ആഴകടല്‍ (നോവൽ)
- Stories
- Amjath Ali | അംജത് അലി
- 03-Dec-2018
- 0
- 0
- 1402
ആഴകടല്‍ (നോവൽ)
Chapter 01.
ഫെർണോ, താങ്കള്‍ക്ക് മരണത്തില്‍ ഭയമുണ്ടോ...?
കാറ്റില്‍ അഌസരണയില്ലാതെ പാറി കളിക്കുന്ന തന്റെ മുടിയിഴകളെ ഒറ്റ വിരലിനാല്‍ നെറ്റിതടത്തില്‍ നിന്ന് വകഞ്ഞ് മാറ്റി ക്യാപ്‌റ്റന്‍ നിക്കോളാസ് ചോദിച്ചു......
കണ്ണത്താ ദൂരത്തോളം പരന്ന് കിടക്കുന്ന കടലിന്റെ ദൂരങ്ങളിലേക്ക് നോക്കിയിരുന്ന ഫെർണോ ക്യാപ്‌റ്റന്റെ ചോദ്യം കേട്ടില്ല.....മനസ്സില്‍ നിറയെ തന്റെ ഇവാനയും മൂന്ന് മാസം പ്രായമായ മകള്‍ എയ്‌ഞ്ചലും മാത്രമായിരുന്നു......യാത്ര പുറപ്പെടുന്നതിന്ന് മുമ്പ് ഇവാനയെ ചുംബിക്കുമ്പോള്‍ ഒരിക്കലും കരുതിയിരുന്നില്ല ഇതവള്‍ക്കുള്ള തന്റെ അവസാന സ്‌നേഹ ചുംബനം ആയിരിക്കുമെന്ന്....ക്യൂന്‍പർവ്വതത്തിന്റെ താഴ്‌വരയില്‍, ആ മരകുടിലില്‍ അവള്‍ ഇപ്പോള്‍ എന്ത് ചെയ്യുകയായിരിക്കും...താഴ്‌വരയുടെ തെക്ക് ഭാഗത്ത്, ആംസ്‌റ്റി നദിയുടെ തീരത്തുള്ള ഓറഞ്ച് തോട്ടങ്ങളില്‍ അവള്‍ തനിക്ക് വേണ്ടി ഓറഞ്ചുകള്‍ ശേഖരിക്കുന്നുണ്ടാകാം....തനിക്ക് ഏറ്റവും ഇഷ്‌ടപ്പെട്ട ഓറഞ്ച് കേയ്‌ക്കുകള്‍ ഉണ്ടാക്കി മുറ്റത്തെ കാറ്റാടി മരത്തിന്റെ ചുവട്ടില്‍ തന്നെ കാത്തിരിക്കുന്നുണ്ടാവാം......
ഫെർണോ ...താങ്കള്‍ കണ്ണുകള്‍ തുറന്നിട്ട് സ്വപ്‌നം കാണുകയാണോ....ഞാന്‍ മരണത്തെ കുറിച്ച് ചോദിച്ചത് താങ്കള്‍ കേട്ടില്ലെന്ന് തോഌന്നു.......
ക്യാപ്‌റ്റന്‍, ഞാന്‍ ഇപ്പോള്‍ ചിന്തിക്കുന്നത് എന്റെ കുടുംബത്തെ കുറിച്ചാണ്....മനസ്സ് കൊണ്ടങ്കിലും ഞാന്‍ അവരോടൊപ്പം ജീവിക്കട്ടെ......
താങ്കള്‍ ഒരു സ്വപ്‌നജീവി തന്നെയാണ് ഫെർണോ.....മരണത്തിലേക്ക് ഇനി നമുക്ക് അത്ര ദൂരമില്ല...എത്ര പെട്ടൊന്നാണ് കാര്യങ്ങള്‍ മാറി മറിഞ്ഞത്.....ഒരിക്കലും തകരില്ലെന്ന് നമ്മള്‍ കരുതിയ നമ്മുടെ കപ്പല്‍ തകർന്നത്, എത്ര പെട്ടൊന്നാണ് നമ്മുടെ സ്വപ്‌നങ്ങളെ ആ രാക്ഷസ തിരമാല തകർത്ത് നമ്മളെ ഈ കപ്പല്‍ പാളിയില്‍ അവശേഷിപ്പിച്ചത്....
