സമദൂരം
- Stories
- Jayaraj Parappanangadi
- 24-Jan-2019
- 0
- 0
- 1410
സമദൂരം

മുല്ലപ്പൂവിലമര്‍ന്ന അനുപമയുടെ ശരീരത്തിലേയ്ക്ക് വിനീതിന്റെ കെെകാലുകള്‍ പതുക്കെയരിച്ച് ഒരു കാട്ടുതീപോലെ വികാരം കത്തിപ്പടരാനിരിയ്ക്കവെ പെട്ടന്നവള്‍ ചോദിച്ചു....
വിനീതെന്താണ് സമപ്രായമുള്ളയൊരാളെയേ കല്ല്യാണം കഴിയ്ക്കൂന്ന് വാശിപിടിച്ചത് ?
അതിജ്ജ്വലമായ അഗ്നിയില്‍ വെള്ളമൊഴിച്ചാലെന്നപോലെ അവനാ ചോദ്യം കേട്ടപ്പോള്‍ ആകെ തളര്‍ന്നു...
എന്റെ അനൂ... ആദ്യരാത്രിയിലെ പ്രഥമ സ്പര്‍ശനത്തില്‍ത്തന്നെ വേണമായിരുന്നോ ഇത്തരം കഠിനസംശയം ?
ഇനിയെന്തായാലും അതു പറഞ്ഞിട്ടേ ബാക്കി നടക്കൂ....ഞാനത്രയ്ക്കു ഡള്ളായി...
ഹഹഹഹ..എന്റെ വിനീതേ...
നമുക്കു മുന്നില്‍ ഒരായുസ്സു മുഴുവന്‍ തുറന്നു കിടക്കുകയല്ലേ...
പിന്നെന്തിനാണിത്ര വിഷമം ?
കഥ പറഞ്ഞോളൂൂൂ.....
അനുപമയുടെ വിടര്‍ന്നുലഞ്ഞ മുടിയൊതുക്കി
വിനീത് തലയിണ ചുമരില്‍ ചാരി വച്ച് ഇങ്ങിനെ തുടങ്ങി....
അനൂ...എന്റെയച്ഛനും അമ്മയും തമ്മില്‍ പത്തുവയസ്സിന്റെ മാറ്റമുണ്ടായിരുന്നു....
അച്ഛനാണെങ്കില്‍ ഞാന്‍ പ്ളസ്ടുവിന് പഠിയ്ക്കുന്ന സമയമായപ്പോഴേയ്ക്കും താടിയും മുടിയുമൊക്കെ നരച്ച് ആകെ വയസ്സനെപ്പോലെയായി....
മുപ്പത്തിയേഴുവയസ്സുള്ള മിതഭക്ഷണശീലയായ അമ്മയ്ക്കാവട്ടെ ഇരുപത്തഞ്ചു തോന്നിയ്ക്കുന്ന ശരീരപ്രകൃതവും....
റോഡിലൂടെ പോകുമ്പോള്‍ പുതുതായി പരിചയപ്പെടുന്നവരൊക്കെ അമ്മ അച്ഛന്റെ മകളാണോ എന്ന് പോലും ചോദിയ്ക്കുകയുണ്ടായി....
ഇതച്ഛനെ കൂടുതല്‍ വേദനിപ്പിച്ച് ഒന്നുകൂടി വയസ്സനാക്കി....
സ്വന്തം സൗന്ദര്യത്തില്‍ അമ്മ ഇത്തിരി അഹങ്കരിയ്ക്കുകകൂടി ചെയ്തപ്പോള്‍ കുടുംബജീവിതമാകെ ആടിയുലഞ്ഞു...
മാന്യനും സല്‍സ്വഭാവിയുമായ അച്ഛന്‍ ബാങ്കിലെ ജോലികഴിഞ്ഞു വന്നാല്‍ മദ്യപിയ്ക്കാനും മാറിക്കിടക്കാനും തുടങ്ങി....
അങ്ങിനെയിരിയ്ക്കെ ഒരു ദിവസം പ്രെെവറ്റ് ടാക്സ്ഓഫീസിലെ തന്നേക്കാള്‍ പ്രായം കുറഞ്ഞ സഹപ്രവര്‍ത്തകന്റെ കൂടെ അമ്മ എന്നെന്നേയ്ക്കുമായി മുങ്ങി....
