ചരമവാർഷികം
- Stories
- Dr. RenjithKumar M
- 16-Jan-2019
- 0
- 0
- 1577
ചരമവാർഷികം

ഇന്ന് എന്റെ പ്രണയത്തിന്റെ ഒൻപതാം ചരമ വാർഷികം.
ആ പ്രണയവല്ലരിയിൽ പൂവിട്ട എന്റെ മൂത്തമകനും പ്രണയം ചത്തതിനു ശേഷം വാടി വിരിഞ്ഞ ഇളയവനും അവരുടെ അമ്മയും (എന്റെ ഭാര്യയും) ചേർന്നു വാർഷികം ആഘോഷിച്ചു.
ക്ഷണിക്കപ്പെട്ട ഏതോ ഒരു അതിഥി അഭിനന്ദനം അറിയിച്ചു, 'വിവാഹത്തിന് മുൻപുണ്ടായിരുന്ന പ്രണയം വിവാഹത്തിന് ശേഷം 9 വര്ഷങ്ങൾക്കിപ്പുറവും അതേപടി സൂക്ഷിക്കുന്ന ദമ്പതിമാർക്ക് ആശംസകൾ"
ശവക്കുഴി തോണ്ടുമ്പോൾ കണ്ടുകിട്ടുന്ന തലയോട്ടി ചിരിക്കുന്നത്പോലെ ഞാൻ പല്ല് കാണിച്ചു വെളുക്കെ ചിരിച്ചു...
-രഞ്ജിത്കുമാർ. എം
എഴുത്തുകാരനെ കുറിച്ച്

1985 ഫെബ്രുവരി 12ന് കെ.ജി.മുരളീധരൻ, രമണി.സീ എന്നീ ദമ്പതികളുടെ രണ്ടാമത്തെ പുത്രനായി കൊല്ലം ജില്ലയിൽ ജനിച്ചു. സ്കൂൾ പഠനകാലത്ത് കലോൽസവങ്ങളിലും മറ്റും പങ്കെടുത്തിരുന്നു. പിന്നീട് തിരുവനന്തപുരം ഹോമിയോപ്പതിക് മെഡിക്കൽ കോളേജിൽ നിന്നും ഹോമിയോ മെഡിസിനിൽ ഡോക്ടറേറ്റ് ബിരുദംനേടി. സൈക്കോളജിയിൽ ബിരുദാനന്തര ബിരുദവും ഡി.എൻ.എച്ച്.ഇ ബിരുദവും കരസ്ഥമാക്കി. കോളേജ് പഠനകാലത്തും കലാമത്സരങ്ങളിലും സാഹിത്യ മത്സരങ്ങളിലും പങ്കെട
അനുബന്ധ ലേഖനങ്ങൾ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക
Your are not login