ചില സ്‌മാരകങ്ങള്‍
- Poetry
- Amjath Ali | അംജത് അലി
- 03-Dec-2018
- 0
- 0
- 1297
ചില സ്‌മാരകങ്ങള്‍
പുകയുന്ന പകയുണ്ട്
പകലിരവുകളിലപ്പഴും
കെടാ തീകനലുണ്ട്
ഇടനെഞ്ചിലെങ്കിലും
പറയാനേറയുണ്ട്
ഗതകാലസ്‌മരണകള്‍
മധുരിക്കുമോർമ്മകള്‍,
ആർഭാട പെരുംപെയ്‌ത്തില്‍
ആലസ്യലാസ്യങ്ങളില്‍
ഇന്നലെകളിലെപ്പെഴോ
അവരൊരുക്കിയ ചിതയില്‍
ആ തീചൂളയിലെരിയാതെ
നീറുന്ന ജീവച്ഛവങ്ങള്‍ ഞങ്ങള്‍,
വീടിന്റെ കുടിലിന്റെ മഹാസൗധങ്ങ
ളുടെ , ആ പിറകിലെ ചായ്‌പ്പില്‍
ആർക്കും വേണ്ടാതെ കാണാതെ
യിരിപ്പുണ്ട് ഞങ്ങള്‍...,
എങ്കിലും പറയുവാനേറയുണ്ടാ
ഗതകാലസ്‌മരണകള്‍
മധുരിക്കുമോർമ്മകള്‍...,
ഉത്തരത്തിലുത്തര
മില്ലാതെയാ ഉറിയും
പാഷാണകൃമികള്‍
ഌരക്കുമാ ഉരലും , ചാരെയാ
ചിതല് തിന്ന ഉലക്കയും
കുളിര് കിനിയാത്ത കൂജക്കും
മാറ്റാത്ത മാറാത്ത മാറാല കെട്ടിയ
തൊട്ടിക്കും പിന്നെയാ കപ്പിക്കും
ലയം മറന്നയാ അമ്മികല്ലിഌം
പിന്നെയാ അമ്മിക്കുട്ടിക്കും
നനയാത്തയാട്ടുക്കല്ലിഌം
പൊട്ടിയ ചട്ടിക്ക് കുട്ടക്ക്
ചൂലിന് പിന്നെയാ പായ്‌മുറത്തിഌം
പുകയുന്ന പകയുണ്ട്‌യേറെ
എങ്കിലും പറയുവാനേറെയുണ്ട്
ഗതകാലസ്‌മരണകള്‍
മധുരിക്കുമോർമ്മകള്‍.....
എഴുത്തുകാരനെ കുറിച്ച്

അംജത് അലി, മലപ്പുറത്തെ മഞ്ചേരിയിൽ ജനനം. മഞ്ചേരിയിലെ സ്‌കൂൾ വിദ്യാഭ്യാസത്തിനു ശേഷം സൗദി അറബിയയുടെ മണ്ണിലേക്കു ജോലിയുടെ ഭാഗമായി പറിച്ചു നടപ്പെട്ടു. ഇപ്പോൾ സൗദിയിൽ, റിയാദിലെ ഒരു സൂപ്പർ മാർക്കറ്റിൽ ആണ് ജോലി. വ്യത്യസ്തമായ ശൈലിയിൽ ഉള്ള എഴുത്തിനു ഉടമ. വരികൾ കൊണ്ട് ചിത്രാംശം വരയ്ക്കുന്ന കഥാകൃത്ത്. ചെറുകഥകൾക്കും, നോവലുകൾക്കും അപ്പുറം ഒറ്റവരികൊണ്ട് ജീവിതത്തെ വരയ്ക്കുന്ന ഹൈക്കു എഴുത്തുകാരൻ കൂടി ആണ്. ഇദ്ദേഹത്തി
അനുബന്ധ ലേഖനങ്ങൾ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക
Your are not login