മദ്യം
- Stories
- Dr. RenjithKumar M
- 13-Jan-2019
- 0
- 0
- 1425
മദ്യം

ചേതനയറ്റ ആ കുഞ്ഞിന്റെ ശരീരം ഓപ്പറേഷൻ തീയറ്ററിന്റെ മുൻപിൽ നിന്നും ഏറ്റുവാങ്ങുമ്പോൾ കണ്ണുനീർ വറ്റിയ അയാളുടെ കണ്ണുകൾ നിർജ്ജീവമായിരുന്നു. അഞ്ചു വയസ്സുള്ള അയാളുടെ കുഞ്ഞു മകൻ, തന്റെ കുഞ്ഞനുജത്തിയെ കാണാനായി അച്ഛന്റെ കൈകൾ പിടിച്ചു താഴേക്ക് വലിച്ചു.
ഏതോ ഒരുത്തൻ മദ്യപിച്ചു അമിതവേഗത്തിൽ വാഹനമോടിച്ചതാണ്. നിയന്ത്രണം തെറ്റിയ അവന്റെ വാഹനം, എട്ടുമാസം ഗർഭിണിയായ ഇയാളുടെ ഭാര്യയെ ഇടിച്ചു വീഴ്ത്തി. അപകടം നടക്കുമ്പോൾ ഒരു കടത്തിണ്ണയിൽ നിന്നുകൊണ്ട് ഇയാളോട് ഫോണിൽ സംസാരിക്കുകയായിരുന്നു അവൾ. അവളുടെ നിലവിളി ഇപ്പോഴും അയാളുടെ കാതുകളിൽ മുഴങ്ങുന്നുണ്ടു.
ഡോക്ടർമാർ കിണഞ്ഞു പരിശ്രമിച്ചു കുഞ്ഞിനെ ജീവനോടെ രക്ഷിക്കുവാൻ...
അയാൾ ആ കുഞ്ഞിന്റെ ചേതനയറ്റ ശരീരം, തണുത്തു വിറങ്ങലിച്ച തന്റെ ഭാര്യയുടെ മാറിലേക്ക് കിടത്തിയിട്ട്, മൊബൈൽ ഫ്രീസറിന്റെ വാതിൽ അടച്ചു...
- രഞ്ജിത്കുമാർ. എം
എഴുത്തുകാരനെ കുറിച്ച്

1985 ഫെബ്രുവരി 12ന് കെ.ജി.മുരളീധരൻ, രമണി.സീ എന്നീ ദമ്പതികളുടെ രണ്ടാമത്തെ പുത്രനായി കൊല്ലം ജില്ലയിൽ ജനിച്ചു. സ്കൂൾ പഠനകാലത്ത് കലോൽസവങ്ങളിലും മറ്റും പങ്കെടുത്തിരുന്നു. പിന്നീട് തിരുവനന്തപുരം ഹോമിയോപ്പതിക് മെഡിക്കൽ കോളേജിൽ നിന്നും ഹോമിയോ മെഡിസിനിൽ ഡോക്ടറേറ്റ് ബിരുദംനേടി. സൈക്കോളജിയിൽ ബിരുദാനന്തര ബിരുദവും ഡി.എൻ.എച്ച്.ഇ ബിരുദവും കരസ്ഥമാക്കി. കോളേജ് പഠനകാലത്തും കലാമത്സരങ്ങളിലും സാഹിത്യ മത്സരങ്ങളിലും പങ്കെട�
അനുബന്ധ ലേഖനങ്ങൾ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക
Your are not login