ഭൂമിദേവി
- Poetry
- George Varghese (GV Kizhakkambalam)
- 27-Oct-2017
- 0
- 0
- 1414
ഭൂമിദേവി

ഭൂമിദേവിയെ പ്രണയിച്ചൊരാ നക്ഷത്ര കുമാരനെന്നപോൽ
മറഞ്ഞിരിക്കുന്നു ഞാനുമൊരു താരകമായീയാകാശ വീഥിയിൽ...
രാവിന്റെ നേർത്ത നിഴലുകൾ ഭൂമിയെ തൊട്ടുണർത്തുമ്പോൾ
നാണത്താൽ പുളകിതയാമൊരു ദേവിയെപ്പോലെയോ നീയും...
രാവേറെയായിട്ടും നിൻ മിഴികളിൽ മിന്നിത്തെളിഞ്ഞീടുന്നത് ലജ്ജയോ
വിരഹനൊമ്പരത്താൽ പിടയുന്ന മനസ്സിന്റെ മോഹഭംഗങ്ങളോ...
വിടപറഞ്ഞകലുമെങ്കിലും വീണ്ടുമൊരടുത്ത രാവിനായി
താരകത്തെ കാത്തിരിക്കുമൊരു ദേവിയെപ്പോൽ നീയും...
കാത്തിരിക്കുമോ ഇനിയുമൊരു സംഗമത്തിനായി വീണ്ടും
എത്തിടാമൊരു വാൽനക്ഷത്രമായ് ഞാൻ നിന്നരികിൽ...
- ജിവി കിഴക്കമ്പലം
എഴുത്തുകാരനെ കുറിച്ച്

ജിവി കിഴക്കമ്പലം: എറണാകുളം ജില്ലയിൽ കിഴക്കമ്പലം എന്ന കൊച്ചു ഗ്രാമത്തിൽ 1976 ഫെബ്രുവരി 17 ന് വറുഗീസിന്റെയും ഭാര്യ കൊച്ചുത്രേസ്യയുടെയും നാലാമത്തെ മകനായ് ജോർജ് വറുഗീസ് എന്ന എന്റെ ജനനം. കിഴക്കമ്പലം വിമല നഴ്സ്റിയിൽ നിന്നാരംഭിച്ച വിദ്യാഭ്യാസ ജീവിതകാലം ഒന്ന് മുതൽ നാല് വരെ കിഴക്കമ്പലം സെന്റ് ആന്റണീസ് സ്കൂളിലും തുടർന്ന് പത്ത് വരെ കിഴക്കമ്പലം സെന്റ് ജോസഫ് ഹൈസ്കൂളിലും പ്രീഡിഗ്രി ഒരു പ്രൈവറ്റ് കോളേജിലും പൂർത്തിയ
അനുബന്ധ ലേഖനങ്ങൾ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക
Your are not login