എലിസബത്ത്
- Stories
- Amjath Ali | അംജത് അലി
- 03-Dec-2018
- 0
- 0
- 1435
എലിസബത്ത്
ശീതീകരിച്ച ആ മുറിയിലും നന്നായി വിയർത്തിരുന്നു ആല്‍ബർട്ട്....ഇന്നലെ കഴിച്ച വോഡ്‌ക്കയുടെ ലഹരിയില്‍ ബോധമില്ലാതെ ഉറങ്ങിയ തന്നെ ആരാണ് വിളിച്ചുണർത്തിയത്.....തനിക്ക് എന്താണ് സംഭവിച്ച് കൊണ്ടിരിക്കുന്നത്...ആ ഒരു വാക്ക്....അതാരാണ് പറയുന്നത്....ഒരശരീരീ പോലെ ഇപ്പഴും ചെവികളില്‍ കിടന്ന് പിടക്കുന്നുണ്ട്.....
കിടക്കയില്‍ നിന്ന് എഴുന്നേറ്റ് ആല്‍ബർട്ട് ജനവാതിലിനരികിലേക്ക് നടന്നു.....പുറത്ത് ബീച്ചില്‍ നിന്നുള്ള തണുത്ത കാറ്റ് ആരുടേയും അഌവാദം ചോദിക്കാതെ തൂക്കിയിട്ടിരിക്കുന്ന കർട്ടഌം കടന്ന് ആല്‍ബർട്ടിനെ ചുംബിച്ച് കൊണ്ടിരുന്നു.....
ശരീരം തണുത്തു ....പക്ഷെ മനസ്സ്.....ആ വാക്കുകള്‍ തന്നെ വല്ലാതെ വേട്ടയാടുന്നു....ഒന്ന് സ്വസ്ഥ്‌മായി ഉറങ്ങാന്‍ പറ്റിയിരുന്നെങ്കില്‍......
മേശപ്പുറത്തിരിക്കുന്ന വോഡ്‌ക്ക അലക്ഷമായി കുടിച്ച് തീർത്തു.....
ആല്‍ബർട്ടിന്റെ കണ്ണുകള്‍ ചുമരിലെ കണ്ണാടിയില്‍ ഒന്ന് ഉടക്കി....ശരീരം മരവിക്കുന്നത് പോലെ തോന്നി....അവിടെ, ആ കണ്ണാടിയില്‍ ചുവപ്പ് മഷിയില്‍ ആരോ എഴുതി വെച്ചിരിക്കുന്നു....."തിരിച്ച് വരണം' ....തന്നെ, കുറച്ച് കാലമായി വേട്ടയാടികൊണ്ടിരിക്കുന്ന അതേ വാക്കുകള്‍......
മദ്യത്തിന്റെ ലഹരിയില്‍ ആല്‍ബർട്ടിന്റെ കണ്ണുകള്‍ മെല്ലേ ഉറക്കത്തിലേക്ക് വഴുതി വീണു......ഒരു ഇളം കാറ്റ് അയാളെ ഉറക്കാനെന്നവോണം ആ മുറിയിലാകെ പരന്നു....കണ്ണാടിയില്‍ എഴുതി വെച്ച ആ വാക്കുകളില്‍ നിന്ന് മഷി താഴോട്ട് ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു രക്തം പോലെ........
ആരെയും കാത്ത് നില്‍ക്കാതെ എന്നത്തേയും പോലെ അന്നും നേരം പുലർന്നു.....ഉറക്കമുണർന്ന ആല്‍ബർട്ട് നേരെ നോക്കിയത് കണ്ണാടിയിലേക്കാണ്.....പക്ഷെ അവിടെ അങ്ങിനെ ഒരു എഴുത്ത് മാത്രം കണ്ടില്ല....എല്ലാം തന്റെ തോന്നലായിരുന്നുവോ.....
അല്ല....വെറും തോന്നലുകള്‍ മാത്രമല്ല അത്.....നാട്ടിലേക്ക് തിരിച്ച് പോകണം ...ഇതിന്റെ പിറകിലുള്ള രഹസ്യം കണ്ട് പിടിക്കണം.....
ഓഫീസ്സില്‍ നിന്ന് ഒരുമാസത്തെ അവധിയെടുത്ത് ആല്‍ബർട്ട് നാട്ടിലേക്ക് വിമാനം കയറി........
