ഗർഭഛിദ്രം.
- Stories
- Dr. RenjithKumar M
- 08-Jan-2019
- 0
- 0
- 1422
ഗർഭഛിദ്രം.

ഡിസംബറിന്റെ തണുപ്പുള്ള രാത്രി.
മലകൾ തടഞ്ഞ് നിർത്തി കറക്കിയടിക്കുന്ന നനുത്ത തണുത്ത കാറ്റ് എന്റെ ജനാലയിലെ കർട്ടനുകളെ വകഞ്ഞു മാറ്റിക്കൊണ്ട് മുറിക്കുള്ളിലേക്ക് കടന്നു വന്നു. മുറിയിൽ കെട്ടികിടന്നിരുന്ന മുഷിഞ്ഞ ചൂട് അന്തരീക്ഷത്തെ, ആ തണുത്ത കാറ്റ് ആവാഹിച്ചെടുത്തു. ജനാലക്കഭിമുഖമായിരുന്നിരുന്ന എന്നെ ആ കാറ്റ് വല്ലാതെ തഴുകി ഉണർത്തി.
മേശവലിപ്പ് തുറന്നു ഞാൻ എനിക്കേറ്റവും ഇഷ്ടപ്പെട്ട പാർക്കർ മഷിപ്പേന എടുത്തു. ഒപ്പം ഞാൻ കുറിച്ച കഥകളുള്ള ഡയറിയും...ഇനിയും കുറെ പേജുകൾ എന്റെ എഴുത്തിന്നായി കാത്തു കിടക്കുന്നുണ്ടായിരുന്നു ആ ഡയറിയിൽ.
ഞാൻ പാർക്കർ തുറന്നു, ഒപ്പം ഡയറിയും. പുതിയ താളെടുത്തു. ഞാൻ കുറിച്ചു,
തീയതി 14 ഡിസംബർ 2018.
കറണ്ട് പോയി....
ഞാൻ മെഴുകുതിരി കത്തിച്ചു, ഫൂ... ഡിസംബറിലെ കാറ്റ് മെഴുകുതിരി ഊതി അണച്ചു.
എന്നിലെ ഉടലെടുത്ത ആ സാഹിത്യരചനയെ കാറ്റും കറണ്ടും ചേർന്ന് ഭ്രൂണാവസ്ഥയിൽത്തന്നെ കൊന്നു കളഞ്ഞു. (സെക്ഷൻ 312 IPC 1860)
-രഞ്ജിത്കുമാർ. എം
എഴുത്തുകാരനെ കുറിച്ച്

1985 ഫെബ്രുവരി 12ന് കെ.ജി.മുരളീധരൻ, രമണി.സീ എന്നീ ദമ്പതികളുടെ രണ്ടാമത്തെ പുത്രനായി കൊല്ലം ജില്ലയിൽ ജനിച്ചു. സ്കൂൾ പഠനകാലത്ത് കലോൽസവങ്ങളിലും മറ്റും പങ്കെടുത്തിരുന്നു. പിന്നീട് തിരുവനന്തപുരം ഹോമിയോപ്പതിക് മെഡിക്കൽ കോളേജിൽ നിന്നും ഹോമിയോ മെഡിസിനിൽ ഡോക്ടറേറ്റ് ബിരുദംനേടി. സൈക്കോളജിയിൽ ബിരുദാനന്തര ബിരുദവും ഡി.എൻ.എച്ച്.ഇ ബിരുദവും കരസ്ഥമാക്കി. കോളേജ് പഠനകാലത്തും കലാമത്സരങ്ങളിലും സാഹിത്യ മത്സരങ്ങളിലും പങ്കെട
അനുബന്ധ ലേഖനങ്ങൾ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക
Your are not login