അപമാനഭാരത്താല്‍ നിലതെറ്റിയ അച്ഛന്‍ ഒരു മാസത്തിനുള്ളില്‍ വണ്ടിയ്ക്കു തലവച്ച്......
അച്ഛന്റെ ജോലികിട്ടിയ ഞാന്‍ അനിയത്തിയെ പഠിപ്പിച്ച് കല്ല്യാണം കഴിച്ചുവിട്ടു....
ഇപ്പോള്‍ തമിഴ്നാട്ടിലെ ഏതോ ഒരു തുണിക്കമ്പനിയില്‍ ജോലിചെയ്യുന്ന അമ്മയെ രണ്ടാമനുപേക്ഷിച്ചെന്നാണ് കേട്ടത്....
അതിനെപ്പറ്റി അന്വേഷിയ്ക്കാനൊന്നും പോയില്ല...
ഇത്തരമൊരു പ്രായാന്തര കഥ ജീവിതം മാറ്റിമറിച്ചതുകൊണ്ടാണ് ഞാനിങ്ങനെയൊരു തീരുമാനമെടുത്തത്....
എത്രയേൊ കല്ല്യാണക്കാര്യങ്ങള്‍ രണ്ടുവയസ്സിനിളപ്പമുള്ളതുവരെ വന്നിട്ടും ഞാന്‍ സമ്മതിച്ചില്ല.....
ഇതിപ്പോ നമുക്കുരണ്ടുപേര്‍ക്കും ഒരേ പോലെ വയസാവുമ്പോള്‍ യാതൊരു പ്രശ്നവുമില്ലല്ലോ....
അല്ലെങ്കിലൊരു പക്ഷേ അച്ഛന്റെ ഗതി തന്നെ എനിയ്ക്കും വന്നാലോ ?
ഇതൊന്നും ആദ്യം പറയാഞ്ഞത് ഒരു പക്ഷേ എന്റെ കുടുംബകഥ കേട്ട് ബന്ധം തന്നെ വേണ്ടെന്നുവച്ചെങ്കിലോ എന്നു ഭയന്നിട്ടായിരുന്നു....
ഏട്ടായെന്നുവിളിയ്ക്കരുതെന്ന നിര്‍ബന്ധബുദ്ധിവച്ചതും അതുകൊണ്ട് തന്നെ....
ഒരു നെടുവീര്‍പ്പോടെ കഥ കേട്ടുകിടന്ന അനുപമയുടെ നെഞ്ചില്‍ വല്ലാത്തൊരു പാപബോധമെരിഞ്ഞു...
ചെറുപ്പത്തില്‍ കൗമാരതീവ്രതയില്‍ അമ്മാവന്റെ മകനോടൊപ്പം ഒന്നുരണ്ടുതവണ രമിച്ചിരുന്നെന്ന സത്യം തുറന്നുപറയണമെന്ന് കരുതിയതായിരുന്നു...
ഇത്തരമൊരവസ്ഥയില്‍ അതു താങ്ങാനുള്ള ശേഷി വിനീതിനുണ്ടാവാന്‍ വഴിയില്ല...
ചില സത്യങ്ങള്‍ എന്നേയ്ക്കുമായി മനസില്‍ കുഴിച്ചുമൂടുക തന്നെയാണ് നല്ലത്...
വീണ്ടും അഭിരമിച്ച്
പ്രാപ്യതയുടെ മൂര്‍ദ്ധന്യതയിലെത്തിയ വിനീത് തന്നിലേയ്ക്കൊന്നാവുമ്പോള്‍ സത്യശുദ്ധിയ്ക്കായി അനുപമ ബുദ്ധിപൂര്‍വ്വം തന്റെ കണ്ണും കാലും ഇറുക്കിപ്പിടിച്ചു....
എഴുത്തുകാരനെ കുറിച്ച്

മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടിയില്‍ താമസം അമ്മ, ഭാര്യ,രണ്ടു മക്കള്‍ അടങ്ങുന്ന സന്തുഷ്ട കുടുംബം. ജോലി ബിസിനസ്. ഒഴിവ് വേളകളിൽ കഥകൾ എഴുതാറുണ്ട്. നല്ലതെന്ന് അഭിപ്രായമുള്ളവ സമൂഹമാധ്യമങ്ങളിൽ പങ്കിടാറുണ്ട്.
അനുബന്ധ ലേഖനങ്ങൾ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക
Your are not login