വിശ്വാസം
- Stories
- Dr. RenjithKumar M
- 09-Jan-2019
- 0
- 0
- 1395
വിശ്വാസം

ഞങ്ങൾ ഒരുമിച്ചുള്ള ഫോട്ടോകൾ അവൾ തുരുതുരെ എന്റെ ഫോണിൽ എടുത്തുകൊണ്ടേയിരുന്നു.
"എടീ പെണ്ണെ നിനക്ക് പേടിയൊന്നും ഇല്ലേ? ഒരുപക്ഷെ നിന്നെ എനിക്ക് കിട്ടാതെ പോയാൽ ഞാൻ ഇ ഫോട്ടോകൾ വച്ച് നിന്നെ ബ്ലാക്മെയിൽ ചെയ്യുമെന്ന് നിനക്ക് പേടിയില്ലേ...?
അടുത്ത ഫോട്ടോ ക്ലിക്ക് ചെയ്തുകൊണ്ട് അവൾ മനോഹരമായി അതിനു മറുപടി പറഞ്ഞു, " എനിക്ക് നല്ല ഉറപ്പുണ്ട്, നാളെയൊരു കാലത്ത് ഇതൊക്കെ വച്ച് ഞാൻ നിന്നെ ബ്ലാക്ക് മെയിൽ ചെയ്താലും, നീ ഒരിക്കലും അത് എന്നോട് ചെയ്യില്ലെന്ന് "
ഷിഫ്റ്റ്+ഡിലീറ്റ്, ഇന്ന് ഞാൻ ആ ഫോട്ടോകൾ മുഴുവനും എന്നെന്നേക്കുമായി ഞാൻ എൻറെ കമ്പ്യൂട്ടറിൽ നിന്നും മായിച്ചു കളഞ്ഞു; ഒപ്പം എന്റെ മനസ്സിൽ നിന്നും.
- രഞ്ജിത്കുമാർ.എം
എഴുത്തുകാരനെ കുറിച്ച്

1985 ഫെബ്രുവരി 12ന് കെ.ജി.മുരളീധരൻ, രമണി.സീ എന്നീ ദമ്പതികളുടെ രണ്ടാമത്തെ പുത്രനായി കൊല്ലം ജില്ലയിൽ ജനിച്ചു. സ്കൂൾ പഠനകാലത്ത് കലോൽസവങ്ങളിലും മറ്റും പങ്കെടുത്തിരുന്നു. പിന്നീട് തിരുവനന്തപുരം ഹോമിയോപ്പതിക് മെഡിക്കൽ കോളേജിൽ നിന്നും ഹോമിയോ മെഡിസിനിൽ ഡോക്ടറേറ്റ് ബിരുദംനേടി. സൈക്കോളജിയിൽ ബിരുദാനന്തര ബിരുദവും ഡി.എൻ.എച്ച്.ഇ ബിരുദവും കരസ്ഥമാക്കി. കോളേജ് പഠനകാലത്തും കലാമത്സരങ്ങളിലും സാഹിത്യ മത്സരങ്ങളിലും പങ്കെട
അനുബന്ധ ലേഖനങ്ങൾ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക
Your are not login