ദൈവത്തിലുള്ള എന്റെ വിശ്വാസം ഇപ്പോള്‍ പൂർണ്ണമായിട്ടും നഷ്‌ടപ്പെട്ടിരിക്കുന്നു ഫെർണോ.......
ക്യാപ്‌റ്റന്‍ താങ്കള്‍ എന്തിന് വെറുതെ ദൈവത്തെ പഴിക്കുന്നു.....ഇതിന് മുമ്പ് തന്നെ താങ്കള്‍ ഒരു ദൈവവിശ്വാസി ആയിരുന്നു എന്ന് ഞാന്‍ കരുതുന്നില്ല...കപ്പല്‍ തകരില്ല എന്നത് താങ്കളുടെ ആത്മവിശ്വാസം മാത്രമായിരുന്നു, അതൊരു ദൈവവിശ്വാസമായി ഞാന്‍ കാണുന്നില്ല........
കപ്പല്‍ തകർത്ത് ഈ മരണകയത്തില്‍ നമ്മളെ തനിച്ചാക്കിയ ദൈവത്തില്‍ താങ്കള്‍ ഇപ്പോഴും വിശ്വസിക്കുന്നു എന്നത് എന്നെ അത്ഭുതപെടുത്തുന്നുണ്ട് ഫെർണോ....
താങ്കള്‍ പറഞ്ഞത് ശരിയാണ് ക്യാപ്‌റ്റന്‍, ഇതൊരു മരണകയം തന്നെ,പക്ഷെ താങ്കള്‍ ഒന്ന് ചിന്തിച്ച് നോക്കൂ,കപ്പല്‍ തകർന്ന് നമ്മുടെ കൂടെ ഉള്ളവരെല്ലാം കൊല്ലപ്പെട്ടിട്ടും ദൈവം നമുക്കായി ഈ കപ്പല്‍ പാളിയെങ്കിലും കരുതി വെച്ചില്ലേ......നോക്കൂ ക്യാപ്‌റ്റന്‍ നിക്കോളാസ്, എത്ര ശാന്തമാണിപ്പോള്‍ ഈ കടല്‍, ആകാശത്ത് പാറിക്കളിക്കുന്ന പറവകള്‍,അതിഌം മുകളില്‍ ആ മേഘ കെട്ടുകള്‍ , എത്ര സുന്ദരമായ കാഴ്‌ച്ചകള്‍, ഇതൊന്നും താങ്കളെ സന്തോഷിപ്പിക്കുന്നില്ലേ........
താങ്കള്‍ എല്ലാ അർത്ഥത്തിലും ഒരു സ്വപ്‌ന ജീവി തന്നെയാണ് ഫെർണോ...
അതെ ഞാനൊരു സ്വപ്‌നജീവിയാണ്...
ഈ കപ്പല്‍ പാളി ശരിക്കുമൊരു സ്വപ്‌നനൗകയാണ് .....ശാന്തമായ ഈ കടലില്‍ ഒളിഞ്ഞിരിക്കുന്ന ചതിചുഴികളറിയാതെ നമ്മള്‍ തുഴഞ്ഞു കൊണ്ടിരിക്കുന്നു....പ്രതീക്ഷയുടെ തുരുത്ത് കാണുമെന്ന വിശ്വാസത്തില്‍....സത്യത്തില്‍ ഇങ്ങിനെ തന്നെ അല്ലേ നമ്മുടെ ജീവിതവും....
