
Shiji Sasidharan | ഷിജി ശശിധരൻ
About Shiji Sasidharan | ഷിജി ശശിധരൻ...
- ഷിജി ശശീധരൻ, തൃശ്ശൂർ സ്വദേശിനിയാണ്, സ്‌കൂൾ, കോളേജ് വിദ്യാഭ്യാസം തൃശ്ശൂരിൽ കഴിഞ്ഞതിനു ശേഷം ടീച്ചർ ആയി ജോലിയിൽ പ്രവേശിച്ചു. ഇപ്പോൾ വിവാഹിതയായി കുടുംബത്തോടൊപ്പം കണ്ണൂർ പയ്യന്നൂരിൽ താമസം. ഭർത്താവ് ശശീധരൻ ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ പയ്യന്നൂർ ശാഖയിൽ ജോലി ചെയ്യുന്നു. മകൾ ദേവിക കേന്ദ്രീയ വിദ്യാലയം പയ്യന്നൂരിൽ അഞ്ചാം ക്ലാസ്സിൽ പഠിക്കുന്നു. ഒഴിവു സമയങ്ങൾ വേർതിരിച്ചു കലയെ ആസ്വദിക്കുകയും, കലാകാരന്മാരെ പിന്തുണ ക്കുകയും, അതിൽകുറച്ചു സമയം എഴുത്തിനും വേണ്ടി ക്രമീകരിച്ചിരിക്കുന്നു.
Shiji Sasidharan | ഷിജി ശശിധരൻ Archives
-
2018-12-08
Poetry -
സായന്തനത്തിന്റെ മൗനം
ഈറനണിഞ്ഞ മഞ്ഞിൽ പുതപ്പു മാറ്റി ഉണരാൻ മടിക്കുന്ന പുലരിയിൽ കുളിച്ചു തോർത്തിയണഞ്ഞൊരാ മധുര മാരുത നോടൊപ്പം മാറി നിന്നു ചിരിച്ചൂ പണ്ടു മാഞ്ഞൊരാ പ്രഭാകിരണം... പഴയ പാട്ടിന്റെ ഈരടികളിൽ ഒഴുകിയകലുന്ന പ്രണയ കല്ലോലത്തിൻ ഓളങ്ങളിൽ വൃശ്ചിക രാവുകൾ കുളിരണിയുമ്പോൾ ഉലഞ്ഞ കസവുടുത്തെത്തിയ സന്ധ്യയുടെ നയനങ്ങളിലെ
-
-
2018-11-28
Poetry -
കൊഴിയുന്ന പൂക്കൾ
മഴനൂലിൽ അടുത്തെത്തിയ പൂ തുമ്പിയ്ക്ക് ഒത്തിരി സ്നേഹത്തോടെ പൂം തേൻ പകർന്നു നൽകി കാത്തിരുന്ന വസന്തത്തെ പുണരാനാകാതെ നനഞ്ഞ മണ്ണിൽ കൊഴിഞ്ഞു വീഴുമ്പോൾ ... ആത്മാവിന്റെ സുഗന്ധമത്രയും കരിയിലകൾക്കിടയിലമരുന്ന പൂക്കൾ അരിയുന്നുവോ? വീണ്ടും വീണ്ടും തേൻ നുകരുവാനായി പാറി പറക്കുന്ന പൂ തുമ്പിയുടെ നിസ്വാർത്
-
-
2018-11-03
Stories -
എന്റെ മഞ്ചാടിച്ചെപ്പ്
ശിശിരവും വസന്തവും ദിനങ്ങളും വർഷങ്ങളും ഒന്നൊന്നായ് മാഞ്ഞു പോയ് പിന്നിട്ടുപോയ ഇന്നലെകളിൽ പറയാൻ ബാക്കിയായതെല്ലാം പറഞ്ഞു തീർക്കുവാൻ മനസ്സിൽ കുറിച്ചെടുത്തു വർഷങ്ങൾക്കു മുൻപ് കണ്ടു പിരിഞ്ഞതിനു ശേഷം ഈ വൈകിയ വേളയിൽ വീണ്ടും ഒരു കണ്ടുമുട്ടൽ തീർത്തും അപ്രതീക്ഷിതമായ ഒരു ദിനം.. പ്രണയത്തിന്റെ പ്രതീകമ
-
