കൊഴിയുന്ന പൂക്കൾ
- Poetry
- Shiji Sasidharan | ഷിജി ശശിധരൻ
- 28-Nov-2018
- 0
- 0
- 2126
കൊഴിയുന്ന പൂക്കൾ
മഴനൂലിൽ അടുത്തെത്തിയ
പൂ തുമ്പിയ്ക്ക്
ഒത്തിരി സ്നേഹത്തോടെ
പൂം തേൻ പകർന്നു നൽകി
കാത്തിരുന്ന വസന്തത്തെ
പുണരാനാകാതെ
നനഞ്ഞ മണ്ണിൽ കൊഴിഞ്ഞു വീഴുമ്പോൾ ...
ആത്മാവിന്റെ സുഗന്ധമത്രയും
കരിയിലകൾക്കിടയിലമരുന്ന
പൂക്കൾ അരിയുന്നുവോ?
വീണ്ടും വീണ്ടും
തേൻ നുകരുവാനായി
പാറി പറക്കുന്ന
പൂ തുമ്പിയുടെ നിസ്വാർത്ഥ മോഹങ്ങൾ....
എഴുത്തുകാരനെ കുറിച്ച്

ഷിജി ശശീധരൻ, തൃശ്ശൂർ സ്വദേശിനിയാണ്, സ്‌കൂൾ, കോളേജ് വിദ്യാഭ്യാസം തൃശ്ശൂരിൽ കഴിഞ്ഞതിനു ശേഷം ടീച്ചർ ആയി ജോലിയിൽ പ്രവേശിച്ചു. ഇപ്പോൾ വിവാഹിതയായി കുടുംബത്തോടൊപ്പം കണ്ണൂർ പയ്യന്നൂരിൽ താമസം. ഭർത്താവ് ശശീധരൻ ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ പയ്യന്നൂർ ശാഖയിൽ ജോലി ചെയ്യുന്നു. മകൾ ദേവിക കേന്ദ്രീയ വിദ്യാലയം പയ്യന്നൂരിൽ അഞ്ചാം ക്ലാസ്സിൽ പഠിക്കുന്നു. ഒഴിവു സമയങ്ങൾ വേർതിരിച്ചു കലയെ ആസ്വദിക്കുകയും, കലാകാരന്മാരെ പിന്ത
അനുബന്ധ ലേഖനങ്ങൾ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക
Your are not login