തൂലിക

തൂലിക അക്ഷരങ്ങളെയും ആശയങ്ങളേയും
പെറ്റിട്ടതിന്
ആദ്യം അവർ കൈപത്തി വെട്ടി....
പിന്നീടവർ നിരോധനം ഏർപ്പെടുത്തി...
എന്നിട്ടും
ഊർജസ്വലതയോടെ
ആശയങ്ങൾ പിറവികൊണ്ടു...
പിന്നെയവർ ജീവിച്ചിരിക്കെ
മരണം വരിച്ച എഴുത്തുകാരൻ്റെ
ബലിചോറുണ്ടു......
പക്ഷെ,
അവിടെയും ജയം നുണഞ്ഞത്
ആശയം മാത്രം...
പിന്നീടവർ
തങ്ങൾക്കുനേരെ തൂലിക ചലിപ്പിച്ച
പേനവിരലുകൾക്ക് നേരെ
നിറയൊഴിച്ചു....
ആ തോക്ക് ഇന്നുതിർത്തത്
ഗൗരിക്കുനേരെയാണ്....
നാളെ അത്...
എനിക്കും നിനക്കും മുൻപിൽ വന്നെന്നിരിക്കാം...
- കീർത്തി ( ശ്രീ )
എഴുത്തുകാരനെ കുറിച്ച്

കീർത്തി, (ശ്രീ ശ്രീ എന്ന നാമത്തിൽ നവമാധ്യങ്ങളിൽ അറിയപ്പെടുന്നു) ജയൻ- രജനി ദമ്പതികളുടെ മൂത്ത പുത്രിയായി 1957 ൽ തൃശ്ശൂർ ജില്ലയിലെ കടവല്ലൂരിൽ ജനിച്ചു... എൻ.എസ്.എസ്.പ്രൈമറി സ്കൂളിൽ നിന്നും ബെദനി കോൺവെൻ്റ് ഹൈസ്കൂളിൽ നിന്നുമായി പ്രാഥമിക പഠനം പൂർത്തിയാക്കി... കൊച്ചന്നൂർ ഗവൺമെൻ്റ് ഹൈയർ സെക്കൻ്ററി സ്കൂളിൽ നിന്നും പ്ലസ്ടു പൂർത്തിയാക്കിയ കീർത്തി ചേതനയിൽ നിന്നും മാസ് കമ്മ്യൂണിക്കേഷൻ ആൻ്റ് ജേർണലിസത്തിൽ ബിരുദം നേടി. വാ
അനുബന്ധ ലേഖനങ്ങൾ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക
Your are not login