സായന്തനത്തിന്റെ മൗനം
- Poetry
- Shiji Sasidharan | ഷിജി ശശിധരൻ
- 08-Dec-2018
- 0
- 0
- 1384
സായന്തനത്തിന്റെ മൗനം
ഈറനണിഞ്ഞ മഞ്ഞിൽ പുതപ്പു മാറ്റി
ഉണരാൻ മടിക്കുന്ന പുലരിയിൽ
കുളിച്ചു തോർത്തിയണഞ്ഞൊരാ
മധുര മാരുത നോടൊപ്പം
മാറി നിന്നു ചിരിച്ചൂ
പണ്ടു മാഞ്ഞൊരാ പ്രഭാകിരണം...
പഴയ പാട്ടിന്റെ ഈരടികളിൽ
ഒഴുകിയകലുന്ന പ്രണയ കല്ലോലത്തിൻ ഓളങ്ങളിൽ
വൃശ്ചിക രാവുകൾ കുളിരണിയുമ്പോൾ
ഉലഞ്ഞ കസവുടുത്തെത്തിയ
സന്ധ്യയുടെ നയനങ്ങളിലെന്തേ
നൊമ്പരത്തിൻ നിഴൽ പതിയുന്നൂ...
ഇരുളു വീഴുന്ന ഇടവഴിയിൽ
തനിച്ചായ തിൻ വിയോഗ വ്യഥയോ
അതോ
പിന്നിട്ടു പോയൊരാ മോഹന ദിനങ്ങൾക്കന്ത്യത്തിൽ
അകന്നു പോകുന്നതിൻ മൂകമാം വിതുമ്പലോ
എന്നോ നുകർന്നൊരാ
മധുര സ്മൃതിയുടെ മറവിൽ
ഇനിയും ഉണരാത്ത വസന്തത്തിൻ സ്വപ്നങ്ങളിൽ ചേർന്നുറങ്ങാൻ
തുടിക്കുന്ന മനമായ് അണയുന്നു
പിന്നെയും
മായുന്ന സായന്തനത്തിന്റെ
മൗനമോഹങ്ങൾ....
എഴുത്തുകാരനെ കുറിച്ച്

ഷിജി ശശീധരൻ, തൃശ്ശൂർ സ്വദേശിനിയാണ്, സ്‌കൂൾ, കോളേജ് വിദ്യാഭ്യാസം തൃശ്ശൂരിൽ കഴിഞ്ഞതിനു ശേഷം ടീച്ചർ ആയി ജോലിയിൽ പ്രവേശിച്ചു. ഇപ്പോൾ വിവാഹിതയായി കുടുംബത്തോടൊപ്പം കണ്ണൂർ പയ്യന്നൂരിൽ താമസം. ഭർത്താവ് ശശീധരൻ ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ പയ്യന്നൂർ ശാഖയിൽ ജോലി ചെയ്യുന്നു. മകൾ ദേവിക കേന്ദ്രീയ വിദ്യാലയം പയ്യന്നൂരിൽ അഞ്ചാം ക്ലാസ്സിൽ പഠിക്കുന്നു. ഒഴിവു സമയങ്ങൾ വേർതിരിച്ചു കലയെ ആസ്വദിക്കുകയും, കലാകാരന്മാരെ പിന്ത
അനുബന്ധ ലേഖനങ്ങൾ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക
Your are not login