Image Description

EG Vasanthan

About EG Vasanthan...

  • ഇ.ജി. വസന്തന്‍ തൃശൂര്‍ ജില്ലയിലെ മതിലകത്ത് ജനനം. പാപ്പിനിവട്ടം എ.എം.എല്‍.പി സ്‌കൂള്‍, മതിലകം സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍, നാട്ടിക എസ്.എന്‍. കോളേജ്, ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ്, മൂത്തകുന്നം എസ്.എന്‍.എം ട്രെയിനിങ് കോളേജ് എന്നിവിടങ്ങളില്‍ പഠനം. പനങ്ങാട് ഹയര്‍ സെക്കന്ററി സ്‌കൂളിലെ മുന്‍ പ്രധാന അധ്യാപകന്‍. ബാലയുഗം, മലര്‍വാടി എന്നിവയില്‍ ചിത്രകഥകള്‍ വരച്ചു. വീക്ഷണം, കേരളശബ്ദം, കുങ്കുമം, നാന, മലയാളനാട്, നര്‍മദ, മനഃശാസ്ത്രം, ആരോഗ്യശാസ്ത്രം, അസാധു, തരംഗിണി, നിറമാല, ക്ലാപ്പ്, മേഘദൂത് തുടങ്ങിയ ആനുകാലികങ്ങളിലായി നൂറോളം കാര്‍ട്ടൂണുകള്‍ പ്രസിദ്ധീകൃതമായി. യുറീക്ക, മാധ്യമം, ജനയുഗം, വീക്ഷണം, ചന്ദ്രിക, നേരറിവ്, ചിത്രഭൂമി, സ്റ്റാര്‍ & സ്റ്റൈല്‍ എന്നിവയില്‍ കഥകളും കവിതകളും ലേഖനങ്ങളും പ്രസിദ്ധീകരിച്ചു. വിശകലനം മാസികയില്‍ സ്വനഗ്രാഹി എന്ന പംക്തി കൈകാര്യം ചെയ്യുന്നു. കോഴിക്കോട് സര്‍വ്വകലാശാലാ ഇന്റര്‍സോണ്‍ കലോത്സവത്തില്‍ കാര്‍ട്ടൂണിന് രണ്ടു തവണ ഒന്നാം സ്ഥാനവും സ്‌കോളര്‍ഷിപ്പും ഡി സോണ്‍ കലോത്സവത്തില്‍ കാര്‍ട്ടൂണിനു തുടര്‍ച്ചയായി നാലുതവണ ഒന്നാം സ്ഥാനവും നേടി. സ്റ്റാമ്പുകളും പാട്ടുകളും ശേഖരിക്കല്‍ ഹോബി. ഗ്രാമഫോണുകള്‍, റെക്കോര്‍ഡു പ്ലെയറുകള്‍, റേഡിയേകള്‍. സിനിമാ നോട്ടീസുകള്‍, പാട്ടുപുസ്തകങ്ങള്‍ എന്നിവയുടെ വിപുലമായ ശേഖരത്തിനുടമ. മലയാളത്തിലെ എതാണ്ടെല്ലാ സിനിമാ ഗാനങ്ങളും ശേഖരിക്കാനായിട്ടുണ്ട്. പ്രസിദ്ധീകരിച്ച കൃതികള്‍ : അയാള്‍, മുന്‍വശത്തെ വാതില്‍, ലൈക്ക്, ലാസ്റ്റ് ബെഞ്ച് (കഥകള്‍) അച്ഛന്‍ : ഈ.വി. ഗോപാലന്‍ (ഈവിജി) അമ്മ : കാര്‍ത്ത്യായനി ഭാര്യ : തുളസി (കൊച്ചിന്‍ ദേവസ്വംബോര്‍ഡ് ഉദ്യോഗസ്ഥ) മക്കള്‍ : ചിത്തിര, ആതിര മരുമക്കള്‍ : ശ്രീകാന്ത്, അജിന്‍ കൊച്ചുമകള്‍ : ഗായത്രി വിലാസം : 'സ്വരലയം' മതിലകം തൃശൂര്‍ - 680 685 ഫോണ്‍ : 0480 2842839, 9495170511

EG Vasanthan Archives

  • 2018-03-29
    Stories
  • Image Description
    പേരുദോഷം

    ഓഫീസ് വിട്ട് ഹേമലത വീട്ടിലെത്തുമ്പോള്‍ രാമചന്ദ്രന്‍ കസേരയിലിരുപ്പുണ്ട്. ആ ഇരിപ്പ് അത്ര പന്തിയായി ഹേമലതയ്ക്ക് തോന്നിയില്ല. രാവിലെ താന്‍ വഴക്കു പറഞ്ഞതിന്റെ വിഷമത്തില്‍ രണ്ടു വീശിയോ? എങ്ങനെ വഴക്കു പറയാതിരിക്കും ഭക്ഷണം നിയന്ത്രിക്കണെമെന്ന് ഗൗരവമായി ഡോക്ടര്‍ പറഞ്ഞിട്ടും ഒരു കാര്യമില്ല. കിട്ട

    • Image Description
  • 2017-11-06
    Stories
  • Image Description
    കെമിസ്ട്രി

