
Keerthi
About Keerthi...
- കീർത്തി, (ശ്രീ ശ്രീ എന്ന നാമത്തിൽ നവമാധ്യങ്ങളിൽ അറിയപ്പെടുന്നു) ജയൻ- രജനി ദമ്പതികളുടെ മൂത്ത പുത്രിയായി 1957 ൽ തൃശ്ശൂർ ജില്ലയിലെ കടവല്ലൂരിൽ ജനിച്ചു... എൻ.എസ്.എസ്.പ്രൈമറി സ്കൂളിൽ നിന്നും ബെദനി കോൺവെൻ്റ് ഹൈസ്കൂളിൽ നിന്നുമായി പ്രാഥമിക പഠനം പൂർത്തിയാക്കി... കൊച്ചന്നൂർ ഗവൺമെൻ്റ് ഹൈയർ സെക്കൻ്ററി സ്കൂളിൽ നിന്നും പ്ലസ്ടു പൂർത്തിയാക്കിയ കീർത്തി ചേതനയിൽ നിന്നും മാസ് കമ്മ്യൂണിക്കേഷൻ ആൻ്റ് ജേർണലിസത്തിൽ ബിരുദം നേടി. വായനയോടുള്ള ഇഷ്ടം പിന്നീടെപ്പോഴോ എഴുത്തിൽ എത്തിചേർന്നെങ്കിലും അതിനുള്ള വഴി പറഞ്ഞുതന്നത് പ്രിയ അധ്യാപകനായ ജയപാലനായിരുന്നു. ജേർണലിസത്തോടൊപ്പം മോട്ടിവേഷൻ ക്ലാസ്സുകളും ആവശ്യക്കാർക്കായി ചെയ്യുവാനും ഇതിനിടയിൽ സമയം കണ്ടെത്തുന്നു.
Keerthi Archives
-
2017-10-16
Poetry -
കാൽപ്പാടുകൾ
പരിഭവങ്ങൾക്കൊപ്പം ഉതിർന്നുവീണ കണ്ണുനീർതുള്ളിയിൽ ആ വയോധിക നിറച്ചുവച്ചതത്രയും പൊട്ടിച്ചിതറിയ പ്രതീക്ഷകളായിരുന്നു.... അവൻ്റെ ഉയർച്ചയെ കൗതുകത്തോടെ കണ്ടാസ്വദിച്ചതിന് ആ വയോധികക്ക് അവൻ നൽകിയ സമ്മാനമായിരുന്നു പിൻതിരിഞ്ഞൊന്ന് നോക്കുകപോലും ചെയ്യാതെ നടന്നകന്ന ആ കാൽപ്പാടുകൾ
-
-
2017-10-16
Poetry -
അതിർവരമ്പ്
നിന്നോട് പറയാതെ- പറയാൻ മാത്രമായ് ഞാൻ തീർത്ത മതിൽ ചുമരുകൾക്കിപ്പുറം നീ ചലിച്ചതില്ല പിന്നീട്.... നിൻ കാൽപ്പാടറിഞ്ഞില്ല എൻ അങ്കണം പിന്നീടൊരിക്കലും.... നീട്ടിയില്ല നീ... നിൻ കരം സഹായഹസ്തം പ്രതീക്ഷിച്ച്.... പരിണിതമായ്; ജയിച്ച രോഗത്തിനുമേൽ ക്ഷയിച്ച- നിൻ കുഞ്ഞിൻ ജഡവുമായ് നീ അലമുറയിട്ട മാത്രയിലേ തിരിച്ചറിഞ
-
-
2017-10-16
Poetry -
തൂലിക
