ഓർമ്മയിൽ ഇന്നും മായാതെ

ഓർമ്മയിൽ ഇന്നും മായാതെ

ഓർമ്മയിൽ ഇന്നും മായാതെ

ഒരു ഇരുപതു വർഷം മുൻപുള്ള ഓർമ്മ. അന്ന് വിമൻസ് കോളേജിൽ പഠിച്ചിരുന്ന കാലം. തുടർച്ചയായി മൂന്നാം തവണയും മാഗസിൻ എഡിറ്റർ ആയി വിലസിയിരുന്ന ആ നാളുകൾ. വലിയ അഭിമാനമായിരുന്നു മനസ്സിൽ, കാരണം കോളേജിന്റെ കണ്ണിലുണ്ണിയും സ്നേഹഭാജനവുമായിരുന്നു ഞാൻ. കൂടാതെ സിസ്റ്റർ ചാൾസിന്റെയും സിസ്റ്റർ ഇൻഫന്റയുടെയും നോട്ടപ്പുള്ളി,എങ്കിലും ഏതു സ്റ്റാഫ്‌ മീറ്റിംഗിലും എന്റെ സാന്നിധ്യം ഉണ്ടായിരുന്നു. ചിലപ്പോൾ ചെറിയൊരു അഹങ്കാരം ഇല്ലേ എന്ന് ചോദിച്ചാൽ.. ഉണ്ടായിരുന്നു എന്നതാണ് സത്യം. ഒരു സ്വകാര്യഅഹങ്കാരം.... 
വർഷാവസാനം എപ്പോഴും ഒരു ടൂർ പോവുക പതിവാണ്. പതിവ് പോലെ മീറ്റിംഗ് കൂടി മലമ്പുഴക്ക് പോവാമെന്നുതീരുമാനിച്ചു. ഈ വാർത്ത ആദ്യം അറിഞ്ഞത് ഞാനാകകൊണ്ടു എല്ലാ ചെവികളിലും എത്തിക്കാൻ ഞാൻ മറന്നില്ല. അവസാനം ആ ദിവസവും വന്നെത്തി ഏവരും സന്തോഷാരവത്തോടെ ബസ്സിൽ കയറി. ഞാൻ എന്റെ നാട്ടുകൂട്ടവുമായി പുറകിലെ സീറ്റ്‌ പിടിച്ച് ഇരുപ്പായി... വണ്ടി മെല്ലെ നീങ്ങിതുടങ്ങി.. പതുക്കെ പതുക്കെ പാട്ടുകളും ആരവങ്ങളുമായി ഞങ്ങൾ പിറകിൽ ആനന്ദനൃത്തമാടി. മലമ്പുഴയുടെ സൗന്ദര്യം ഞങ്ങൾ ആവോളം നുകർന്നു. 
രാത്രിയായി ഒരു സിനിമ കാണണം എന്ന എല്ലാവരുടെയും താല്പര്യത്തെ മാനിച്ചു ഞങ്ങൾ സിനിമ ഹാളിൽ കയറി. ബാൽക്കണിയിൽ പിറകിലത്തെ സീറ്റ്‌ കയ്യേറി, അവിടെയാവുമ്പോൾ കുസൃതി കാട്ടിയാൽ അരുമറിയില്ല എന്ന് ഒരു സമാധാനമായിരുന്നു. അത് മണത്തറിഞ്ഞ സിസ്റ്ററുടെ കല്പന.. വന്നു നിങ്ങൾ പുറകിൽ ഇരിക്കണ്ട മുൻസീറ്റിൽ ഇരുന്നാൽ മതി. വലിയൊരു അപരാധം ചെയ്തപോലെ മറ്റുള്ളവർ ഞങ്ങളെ നോക്കി നെറ്റി ചുളിച്ചു. കുനിഞ്ഞ ശിരസ്സോടെ ഞങ്ങൾ മുൻ സീറ്റിൽ ഇരുന്നു. അപ്പോളാണ് ഞങ്ങളുടെ കൂട്ടത്തിൽ ഉള്ള ഷാജിയുടെ ഒരു അറിയിപ്പ്... അവിടെ സിനിമ കാണാൻ കാലടി കോളേജിലെ സ്റുഡന്റ്സും എത്തിയിട്ടുണ്ട്ത്രേ. ഞങ്ങളുടെ അറിവിലേക്ക് രസകരമായ കാര്യവും ഷാജി ഇട്ടു തന്നു. കാലടി കോളേജിലെ ഒരു സാറിനെ പഞ്ചാര ഗോപാലൻ എന്ന് വിളിക്കുന്നുണ്ട് പോലും... ഞങ്ങൾക്ക് അഞ്ചു പേർക്കും ജിജ്ഞാസയായി ആളിനെ ഒന്ന് കാണുവാൻ. ഷാജി ആളെ കാട്ടിത്തരാം എന്ന് പറഞ്ഞത് മുതൽ കടന്നു വരുന്ന ഓരോ മുഖങ്ങളിലും ഞങ്ങൾ പഞ്ചാര ഗോപാലനെ തേടികൊണ്ടിരുന്നു.. ഓരോരുത്തരായി കടന്നു വന്ന് സീറ്റിൽ സ്ഥാനം പിടിച്ചുകൊണ്ടിരുന്നു.. അതുവരെയും കാണാഞ്ഞിട്ട് അക്ഷമയോടെ ഞാൻ ചാടിയെഴുന്നേറ്റു ഒരു ചോദ്യം.. "ഏതാടാ ഈ പഞ്ചാര ഗോപാലൻ...? അത് പറഞ്ഞുതീർന്നതും എന്റെ മുന്നിൽ നിൽക്കുന്ന ആരോഗ്യദൃഡഗാത്രനായ ഒരാൾ എന്നോട് ചോദിക്കുന്നു " വീട്ടിൽ അച്ഛനെ ഇങ്ങനെയാണോ വിളിക്കുന്നത്‌...? 
പതുക്കെ സീറ്റിൽ അമർന്നപ്പോൾ ഷാജിയുടെ കുശുകുശുപ്പ്.. അതാണ് ഞാൻ പറഞ്ഞആൾ.. സിനിമ തീരും വരെ മരണവീട്ടിലെ മൗനം ഞങ്ങൾക്കിടയിൽ തളം കെട്ടി നിന്നു. സിനിമ തീർന്നു തിരിച്ചു ബസിൽ എത്തും വരെ ഞങ്ങൾ ആരും സംസാരിച്ചില്ല. സിസ്റ്റർ ചാൾസിന്റെ ചെവിയിൽ എത്തുമോ എന്നുള്ള ഭയം ഞങ്ങളെ വിഴുങ്ങിയിരുന്നു. ബസ്സിൽ എത്തിയതും ഞങ്ങൾ വീണ്ടും ആ പഴയ നാട്ടുകൂട്ടമായി. ഒരിക്കലും മറക്കാനാവാത്തമധുരവും കയ്പ്പും നിറഞ്ഞ ആ ഓർമ്മ ഇന്നും മനസ്സിൽ മായാതെ നിൽക്കുന്നു...

