച്ചിടേണ്ട നാം

അഞ്ചിലൊതുങ്ങി തീരുമോ

എന്നറിയാതെ ഈശ്വരനും വിലപിച്ചിടും

ഓരോ ദിനങ്ങളിലും.

മായമെന്ന മായികലോകത്തില്‍

മറുവാക്കുകളില്ലാതെ

ഭക്ഷിച്ചിടാം മായം ചേര്‍ന്നൊരു

വിഷഭക്ഷണങ്ങളെ അതീവ രുചിയാല്‍.

 

Share:
എഴുത്തുകാരനെ കുറിച്ച്
Image Description

ഞാന്‍ സജികുമാര്‍ തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കട സ്വദേശി. സോഷ്യല്‍ മീഡിയായില്‍ സജി ( P Sa Ji O ) എന്ന പേരിലാണ് എഴുതുന്നത്. അച്ഛനും അമ്മയും രണ്ടു സഹോദരിമാര്‍ അടങ്ങുന്ന കുടുംബം. കാട്ടാക്കട മുരുകന്‍റെ നാട്ടുക്കാരന്‍. കൂടുതലായി സോഷ്യല്‍ മീഡിയായില്‍ എഴുതുന്നു. ഒറ്റമേഘപെയ്ത്ത് എന്ന പേരില്‍ 22 എഴുത്തുക്കാരുടെ പുസ്തകത്തില്‍ ഹെെക്കു കവിതകളെഴുതിയിട്ടുണ്ട്. പ്രവാസിയാണ് ഒമാനില്‍ സെയില്‍സ്മാനായി ജോലി ചെയ്യുന

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക

Your are not login

കമന്റുകൾ