എല്ലാം എന്റെ തെറ്റായിരുന്നു.....ഇട്ട് മൂടാഌള്ള സ്വത്ത് ഉണ്ടാക്കി വെച്ചിട്ടാ അപ്പന്‍ പോയത്....പിന്നെ നിയന്ത്രിക്കാന്‍ ആരുമില്ലാത്ത കാലം.....എന്റേതായ ലോകത്തിന്റെ ഉന്‍മാദ ലഹരിയില്‍ മമ്മയെ പോലും വക വെക്കാതെ തുടർന്ന ജീവിതം....
തെറ്റുകള്‍ ഒരുപാട് പേരോട് ചെയ്‌തിട്ടുണ്ട്.....പക്ഷെ മനസ്സില്‍ ഇന്നും നീറി നില്‍ക്കുന്ന രണ്ട് മുഖങ്ങളുണ്ട് .....ഒന്ന് മമ്മ.....പിന്നെ ....പിന്നെ എന്റെ ആനി അന്നാ എലിസബത്ത്
തിരിച്ച് വരണം, എന്നുള്ളത് ഒരു പക്ഷെ അവരുടെ പ്രാർത്ഥനായായിരിക്കാം.....അവരെ കാണണം ചെയ്‌ത് കൂട്ടിയതിനെല്ലാം മാപ്പ് പറയണം.....
നീണ്ട പത്ത് വർഷങ്ങള്‍ക്ക് ശേഷം സ്വന്തം നാട്ടിലെത്തിയപ്പോഴേക്കും ആല്‍ബർട്ട് പഴയ ഓരോ കാര്യങ്ങളും ഓർത്തെടുക്കുകയായിരുന്നു.....
നേരം കറുപ്പണിഞ്ഞ് ആകാശത്ത് വന്നെത്തി.....സ്‌ട്രീറ്റ് ലൈറ്റിന്റെ അരണ്ട വെളിച്ചത്തില്‍ ആല്‍ബർട്ട് വീട് ലക്ഷ്യമാക്കി നടന്നു....മിന്നലിന്റെ വെള്ളി വെളിച്ചെത്തില്‍ ഒരു മിന്നായം പോലെ അയാള്‍ തന്റെ വീട് കണ്ടു....
മമ്മാ.....മമ്മാ......വാതില്‍ തുറക്ക് മമ്മാ...
ഇത് ഞാനാ മമ്മാ .....മമ്മേടെ മോന്‍ ആല്‍ബർട്ട്.....
പക്ഷെ അകത്ത് നിന്ന് ആളനക്കമൊന്നും കേട്ടില്ല.....വാതിലില്‍ നിറുത്താതെയുള്ള മുട്ടല്‍ കേട്ടിട്ട് വീടിന്റെ ഓരത്ത് നിന്ന് വവ്വാലുകള്‍ കൂട്ടത്തോടെ പറന്ന് പോയി.....അതി ശക്തിയായി ഒരു മിന്നല്‍ ഭൂമിയില്‍ പതിച്ചു....
ആരാ.....ആരാ ഈ നേരത്ത്.....
തിരിഞ്ഞ് നോക്കിയ ആല്‍ബർട്ട് റാന്തല്‍ വെളിച്ചത്തിന് പിറകിലെ അവ്യക്തമായ ആ മുഖം കണ്ടു....കാര്യസ്ഥന്‍ വർക്കി.....
ആരാന്നല്ലേ ചോദിച്ചത്......
ഞാന്‍ .....ഞാന്‍ ആല്‍ബർട്ട് , ഇവിടെ താമസിച്ചിരുന്ന മേരി എലിസബത്തിന്റെ ഒരേയൊരു മകന്‍....
മോനെ .....നീ.....ഇപ്പോ.....
എനിക്കന്റെ മമ്മയെ കാണണം....
നീ പോയതില്‍ പിന്നെ മേരികൊച്ച് ഒരേ കിടപ്പായിരുന്നു.....അഞ്ച് വർഷം മുമ്പ് അവള് പോയി....അവസാന നിമിഷം വരെ നിന്നെ കുറിച്ച് ചോദിക്കുമായിരുന്നു.....ഈ വീടൊഴികെ എല്ലാം നീ വിറ്റ് തുലച്ചിട്ടും നിന്നോട് ഒരു പരിഭവും ഇല്ലായിരുന്നു അവള്‍ക്ക്......മരിക്കുന്നതിന്ന് മുമ്പ് എന്നെ ഏല്‍പ്പിച്ചതാ ഈ വീടിന്റെ താക്കോല്‍.....എന്നെങ്കിലുമൊരിക്കല്‍ നീ തിരിച്ച് വരുമെന്ന് ആ പാവം വിശ്വസിച്ചത് കൊണ്ടാവാം.....
