Mathi porichath
- Poetry
- Amjath Ali | അംജത് അലി
- 09-Dec-2018
- 0
- 0
- 1251
Mathi porichath
മത്തി പൊരിച്ചത്..!!!!
അന്ത്യചുംബനം
നല്‍കേണ്ട അധരങ്ങള്‍
ചുറ്റുമുണ്ട്.....ആർത്തിമൂത്ത
നാവിനെ ചങ്ങലക്കിടാന്‍
കഴിയാതെ....,
പ്രദർഷനം കഴിഞ്ഞാല്‍
തുടങ്ങുകയായി,
നെടുകെ വരഞ്ഞ് മുളക്‌പൊടി
കൊണ്ട് എംബാം ചെയ്‌ത ശരീരത്തില്‍
സംതൃപ്‌തി കാംക്ഷിക്കുന്നണ്ടവർ
ചത്തവനെന്തിനീ അലങ്കാരം
വിറങ്ങലിച്ച മാറില്‍ റീത്തില്‍ നിന്ന്
തന്നെ തുടങ്ങാം.....
വട്ടത്തിലരിഞ്ഞ ഉള്ളിയിലാദ്യം
പിന്നെ നെടുകെ ചീന്തിയ നാരങ്ങ
ശവം തീനികള്‍ ത്വരമൂത്തങ്ങിനെ,
ചീയുന്നതിന്ന് മുമ്പ് തീർത്ത് കളഞ്ഞൂ
അസ്ഥികളൊഴികെ
അസ്ഥികള്‍ അതിഌമുണ്ടവകാശികള്‍
പുറത്ത് ,നാറുന്ന ആ ഓവിചാലിന്റെ
്‌ഓരത്ത് നില്‍പ്പുണ്ട് ആ മാർജ്ജാര
പുത്രന്‍.......
മത്തികള്‍ നിർഭാഗ്യവന്‍മാരാണ്
കടല്‍ തിരകളില്‍ കൃത്യ നിർവഹണത്തിന്റെ അപാരതകളേറെയുണ്ട്,
അതെല്ലാം വെറും പാഴ്‌വാക്ക്
ചികഞ്ഞ് തിരയുവാന്‍
തിരുശേഷിപ്പിന്റെ ഒരംശം
പോലും ബാക്കി വെക്കാതെ
പോയ ഹതഭാഗ്യർ
ഈ മത്തികള്‍......
എഴുത്തുകാരനെ കുറിച്ച്

അംജത് അലി, മലപ്പുറത്തെ മഞ്ചേരിയിൽ ജനനം. മഞ്ചേരിയിലെ സ്‌കൂൾ വിദ്യാഭ്യാസത്തിനു ശേഷം സൗദി അറബിയയുടെ മണ്ണിലേക്കു ജോലിയുടെ ഭാഗമായി പറിച്ചു നടപ്പെട്ടു. ഇപ്പോൾ സൗദിയിൽ, റിയാദിലെ ഒരു സൂപ്പർ മാർക്കറ്റിൽ ആണ് ജോലി. വ്യത്യസ്തമായ ശൈലിയിൽ ഉള്ള എഴുത്തിനു ഉടമ. വരികൾ കൊണ്ട് ചിത്രാംശം വരയ്ക്കുന്ന കഥാകൃത്ത്. ചെറുകഥകൾക്കും, നോവലുകൾക്കും അപ്പുറം ഒറ്റവരികൊണ്ട് ജീവിതത്തെ വരയ്ക്കുന്ന ഹൈക്കു എഴുത്തുകാരൻ കൂടി ആണ്. ഇദ്ദേഹത്തി
അനുബന്ധ ലേഖനങ്ങൾ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക
Your are not login