-
2018-10-09
Stories -
എന്റെ കിളിക്കൂട്
ദേവു എന്തോ പറയുന്നല്ലോ ,ജനലഴികളിലൂടെ പുറത്തേക്കുനോക്കി സംസാരിച്ചുകൊണ്ടുനിൽക്കുന്നു , മരച്ചില്ലകൾക്കിടയിൽ ഒരു കുരുവിക്കൂട് അതിനകത്തു പുറത്തേക്കു എത്തിനോക്കുന്ന ഒരു കുഞ്ഞിക്കുരുവിയും.ദേവു വിളിക്കുമ്പോൾ പുറത്തുവരും ,കളിച്ചും ഉല്ലസിച്ചും ആസ്വദിക്കേണ്ട ബാല്യം ആ ഇരുനില വീട്ടിലെ മുകളില
-
-
2018-10-09
Stories -
ഒരു ട്രെയിൻ യാത്ര
പൂരം കഴിഞ്ഞു കണ്ണൂരിലേക്കുള്ള മടക്ക യാത്ര, തൃശ്ശൂരിൽനിന്നും കുഞ്ഞേട്ടനും,മോളും,അമ്മുവും രാവിലത്തെ ഇന്റർസിറ്റിയിൽ കയറി നല്ല തിരക്കുണ്ടായിരുന്നു രണ്ടു സ്റ്റോപ്പ് കഴിഞ്ഞപ്പോൾ അമ്മുവിനും മകൾക്കും സീറ്റുകിട്ടി ,പിന്നീട് എതിർദിശയിൽ കുഞ്ഞേട്ടനും വന്നിരുന്നു. യാത്രയിൽ പച്ച പുൽമേടുകളും ,പൂ
-
-
2018-10-09
Stories -
അമ്മ
എന്റെ ഗുരുവായൂരപ്പാ... എന്റെ കൃഷ്ണാ.... നിന്നെ കാണാൻ ഞാൻ ദാ വരണൂട്ടോ ... മകനും,മരുമകളും , കൊച്ചുമക്കളും ചേർന്ന് ഗുരുവായൂർക്ക് യാത്രയാകുമ്പോൾ അന്ധതയുടെ നിഴൽ വീണുതുടങ്ങിയ ആ കണ്ണുകൾ തിളങ്ങിയിരുന്നു ഗുരുവായൂരിലെത്തി മകനോടൊപ്പമുള്ള ആ രാത്രി അമ്മക്ക് ജീവിതത്തിലെ ഏറ്റവും നല്ല നിമിഷങ്ങളായിരുന്ന
-
-
2018-10-09
Poetry -
മഴ
മഴ... മന്ദ മാരുതനായി മധുര സംഗീതമായ് കളി തോഴനായ് മയൂര നൃത്തമായ് ചിരിക്കുന്ന നിത്യ വസന്തമായ്... മഴതുമ്പികൾ പാറിപ്പറക്കുന്ന പച്ച പുൽമേടുകളിലൂടെ തേൻ മഴയായ് പെയ്തുതീരാതെ... എൻ കൈക്കുമ്പിളിൽ നിറയുമ്പോൾ..... മഴ...... നിലാവില്ലാത്ത രാത്രികളിൽ ഉടഞ്ഞ പ്രണയത്തിന്റെ കുപ്പിവള കിലുക്കമായ് കൊഴിഞ്ഞു വീണ പനിനീ
-
-
2018-10-09
Stories -
കഥയറിയാതെ
രാവിലെ മുതൽ മാളുവിന്റെ ഫോണിലേയ്ക്ക് ഹരിയേട്ടന്റെ കോളുകൾ വന്നു കൊണ്ടേയിരുന്നു ഇറങ്ങിയോ മാളൂ വൈകരുത് വേഗം റെയിൽവേ സ്റ്റേഷനിൽ എത്തണം.... ഹരിയേട്ടന്റെ പ്രണയ വിവാഹമായിരുന്നുവെങ്കിലും ഭാര്യയുമായുള്ള ജീവിതത്തിൽ തീർത്തും തൃപ്തനായിരുന്നില്ല, മാളുവും ഭർത്താവുമൊത്ത് ഒരു തരത്തിൽ ജീവിച്ചു തീർക്കുകയാ
-