പ്രിയതമ

പ്രിയതമ

പ്രിയതമ

 "പെണ്ണ് കെട്ടി കഴിഞ്ഞപ്പോഴാണ് ഒന്നു നന്നാവാമെന്ന് തീരുമാനിച്ചത്

അതുവരെ തല്ലിപ്പൊളിയായി നടന്ന എനിക്ക് വിവാഹം പുതിയൊരു അനുഭൂതി ആയിരുന്നു

കൂട്ടുകാരും കൂടി തെക്ക് വടക്ക് കറങ്ങി നടന്ന് പാതിരാത്രി വീട്ടിൽ ചെന്ന് എങ്കിലായി

പെണ്ണ് കെട്ടിയതോടെ എന്നെ ചോദ്യം ചെയ്യാനാളായി

" ഇത്രയും നാൾ കറങ്ങി നടന്നില്ലേ ചെക്കാ..ഇനിയെങ്കിലും ഇതൊക്കെ ഒന്ന് മതിയാക്ക്..വീട്ടിലിപ്പോൾ ഇയാൾക്കായി കാത്തിരിക്കാൻ താലി കെട്ടിയൊരു പെണ്ണ് ഉണ്ടെന്ന് ഒരു ഓർമ്മ വേണം ട്ടൊ"

കെട്ടിയോൾടെ ഉത്തരവ് കേട്ട് ആദ്യമൊന്ന് പകച്ചെങ്കിലും പിന്നെയാ വാക്കുകൾ ഉൾക്കൊണ്ടു

"ഏട്ടാ അടുക്കളപ്പണിയിൽ എന്നെയൊന്ന് സഹായിക്കണേ എന്നുളള അവളുടെ അഭ്യർഥന എനിക്ക് തളളിക്കളയാൻ തോന്നിയില്ല

ആദ്യമായി അടുക്കളയിൽ കയറിയതിന്റെ വിമ്മിട്ടം എന്നെ വിട്ടൊഴിഞ്ഞില്ല

" എനിക്കിതൊന്നും അറിയില്ല പെണ്ണെ എന്ന് പറഞ്ഞു നോക്കിയെങ്കിലും ഒരു രക്ഷയുമില്ല

ഏട്ടനു ഇതൊക്കെ ഞാൻ പഠിപ്പിച്ചു തരാമെന്നവൾ പറഞ്ഞിട്ട് സ്നേഹത്തോടെയെല്ലാം കാണിച്ചു തന്നു

പച്ചക്കറികൾ അരിഞ്ഞു തുടങ്ങിയ സഹായം ഒടുവിലവൾ അടുക്കളപ്പണി മൊത്തം പഠിക്കണ്ട രീതിയിൽ ചെന്നൈത്തി

ഇത് കാണുമ്പോൾ അനിയത്തിക്കുട്ടിയും അമ്മയും മുഖം വീർപ്പിച്ചു

അവന്റെ കെട്ടിയോൾക്ക് എല്ലാം ചെയ്തു കൊടുക്കുന്നു എന്ന് അമ്മ പരിഭവം പറഞ്ഞു

"അമ്മേ എനിക്കൊന്ന് വയ്യാതെ ആയാൽ ഏട്ടൻ പട്ടിണി കിടക്കരുത്..സ്വന്തം വീട്ടിലെ പണി ചെയ്യുന്നത് കൊണ്ട് നാണക്കേട് വിചാരിക്കണ്ടെന്നും പറഞ്ഞവൾ അമ്മയെ പാട്ടിലാക്കി

" ഏട്ടാ എനിക്ക് കുറച്ചു സാധനങ്ങൾ വാങ്ങാനുണ്ട് കുറച്ചു പൈസ വേണമെന്ന് പറഞ്ഞ അനിയത്തിയെ ഞാൻ കണ്ണുരുട്ടി പേടിപ്പിച്ചു

"പെണ്ണുങ്ങൾക്ക് ആവശ്യമുള്ളത് വാങ്ങാനല്ലേ അവൾക്ക് കാശ് കൊടുത്തേക്കു ഏട്ടാന്നു ഭാര്യയുടെ സപ്പോർട്ടും

എല്ലാ ആവശ്യങ്ങളും ആങ്ങളയോട് അവൾക്ക് പറയുന്നതിനു പരിധിയുണ്ട് ഏട്ടാ...അതാട്ടൊ

അങ്ങനെ നാത്തൂന്മാരു തമ്മിൽ ഒടുക്കത്തെ സ്നേഹവും

ഒരു പുതപ്പിനടയിൽ മനസ്സ് രണ്ടും ഒന്നാവുന്ന നിമിഷം അവൾ കാതിലെന്നോട് ഓതിയത്

ഇനി കുറച്ചു പൈസയൊക്കെ സൂക്ഷിച്ചു വെയ്ക്കണം അനിയത്തിയുടെ കല്യാണം നടത്തണം

പിന്നെ വേറൊരു വിശേഷം കൂടിയുണ്ട്

നമുടെ വീട്ടിലേക്ക് പുതിയൊരു അതുഥി കൂടി വരണുണ്ട് ചെക്കാ

സ്നേഹത്തോടെ അവളെ പൊതിഞ്ഞു പിടിച്ചു കൊണ്ട് ഞാൻ ചോദിച്ചു

എന്റെ പെണ്ണിനു എന്ത് സമ്മാനമാണു വേണ്ടത്

വിവാഹം കഴിഞ്ഞു വർഷമൊന്നായിട്ടും അവളൊന്നും എന്നോട് ആവശ്യപ്പെട്ടട്ടില്ല

എന്നെ ഒന്നു കൂടി ചേർത്തണച്ചു കൊണ്ടവൾ പറഞ്ഞു

എനിക്ക് എന്റെ ഏട്ടനെ തന്നെ ദൈവം തന്നില്ലേ

പിന്നെ നമുക്കൊരു കുഞ്ഞു കൂടി ആയി

പിന്നെ സ്നേഹമുളളൊരു അച്ഛനെയും അമ്മയെയും സ്വന്തം ചേച്ചിയായി കരുതുന്നൊരു അനിയത്തിയെയും എനിക്കു കിട്ടിയില്ലേ ഏട്ടാ...എനിക്കിതു തന്നെ ധാരാളം