തളർന്ന് പോകുന്നത് പോല തോന്നി ആല്‍ബർട്ടിന്.....
മമ്മയെ എവിടെയാ......
നമ്മുടെ കുന്നത്തുള്ള പള്ളിയിലാ മോനെ....പക്ഷെ അവിടെ ഇപ്പോ പൂട്ടി കിടക്കുവാ....പുതിയ പള്ളി വന്ന ശേഷം പ്രാർത്ഥനയും മറ്റുമൊക്കെ ഇപ്പോ അങ്ങോട്ട് മാറി......
കറുത്തിരുണ്ട ആകാശത്ത് നിന്ന് മഴ പെയ്‌തു തുടങ്ങിയിരുന്നു....ഇടിയുടെ മുരള്‍ച്ച ഭൂമിയെ പ്രകമ്പനം കൊള്ളിച്ചു.....കുറ്റബോധം കൊണ്ട് തകർന്ന മനസ്സുമായി ആല്‍ബർട്ട്, മമ്മയെ അടക്കം ചെയ്‌ത ആ പഴയ പള്ളിയുടെ സെമിത്തേരി ലക്ഷ്യമാക്കി നടന്നു.........
കാര്യസ്ഥന്‍ വർക്കി നല്‍കിയ റാന്തലിന്റെ വെളിച്ചത്തില്‍ സെമിത്തേരിയിലെ ഓരോ കല്ലറയക്കരികലും തന്റെ മമ്മയുടെ പേര് തിരഞ്ഞു.....ഒടുവില്‍ കാട്ടുവള്ളികള്‍ നിറഞ്ഞ മാർബിളില്‍ അവ്യക്തമായി ആല്‍ബർട്ട് വായിച്ചു,മേരി എലിസബത്ത്....
റാന്തല്‍ വിളക്ക് താഴെ വെച്ച് മുട്ട്‌കുത്തി ഇരുന്നു....വിറക്കുന്ന കൈകളോട് തന്റെ മമ്മയുടെ കല്ലറയെ തൊട്ട്,കരഞ്ഞു കലങ്ങിയ കണ്ണുകളോടെ ആല്‍ബർട്ട് മാപ്പ് പറഞ്ഞു......
സൂര്യന്റെ മുഖത്തടിച്ചപ്പോഴാണ് കണ്ണ് തുറന്നത്....ഇന്നലെ താന്‍ മമ്മയുടെ കൂടെയാണ് ഉറങ്ങിയത് ,മമ്മയുടെ കല്ലറയ്‌ക്കരികല്‍ ഒരു കൊച്ചു കുട്ടിയപ്പോലെ തേങ്ങി കരഞ്ഞു.......
"കണ്ട് പിടിക്കണം'.....
കല്ലറയ്‌ക്കു മുകളില്‍ ഇത് ആരാണ് എഴുതി വെച്ചത്.....ചുറ്റിഌം നോക്കി....താഌം ഭൂമിക്കടിയില്‍ ഒടുവിലെ ഉറക്കം പൂകുന്ന ശരീരങ്ങളുമല്ലാതെ ഇവിടെ വേറെ ആരും ഇല്ല....പിന്നെ ഇതാരാണ് എഴുതി വെച്ചത്......
ആല്‍ബർട്ട് നോക്കി നില്‍ക്കെ ഒരും ഇളം കാറ്റില്‍ ആ അക്ഷരങ്ങള്‍ മെല്ലെ അപ്രത്യക്ഷമായി......
തന്നെ ആരൊ പിന്തടരുന്നുണ്ട്....അല്ലെങ്കില്‍ മമ്മക്ക് എന്നോട് എന്തോ പറയാഌണ്ട്....
എങ്കിലും ആരെ, എന്തിന് കണ്ട്‌പിടിക്കണം എന്നാണ് ആ വരികള്‍ കൊണ്ട് ഉദ്ദേശിച്ചത്......
