
George Varghese (GV Kizhakkambalam)
About George Varghese (GV Kizhakkambalam)...
- ജിവി കിഴക്കമ്പലം: എറണാകുളം ജില്ലയിൽ കിഴക്കമ്പലം എന്ന കൊച്ചു ഗ്രാമത്തിൽ 1976 ഫെബ്രുവരി 17 ന് വറുഗീസിന്റെയും ഭാര്യ കൊച്ചുത്രേസ്യയുടെയും നാലാമത്തെ മകനായ് ജോർജ് വറുഗീസ് എന്ന എന്റെ ജനനം. കിഴക്കമ്പലം വിമല നഴ്സ്റിയിൽ നിന്നാരംഭിച്ച വിദ്യാഭ്യാസ ജീവിതകാലം ഒന്ന് മുതൽ നാല് വരെ കിഴക്കമ്പലം സെന്റ് ആന്റണീസ് സ്കൂളിലും തുടർന്ന് പത്ത് വരെ കിഴക്കമ്പലം സെന്റ് ജോസഫ് ഹൈസ്കൂളിലും പ്രീഡിഗ്രി ഒരു പ്രൈവറ്റ് കോളേജിലും പൂർത്തിയാക്കി. പിന്നീട് പല തൊഴിൽ മേഖലകളിലും ജീവിക്കാനുളള വ്യഗ്രതയിൽ എത്തപ്പെട്ടുവെങ്കിലും എങ്ങും നിലയുറപ്പിക്കാനാവത്തത് ജീവിതത്തിലെ ഒരു നെഗറ്റീവ് ആയി ഇന്നും കാണുന്നു. എന്നോ മനസ്സിൽ കയറിയ കവിതകളോടുള്ള ഭ്രമം കുറച്ചൊക്കെ എഴുതാൻ പ്രചോദനമായി-എഴുതിയതിൽ ഏറെയും പ്രണയവിരഹ കവിതകൾ ആണ്. എഴുതി തുടങ്ങിയപ്പോൾ കവിതകളിൽ പേര് ഒന്ന് മാറ്റി ജിവി കിഴക്കമ്പലം എന്ന് ചേർത്തു. ഭാര്യയും മൂന്ന് മക്കളും അടങ്ങുന്ന ഒരു ചെറിയ കുടുംബമായ് ജീവിതം ഇപ്പോൾ മുന്നോട്ട് പോകുന്നു.
George Varghese (GV Kizhakkambalam) Archives
-
2017-11-06
Poetry -
-
2017-10-27
Poetry -
ഭൂമിദേവി
ഭൂമിദേവിയെ പ്രണയിച്ചൊരാ നക്ഷത്ര കുമാരനെന്നപോൽ മറഞ്ഞിരിക്കുന്നു ഞാനുമൊരു താരകമായീയാകാശ വീഥിയിൽ... രാവിന്റെ നേർത്ത നിഴലുകൾ ഭൂമിയെ തൊട്ടുണർത്തുമ്പോൾ നാണത്താൽ പുളകിതയാമൊരു ദേവിയെപ്പോലെയോ നീയും... രാവേറെയായിട്ടും നിൻ മിഴികളിൽ മിന്നിത്തെളിഞ്ഞീടുന്നത് ലജ്ജയോ വിരഹനൊമ്പരത്താൽ പിടയുന്ന മനസ്സിന്റ
-