 

- Lee

Share:
എഴുത്തുകാരനെ കുറിച്ച്
Image Description

ഞാൻ ലീലാമ്മ ജോൺസൻ, രാജസ്ഥാനിലെ കോട്ടക്ക് അടുത്ത് Antha എന്ന സ്ഥലത്ത് ഇമ്മാനുവേൽ മിഷൻ സ്കൂളിൽ ഒരു ടീച്ചർ ആയും വൈസ്പ്രിൻസിപ്പൽ എന്ന പോസ്റ്റിലും സേവനം അനുഷ്ഠിക്കുന്നു. നാട്ടിൽ പെരുമ്പാവൂർ ആണ് വീട് ഭർത്താവും ഒരു മകനും അടങ്ങുന്ന ഒരു ചെറിയ കുടുംബമാണ് എന്റേത് എഴുത്ത് എനിക്ക് വളരെ ഇഷ്ടമുള്ള ഒരു കാര്യമാണ് ഇവിടെ സൃഷ്ടി എന്ന group അതിന്ഒരു വേദി ഒരുക്കിത്തന്നതോർത്തു വളരെ സന്തോഷവും ഹൃദയം നിറഞ്ഞ നന്ദിയുമുണ്ട്. എന്റെ രചന

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക

Your are not login

കമന്റുകൾ