Image Description

Mohanan Vk

About Mohanan Vk...

  • മോഹനൻ വികെ നെടുമുടി. കുട്ടനാട്ടിൽ, നെടുമുടി എന്ന ഗ്രാമത്തിൽ 1954 ഡിസംബറിൽ ജനനം എന്ന് ജന്മ സാക്ഷ്യപത്രം. എന്നാൽ, അതിനും ശേഷം ഉള്ള ഒരു കർക്കിടകത്തിലെ മൂലം നക്ഷത്ര ജാതൻ എന്ന് 'അമ്മ പറഞ്ഞു. നെടുമുടി എൻ.എസ്.യുപി.എസ്, മങ്കൊമ്പ്, എ.റ്റി.എഛ്.എസ്, ചങ്ങനാശേരി, എൻ.എസ്.എസ്.കോളേജ്, ആലപ്പുഴ, എസ്.ഡി. കോളേജ്, എന്നീ വിദ്യാലയങ്ങളിൽ പഠനം. ബി.കോം പഠന കാലത്തു തന്നെ തിരുവനന്തപുരം, എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് കമ്മിഷണർ ഓഫീസിൽ ജോലി കിട്ടി. ഒരു മാസത്തിനു ശേഷം 1976 ഓഗസ്റ്റ് 13 നു തിരുവനന്തപുരം, സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ, ഹെഡ് ഓഫീസിൽ ഉദ്യോഗം ലഭിച്ചു. 1985-ൽ എസ്.ബി.റ്റി. ഓഫീസർ ആയി ഉദ്യോഗക്കയറ്റം. കേരളത്തിലെ ഒട്ടുമിക്ക ജില്ലകളിലും ജോലി ചെയ്തു. എസ്.ബി.റ്റി (ഇൻസ്‌പെക്ഷൻ ഡിപ്പാർട്മെന്റിൽ)-മാനേജർ - ഓഡിറ്റർ - ആയി സംസ്ഥാനത്താകെ സഞ്ചരിച്ചും വിവിധ ശാഖകൾ ഓഡിറ്റ് ചെയ്തും ജോലിചെയ്തു 2014 ഡിസംബറിൽ 31 ന് എസ്.ബി.റ്റി.യിൽ നിന്നും പെൻഷൻ പറ്റി വിരമിച്ചു. കോളേജ് പഠന കാലം മുതലേ നാട്ടിലെ കലാ-സാംസ്‌കാരിക-സാമൂഹിക പ്രസ്ഥാനങ്ങളുമായി ചേർന്ന് പ്രവർത്തിച്ചു. വായനശാല പ്രവർത്തനം, നാടകാഭിനയം, സാഹിത്യരചന, ചിത്രരചന, സംഘടനാ പ്രവർത്തനം, എന്നിവ അന്നേ ആരംഭിച്ചു. പുരോഗമന കലാസാഹിത്യ സംഘം, കുട്ടനാട് സെക്രട്ടറിയും, ആലപ്പുഴ ജില്ലാ കമ്മിറ്റി അംഗവും ആയിരുന്നു. ബാങ്കിൽ ട്രേഡ് യൂണിയൻ രംഗത്തും ഏറെക്കാലം പ്രവർത്തിച്ചു. മകൻ, മിത്ത് മോഹൻ, ബിഎസ്‌സി (വിഷ്വൽ കമ്മ്യൂണിക്കേഷൻസ്) ബിരുദധാരി. ഫ്രീലാൻസർ - ഗ്രാഫിക് ഡിസൈനർ-കം-ഫോട്ടോഗ്രാഫർ. ഭാര്യ ലതാമോഹൻ, "#വൈഗൈ_ഫാഷൻസ്" എന്ന ഫാഷൻ ഡിസൈനിങ് സ്ഥാപനം നടത്തുന്നു. സ്വന്തമായി ഡിസൈൻ ചെയ്യുന്ന വസ്ത്രങ്ങളിൽ മ്യൂറൽ പെയിന്റിംഗ് /ഹാൻഡ് പെയിന്റിംഗ് സ്‌പെഷലൈസ് ചെയ്ത്, ഓൺലൈൻ വിപണനം നടത്തുന്നു.(www.facebook.com/vaigaifashions/) കവിതാ രചനയാണ്‌ കൂടുതൽ ഇഷ്ടം. ഇതര സാഹിത്യ രചനകൾക്കൊപ്പം ചിത്രരചനയും, വായനയുമായി കാലം പോകുന്നു. വായനപ്പുര പുബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച, വൈഖരി സാഹിത്യ സദസ്സ് എന്ന ഓൺലൈൻ കൂട്ടായ്മയുടെ, 57 കവികളുടെ 270 കവിതകൾ ഉൾപ്പെടുത്തിയ പങ്കാളിത്തസമാഹാരം, "വൈഖരി കവിതാ സമാഹാരം" എന്ന കൃതിയിൽ ഏതാനും കവിതകൾ പ്രസിദ്ധീകരിച്ചു. ഓൺലൈൻ ഫേസ്ബുക്ക്‌ കൂട്ടായ്മകളിൽ, സ്വന്തം ടൈംലൈൻ കൂടാതെ ചില ഗ്രൂപ്പുകളിൽ സ്ഥിരമായി എഴുതുകയും, സംവദിക്കുകയും ചെയ്യുന്നു. സ്വന്തമായി ഒരു കവിതാസമാഹാരം പ്രസിദ്ധീകരിക്കുവാൻ ആഗ്രഹിക്കുന്നു. ഇപ്പോൾ എറണാകുളം എളമക്കരയിൽ സകുടുംബം താമസം. ഫോൺ: 9037461988 email: എഫ്.ബീ-ലിങ്ക്:

Mohanan Vk Archives