തിരിച്ച് വീട്ടിലെത്തിയ ആല്‍ബർട്ട് മമ്മയുടെ മുറിയാകെ തിരഞ്ഞു....എന്തെങ്കിലും സൂചന കിട്ടുമെന്ന പ്രതീക്ഷയില്‍ അവിടെ ഉണ്ടായിരുന്ന മമ്മയുടെ പഴയ ഡയറികള്‍ തപ്പിയെടുത്തു......ഡയറിയിലെ അവസാന പേജിലെ വരികള്‍ വായിച്ച് അയാള്‍ അസ്വസ്ഥനായി....
ആനി അന്നാ എലിസബത്ത് , ചെകുത്താന്റെ വിത്ത് ഉദരത്തിലേറ്റിയ മാലാഖയായിരുന്നു.....
തണുത്ത കാറ്റില്‍ ഡയറിയുടെ അടുത്ത രണ്ട് മൂന്ന് താളുകള്‍ യന്ത്രികമെന്നോണം മറിഞ്ഞു.....അവിടെയെല്ലാം മമ്മയുടെ കല്ലറയില്‍ കണ്ട അതേ വരികള്‍ "കണ്ട് പിടിക്കണം'......
അതെ മമ്മയുടെ ആഗ്രഹം പോലെ ആനിയെ കണ്ടത്തണം,ചെയ്‌ത് കൂട്ടിയതിനെല്ലാം ആ കാല്‍ക്കല്‍ വീണ് മാപ്പ് പറയണം.....
അടുത്ത ദിവസം, മഞ്ഞ് നനച്ച ആ പുല്‍മേടിലൂടെ ആനിയുടെ വീട് ലക്ഷ്യമാക്കി നടന്നു.......
മോന്‍ എവിടെന്നാ......
ഞാന്‍.....ഞാന്‍ കുറച്ച് ദൂരെ നിന്നാ.....ആനി....ആനിയില്ലേ ഇവിടെ....
ആ എരണം കെട്ടവള്‍ ചത്തിട്ട് ഇപ്പോ രണ്ട് കൊല്ലമായി.....കുടുംബത്തിന് പേരു ദോഷം വരുത്തി വെച്ചിട്ടാ അവള് പോയത്.....ചാകുന്ന നിമിഷം വരെ അവള്‍ അവളുടെ ജാരന്റെ പേര് പറഞ്ഞില്ല......
ഞെട്ടലോടെ ആല്‍ബർട്ട് മമ്മ ഡയറിയില്‍ എഴുതിയ വാചകം ഓർത്തെടുത്തു......മാലാഖയായ ആനി അപ്പോള്‍ ഈ ചെകുത്താന്റെ കുഞ്ഞിനെ ഉദരത്തിലേറ്റിയിരുന്നു......
അപ്പോള്‍ ആനി പ്രസവിച്ച ആ കുഞ്ഞ്....? ആ കുഞ്ഞിപ്പോള്‍ എവിടെയാണ്......
ആനിയുടെ മരണത്തിന് ശേഷം ആ കൊച്ചിനെ അവളുടെ അപ്പന്‍ ഏതോ ഒരു അനാഥാലയത്തില്‍ കൊണ്ട് ചെന്നാക്കി....ഞാന്‍ എത്ര ചോദിച്ചിട്ടും അങ്ങേര് ആ സ്ഥലം മാത്രം പറഞ്ഞ് തന്നില്ല......
ആനീടെ അപ്പന്‍.....?
അങ്ങേരും പോയി മോനെ ,രണ്ട് മാസങ്ങള്‍ക്ക് മുമ്പ് ......ഒരു പനി വന്നതായിരുന്നു.....
ആല്‍ബർട്ടിന് കാര്യങ്ങള്‍ ഏറെ കുറെ മനസ്സിലായി.....കണ്ടത്തണം എന്ന് മമ്മ പറഞ്ഞത് ആനിയെ അല്ല....ആനിയില്‍ എനിക്കുണ്ടായ എന്റെ കുഞ്ഞിനെ തന്നെയാണ്.....
കുഞ്ഞ് എവിടെ ഉണ്ടെന്ന് അറിയാവുന്ന ഒരേ ഒരാള്‍ ആനിയുടെ അപ്പനായിരുന്നു....പക്ഷെ അങ്ങേരും....
പിന്നീടുള്ള ദിവസങ്ങള്‍ തന്റെ കുഞ്ഞിനെ കണ്ടെത്താഌള്ള ശ്രമത്തിലായിരുന്നു ആല്‍ബർട്ട്......