    പത്തില്‍ എട്ട് ജാതകപ്പൊരുത്തത്തിലാണ് കണക്ക് പഠിപ്പിക്കുന്ന മൃദുലടിച്ചറെ രസതന്ത്രം പഠിപ്പിക്കുന്ന പവിത്രന്‍മാസ്റ്റര്‍ താലികെട്ടിയത്. പക്ഷേ, ജീവിതത്തില്‍ വേണ്ടത്ര പൊരുത്തമുണ്ടായില്ല എന്നുമാത്രം. പത്തിലെ രണ്ടു പെരുത്തക്കേടാണ് പ്രശനമുണ്ടാക്കുന്നതെന്ന് ജാതകം ഗണിച്ചുനോക്കിയ പണിക്കര്‍തന്ന

    • Image Description
  • 2017-10-23
    Stories
  • Image Description
    നടത്തം

    ഒരു പണിയും ചെയ്യാതെ വെറുതെയി രിക്കാനായിരുന്നു ഇഷ്ടം. അങ്ങനെയിരിക്കെ, ഒരു മണിക്കൂര്‍ നടന്നാല്‍ ഷുഗറും കൊളസ്‌ട്രോളും വരില്ലെന്ന് വീട്ടുകാര്‍ പറഞ്ഞതുകേട്ടാണ് രാവിലെ എഴുന്നേറ്റ് അയാള്‍ കയ്യും വീശി നടക്കാന്‍ തുടങ്ങിയത്. വീട്ടില്‍ നിന്ന് തെക്കോട്ടു നടന്ന് അര മണിക്കൂറായപ്പോഴാണ് കയ്യും കാലും വീ

    • Image Description
  • 2017-10-23
    Stories
  • Image Description
    അറ്റാക്ക്‌

    രാവിലെ എഴുന്നേറ്റപ്പോള്‍ ചെറുതല്ലാത്തൊരു നെഞ്ചു വേദന. ഗ്യാസിന്റെ കുഴപ്പമാകും, ചായ കുടിച്ചാല്‍ മാറിക്കോളും എന്ന് കരുതി. കാര്യമുണ്ടായില്ല. നെഞ്ചു വേദനയ്‌ക്കൊപ്പം പുറംകഴപ്പും തുടങ്ങി. അയാളാകെ പേടിച്ചു. ആ പേടി കണ്ട് പരിഭ്രമിച്ച ഭാര്യ പറഞ്ഞു 'എന്തിനാ വേദന സഹിച്ചുകൊണ്ടിരിക്കണേ.. പോയി ഡോക്ടറെ കണ്ടൂ

    • Image Description
  • 2017-10-23
    Stories
  • Image Description
    ഒരു പ്രെസൈഡിങ് ഓഫീസറുടെ ഡയറി കുറിപ്പ്

    സമയം ഒരു മണി. വോട്ടു ചെയ്യാനായി പ്രായമായ ഒരു സ്ത്രീ ബുത്തിനുള്ളിലേക്കു കയറിവന്നു. കൂടെ ഒരു പയ്യനുമുണ്ട്. ''അമ്മൂമ്മയ്ക്ക് കണ്ണിന് കാഴ്ചക്കുറവാണ്. ഓപ്പണ്‍ വേട്ട് ചെയ്യിക്കണം.'' പയ്യന്‍ ഫസ്റ്റ് പോളിങ് ഓഫീസറോട് പറഞ്ഞു. ഉടനെ ഫസ്റ്റ് പോളിങ് ഓഫീസര്‍ അവരെ പ്രിസൈഡിങ് ഓഫീസറായ എന്റെ അടുത്തേക്കു വിട്ടു. ഇത

    • Image Description
  • 2017-10-23
    Stories
  • Image Description
    വെബ്കാമറ

    മക്കളെല്ലാം വിദേശത്താണ്. ഒരുമിച്ചാണ് താമസവും. അച്ഛന്‍ മരിച്ചതില്‍പ്പിന്നെ അമ്മയ്ക്ക് കൂട്ടിനായി വേലക്കാരിയെ ഏര്‍പ്പാ ടാക്കിയത് അവരാണ്്. വയസ്സേറിയേറി വന്നപ്പോള്‍അമ്മയ്ക്ക് മക്കളെ ദിവസവും കണ്ടുകൊണ്ടിരിക്കണമെന്നായി. അങ്ങനെ യാണ് കംപ്യൂട്ടറില്‍ വെബ്കാമറ ഘടിപ്പിച്ചതും വേലക്കാരിക്ക് പരിശീലന

    • Image Description
  • 2017-10-23
    Stories
  • Image Description
    പോത്ത്

    രാത്രി ഉറങ്ങാന്‍ കിടന്നപ്പോള്‍ ചെറുതായൊരു നെഞ്ചുവേദന. കുറേശ്ശെ വിയര്‍ക്കുന്നുണ്ടോ എന്നൊരു തോന്നലും. ''ആശുപത്രിയില്‍ പോണോ?'' പേടിയും പരിഭ്രമവും കണ്ട് ഭാര്യ ചോദിച്ചു. മരിക്കാന്‍ പോകയാണോ എന്നൊരു ഭയം മനസ്സിനെ അലട്ടിയെങ്കിലും അയാള്‍ പറഞ്ഞു: ''വലിയ കുഴപ്പം തോന്ന്ണില്ല. ഗ്യാസ് മേല്‍പ്പോട്ട് കേറ്യേതാക

    • Image Description