തീര്‍ത്ഥം
- Stories
- Jayaraj Parappanangadi
- 24-Jan-2019
- 0
- 0
- 1191
തീര്‍ത്ഥം

വിശാലമായ ഉല്‍സവപ്പറമ്പിലെ നിറഞ്ഞു നില്‍ക്കുന്ന ആളുകള്‍ക്കിടയിലൂടെ എവിടെനിന്നോ ഒരു നായ ക്ഷേത്രമുറ്റത്തെ ഗ്രില്ലു കെട്ടിയ മണിക്കിണറിനടുത്തെത്തി...
ഉഗ്രരൂപിണിയായ ദേവിയുടെ പരിചാരകരല്ലാതെ ആ കിണറു തൊടില്ലെന്നിരിയ്ക്കെ, അതിന്റെ പാതി തുറന്ന കുഞ്ഞു വാതിലിലൂടെ നുഴഞ്ഞു കയറി ബക്കറ്റിലവശേഷിച്ച വെള്ളം മുഴുവന്‍ നായ ആര്‍ത്തിയോടെ കുടിച്ചു....
ഇതു കണ്ട അനുബന്ധിതര്‍ മഹാ അപരാധം നടന്ന ഭയത്താല്‍ അതിനെ അടിച്ചു പായിയ്ക്കാനൊരുങ്ങിയെങ്കിലും ക്ഷേത്രബന്ധുവായൊരു മനുഷ്യന്‍ അവരെത്തടഞ്ഞ് ഇങ്ങിനെ പറഞ്ഞു...
അതിനെയൊന്നും ചെയ്യേണ്ട....
വിശന്നു വലഞ്ഞ് തളര്‍ന്ന ആ നായ ഇത്രയും തിങ്ങി നിറഞ്ഞ ആളുകള്‍ക്കിടയിലൂടെ അല്‍ഭുതകരമായി ഇതിനടുത്തെത്തണമെങ്കില്‍ അതിലൊരു ദെെവനിയോഗമുണ്ട്....
ജീവനറ്റു പോവാറായ മിണ്ടാപ്രാണിയ്ക്ക് ജലം അമൃതുപോലുപകരിച്ചതിനാല്‍
ശരിയ്ക്കുമിതൊരു തീര്‍ത്ഥക്കിണറായി ..
ശുദ്ധികലശത്തിനു മുമ്പേ ബക്കറ്റിലിത്തിരി ഡെറ്റോളൊഴിച്ച് കഴുകുന്നത് നന്നായിരിയ്ക്കും....
ശാസ്ത്രീയമായും നമ്മളത്രയേ ചെയ്യേണ്ടതുള്ളൂ...
അദ്ദേഹത്തിനപ്പുറം അമ്പലത്തിലൊരു മേല്‍വാക്കില്ലാത്തതിനാല്‍ അനുയായികള്‍ പറഞ്ഞതു പ്രകാരം നടത്തി.....
ഉണ്ണിമൂത്രം നിലത്തു വീണതിനുവരെ പതിനായിരം പാപപരിഹാരത്തിനു വാങ്ങുന്ന ഇക്കാലത്ത് അനാഥമൃഗത്തിന് അദ്ദേഹം കൊടുത്ത ആദരവ് ശരിയ്ക്കും പ്രചോദനാത്മകമായിരുന്നു....
ഞൊടിയിടയില്‍ അപ്രത്യക്ഷനായ വെളുപ്പില്‍ കറുത്ത പുള്ളികളുള്ള ആ നായയെ പിന്നീടൊരിയ്ക്കലും ആ ഭാഗത്ത് കണ്ടിട്ടില്ല....
എഴുത്തുകാരനെ കുറിച്ച്

മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടിയില്‍ താമസം അമ്മ, ഭാര്യ,രണ്ടു മക്കള്‍ അടങ്ങുന്ന സന്തുഷ്ട കുടുംബം. ജോലി ബിസിനസ്. ഒഴിവ് വേളകളിൽ കഥകൾ എഴുതാറുണ്ട്. നല്ലതെന്ന് അഭിപ്രായമുള്ളവ സമൂഹമാധ്യമങ്ങളിൽ പങ്കിടാറുണ്ട്.
അനുബന്ധ ലേഖനങ്ങൾ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക
Your are not login