തൂലിക അക്ഷരങ്ങളെയും ആശയങ്ങളേയും പെറ്റിട്ടതിന് ആദ്യം അവർ കൈപത്തി വെട്ടി.... പിന്നീടവർ നിരോധനം ഏർപ്പെടുത്തി... എന്നിട്ടും ഊർജസ്വലതയോടെ ആശയങ്ങൾ പിറവികൊണ്ടു... പിന്നെയവർ ജീവിച്ചിരിക്കെ മരണം വരിച്ച എഴുത്തുകാരൻ്റെ ബലിചോറുണ്ടു...... പക്ഷെ, അവിടെയും ജയം നുണഞ്ഞത് ആശയം മാത്രം... പിന്നീടവർ തങ്ങൾക്കുനേരെ തൂലിക
-
-
2017-10-16
Poetry -
ചുമരുകൾ
ഇന്നാ ചുമരുകൾക്ക് തേങ്ങലിൻ്റെ നനവുണ്ട്; ഒരിക്കൽ ഞാനെന്ന എന്നെ രൂപപ്പെടുത്തിയ, എൻ്റെ ഭ്രാന്തിന് കൂട്ട് നിന്നവയാണവ...... ആ ഒറ്റമുറിതൻ നാല് ചുമരുകളിൽ തങ്ങുന്ന മിഴി നീരിൻ ഈർപ്പത്തിൽ പരിഭവമുണ്ട്; അവയെ ഗൗനിക്കാത്തതിൻ- പരിഭവം...... പദനിസ്വരം താളം മീട്ടിയ നാൾമുതൽ കൂട്ടുണ്ടെനിക്കാ ചുമരുമായ്..... എൻ ശേഖരമുറിയ
-
-
2017-10-16
Poetry -
ഊർമിള
അറിയണം അവളെ ആ പെണ്ണുടലിലെ ആരും കാണാത്ത കണ്ണീർകയത്തെ.... പ്രതീക്ഷകൾ തച്ചുടഞ്ഞ ഈറ്റില്ലത്തെ.... അവൾ ഊർമിള.... സോദരിയാം സീതയെ പിരിയാൻ വിതുമ്പി രാമനാം സോദരൻ തൻ പാതിയായ പെണ്ണവൾ....ഊർമിള.. കാലം കറുപ്പ് നൂലിൽ നെയ്ത ഭാവിരേഖയിൽ സോദരിയേയും പതിയേയും വിധി അടർത്തിമാറ്റിയപ്പോൾ ഉള്ളിൽ കരഞ്ഞ് പുറമെ ചിരിച്ച പെണ്ണുടലവ
-
-
2017-10-16
Poetry -
മൂങ്ങ
അടുത്ത ജന്മം മൂങ്ങയായ് ജനിക്കണം... പെണ്ണായി പിറന്നതിൽ പിന്നെ ഇരുട്ടിനു നേരെ തീർത്ത അസ്വാതന്ത്ര്യ ചങ്ങലകെട്ടുകളെ ഭേദിച്ച് ഇരുട്ടിലേക്ക് പറന്നെത്തണം പ്രകൃതി തീർക്കുന്ന പരിമളത്തിലെ മത്തുപിടിപ്പിക്കുന്ന പാലപ്പൂ ഗന്ധവും മുലപ്പൂ വാസനയും ചെമ്പകപ്പൂ സുഗന്ധവും ആദ്യാദ്യം നുകരണം... നിശബ്ദത തീർത്ത വേ
-
-
2017-10-16
Poetry -
നാറാണത്ത് ഭ്രാന്തൻ
അവൻ ഭ്രാന്തൻ, നാവ് പടവാളാക്കിയവൻ.... വികാരമാം ഭയത്തെ നാവെന്ന വാളിനാൽ ചെറുത്തവൻ.... തോൽപ്പിച്ചന്നൊരാ ചുടലഭദ്രകാളിയേയും.... പറഞ്ഞുതോൽപ്പി_ ക്കാനാവില്ലെന്നിരിക്കെ മേലാളൻ 'അശുദ്ധിയുടെ' തൊട്ടുകൂടായ്മയിൽ നിന്നും മാറ്റി നിർത്തപ്പെട്ടവൻ..... ഉയർച്ച കഠിനപടവുകളുടേതെന്നും വീഴ്ച നിസാരമെന്നും മലമുകളിൽ നിന്ന്
-