ഹലോ ....ആല്‍ബർട്ട് അല്ലേ....
അതെ ആരാണ്.....
ഞാന്‍ ഫാദർ ജോസഫ് ആണ്.....താങ്കള്‍ പറഞ്ഞ വർഷവും സമയവും ഒക്കെ ശരിയാണങ്കില്‍ , താങ്കള്‍ തിരയുന്ന ആ കുഞ്ഞ് ഇവിടെ ഉണ്ട്......
കുഞ്ഞിനെ കണ്ട ആല്‍ബർട്ടിന് തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല.....ആനിയുടെ തനി പകർപ്പ്.....താടിയിലെ ആ കുഞ്ഞു മറുക് പോലും ഒപ്പിയെടുത്തിരിക്കുന്നു.......
സന്തോഷത്തോടെ തന്റെ മകളേയും കൂട്ടി തന്റെ മമ്മയുടെ കല്ലറക്കരികിലേക്ക് ഓടി.......
മമ്മാ....ദാ നോക്ക്....മമ്മ പറഞ്ഞത് പോലെ ഞാന്‍ കണ്ടത്തിയിരിക്കുന്നു എന്റെ കുഞ്ഞിനെ....ഇനി ഇവള്‍ക്ക് ഞാഌണ്ട്....
ആ കല്ലറയിലെ മാർബിളില്‍ തല വെച്ച് കരഞ്ഞിരുന്നു അയാള്‍....വലത് കൈ കൊണ്ട് തന്റെ മകളെ തന്നിലേക്ക് ചേർത്ത് പിടിച്ചു......
സ്വന്തം കൈ കൊണ്ട് കല്ലറയില്‍ പന്തലിച്ച കാട്ടുവള്ളികള്‍ വലിചെടുത്ത് വൃത്തിയാക്കി.....മേല്‍ കുപ്പായം ഊ രിയെടുത്ത് കല്ലറയിലെ ചെളിയും പൊടിയും തുടച്ച് കളഞ്ഞപ്പോള്‍ അവിടെ എഴുതി വെച്ച പേര് വ്യക്തമായി കാണാനാകുന്നുണ്ട് ഇപ്പോള്‍......
ആ പേര് വായിച്ച് ആല്‍ബർട്ട് നെഞ്ചില്‍ കൈ വെച്ച് പൊട്ടി കരഞ്ഞു....
തന്നെ തിരിച്ച് കൊണ്ട് വന്നതും മാപ്പ് പറയിപ്പിച്ചതും മകളെ കണ്ടത്തണമെന്ന് പറഞ്ഞതുമെല്ലാം.....അവള്‍ .......അവളായിരുന്നു......
കണ്ണുകള്‍ തുടച്ച് ആല്‍ബർട്ട് വിറക്കുന്ന ചുണ്ടുകളോടെ ആ പേര് വായിച്ചു.....
"ആനി ആന്‍ എലിസബത്ത്...'
ജനനം..1986 ഫെബ് 2
മരണം..2015 മാർച്ച് 24........
എഴുത്തുകാരനെ കുറിച്ച്

അംജത് അലി, മലപ്പുറത്തെ മഞ്ചേരിയിൽ ജനനം. മഞ്ചേരിയിലെ സ്‌കൂൾ വിദ്യാഭ്യാസത്തിനു ശേഷം സൗദി അറബിയയുടെ മണ്ണിലേക്കു ജോലിയുടെ ഭാഗമായി പറിച്ചു നടപ്പെട്ടു. ഇപ്പോൾ സൗദിയിൽ, റിയാദിലെ ഒരു സൂപ്പർ മാർക്കറ്റിൽ ആണ് ജോലി. വ്യത്യസ്തമായ ശൈലിയിൽ ഉള്ള എഴുത്തിനു ഉടമ. വരികൾ കൊണ്ട് ചിത്രാംശം വരയ്ക്കുന്ന കഥാകൃത്ത്. ചെറുകഥകൾക്കും, നോവലുകൾക്കും അപ്പുറം ഒറ്റവരികൊണ്ട് ജീവിതത്തെ വരയ്ക്കുന്ന ഹൈക്കു എഴുത്തുകാരൻ കൂടി ആണ്. ഇദ്ദേഹത്തി
അനുബന്ധ ലേഖനങ്ങൾ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക
Your are not login