കുന്നോളം ഞാനാഗ്രഹിച്ചും കടലോളം സ്നേഹം തന്ന് ഈശ്വരൻ എന്നെ അനുഗ്രഹിച്ചു

എന്റെ പെണ്ണിനു ഞാൻ മൂർദ്ധാവിലൊരു ചുംബനം നൽകി അവൾ മനസ്സിൽ ആഗ്രഹിച്ചതു പോലെ

ഒരു കുഞ്ഞ് പിറന്ന ശേഷം അവൾക്ക് ഉത്തരവാദിത്വമേറി

കുസൃതി കുടുക്കയുടെ പിന്നാലെ ഓടണം

ജോലിക്കു പോകുന്ന എനുക്കായി പൊതിച്ചോറു കെട്ടി എന്നെ യാത്രയാക്കണം

അച്ഛനും അമ്മക്കും നല്ലൊരു മകളാകണം

അനിയത്തിയുടെ പ്രസവ ശുശ്രൂഷ ചെയ്യണം

വീട്ടിൽ പിടിപ്പതു പണിയെല്ലാം ചെയ്യണം

എന്നിട്ടുമൊരിക്കലും അവളെന്നോട് പരാതിയൊന്നും പറയാതെ സ്വന്തം വീട്ടിലെ പണിയായി കണ്ടെല്ലാം ചെയ്തു

അവൾക്ക് ഏറ്റവും പ്രിയപ്പെട്ട ഉണ്ണിയപ്പം നുളളി വായിൽ വെച്ച് കൊടുക്കുമ്പോൾ അവളുടെ കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞിരുന്നു

കാലം പെട്ടന്നു കടന്നു പോയെങ്കിലും അവളെനിക്കിന്നും എന്റെ സുന്ദരിക്കുട്ടി തന്നെ

ചെറുപ്പക്കാരെപ്പോലെ പിന്നിൽ കൂടി ചെന്ന് കെട്ടി പിടിച്ചു കവളിലൊരുമ്മ നൽകുമ്പോളവൾ പറയും

"വയസ്സായിട്ടും ഈ മനുഷ്യനു നാണമില്ലല്ലോ എന്റെ ദേവീ..മോൻ കണ്ടാൽ നാണക്കേടാ ട്ടൊ "

എന്നൊക്കെ അവൾ സ്നേഹ പൂർവ്വം പറയുമെങ്കിലും വയസ്സുകാലത്തെ പ്രണയമവൾ ആസ്വദിച്ചിരുന്നു

അവളുടെ മടിയിൽ തല ചായ്ച് കിടന്ന് അഗാധ നിദ്ര പുൽകണമെന്ന് ആയിരുന്നു എന്റെ ആഗ്രഹമെങ്കിലും അതിനുള്ള ഭാഗ്യം അവൾക്കാണ് ഈശ്വരൻ നൽകിയത്

ഏട്ടാ എനിക്ക് പഴയത് കൂട്ട് വയ്യ

എന്റെ കാലശേഷം ഏട്ടനെ ആരെങ്കിലും നോക്കാനായി മറ്റൊരു വിവാഹം കഴിക്കണമെന്ന് അവൾ ഉപദേശിക്കുമായിരുന്നു

അതൊക്കെ ഞാൻ മരിച്ചിട്ടു മതീട്ടൊ

ഞാൻ പറഞ്ഞന്നെയുളളൂ

എന്റെ അവസാന ശ്വാസം വരെ ഏട്ടന്റെ സ്നേഹം മുഴുവനുമായി എനിക്ക് വേണം

ഒരുനാൾ അവളെന്നെ കൂട്ടാതെ ഒറ്റക്കൊരു യാത്ര പോയി

എന്നെ തനിച്ചാക്കി

അവളുടെ ആഗ്രഹ പ്രകാരം കുഴിമാടത്തിൽ ഞാനെന്നും പൂക്കൾ അർപ്പിച്ചു അവളുടെ ആത്മശാന്തിക്കായി പ്രാർത്ഥിച്ചിരുന്നു

അപ്പോളൊരു മന്ദമാരുതൻ എവിടെ നിന്നെങ്കിലുമെത്തി എന്നെ തഴുകിയിട്ട് എന്റെ കാതിലോതുമായിരുന്നു

",എന്റെ ഏട്ടന്റെ കൂടെയെന്നും ഞാൻ ഉണ്ടാവും ട്ടൊ..എനിക്ക് അത്രക്ക് ഇഷ്ടമാണ് എന്റെ ഏട്ടനെ..ഇനിയൊരു പുനഃർജന്മം ഉണ്ടെങ്കിൽ ദൈവത്തോട് ഞാൻ പറയും..ഇനി വരും ജന്മത്തിലും എനിക്ക് എന്റെ ഏട്ടന്റെ പ്രിയതമ ആയാൽ മതിയെന്ന്"

- സുധി മുട്ടം 

Share:
എഴുത്തുകാരനെ കുറിച്ച്
Image Description

will update shortly

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക

Your are not login

കമന്റുകൾ