ദിശയറിയാതെ ആ കപ്പല്‍ പാളി നീങ്ങി കൊണ്ടിരുന്നു....ക്യാപ്‌റ്റന്‍ നിക്കോളാസിന് എല്ലാ പ്രതീക്ഷയും നഷ്‌ടപ്പെട്ടിരുന്നു.....തനിക്ക് അന്ത്യവിശ്രമം ഒരുക്കാന്‍ തയ്യാറായി നില്‍ക്കുന്ന കടലിനെ നോക്കി അയാള്‍ എന്തോ പിറുപിറുക്കുന്നുണ്ട്.....പക്ഷെ ഫെർണോ രക്ഷപ്പെടും എന്ന ഉറച്ച വിശ്വാസത്തില്‍ ദൈവത്തെ വിളിച്ച് കൊണ്ടേയിരുന്നു.....
നേരം ഇരുട്ട് നിറച്ച് ആകാശപ്രകൃതിയില്‍ നിറഞ്ഞ് നില്‍ക്കുവാന്‍ തുടങ്ങി....ചെറിയ ഒരു കാറ്റ് വീശുന്നുണ്ട്....പതറാചിറകുമായ് പറക്കുന്ന പറവകളെ നോക്കി ക്യപ്‌റ്റന്‍ ഒന്ന് നെടുവീർപ്പിട്ടു...ഫെർണേയുടെ കണ്ണുകളില്‍ ഉറക്കം അഌവാദം ചോദിക്കാതെ കൂടൊരുക്കി കഴിഞ്ഞിരുന്നു......അറ്റു പോയ പ്രതീക്ഷകളുടെ , ഒടുങ്ങിയ ഭാഗ്യങ്ങളുടെ ഇടയിലാണങ്കിലും ഫെർണോ നന്നായിട്ട് ഉറങ്ങി കഴിഞ്ഞിരുന്നു......
സൂര്യന്റെ കടുത്ത രഷ്‌മികള്‍ ഫെർണോയെ ഉണർത്താന്‍ എന്നോണം ഒന്ന് തഴുകി....ഉപ്പ് കാറ്റേറ്റ് വിളറിയ മുഖത്തോടെ ഉണർന്ന ഫെർണോ ഭയപ്പാടോടെ ചുറ്റിഌം നോക്കി......ഉറങ്ങുന്ന സമയം വരെ തന്റെ അടുത്തുണ്ടായിരുന്ന ക്യാപ്‌റ്റന്‍ നിക്കോളാസ് അപ്രത്യക്ഷനായിരിക്കുന്നു.....
ക്യാപ്‌റ്റന്‍......നിക്കോളാസ്......തൊണ്ട പൊട്ടുമാറുച്ചത്തില്‍ ഫെർണോ അലറി വിളിച്ചു.....കപ്പല്‍ പാളിയിലെ ക്യാപ്‌്‌റ്റന്‍ ഇരുന്ന സ്ഥലത്ത് രക്ത തുള്ളികള്‍ കണ്ട് ഫെർണോ ബോധരഹിതനായി....എന്തായിരിക്കും ക്യാപ്‌റ്റന് സംഭവിച്ചത്........
(തുടരും).......
Chapter 02.
ചുവന്ന് തുടുത്തൊരുങ്ങാന്‍ തയ്യാറായി നില്‍ക്കുകയാണ് ആകാശം......പോകാന്‍ മടിച്ച് നിന്ന് ചെഞ്ചോരച്ഛായം പൂകി പുഞ്ചിരിക്കാന്‍ മറന്ന് നില്‍ക്കുകയാണ് മേഘകെട്ടുകള്‍......സൂര്യന്‍ അന്നത്തെ അവസാന വെളിച്ചം പകർന്ന് മടങ്ങാറായി.....സൂര്യനെ പിന്‍ചിത്രമാക്കി പറക്കുന്ന പറവകള്‍ കൂടയാഌള്ള തിരക്കിലാണ്.....ചലനങ്ങള്‍ മറന്ന് കടല്‍ നിശ്ചലമായി നിന്നു......
കടല്‍ പരപ്പില്‍ ആരോ എയ്‌തു വിട്ട ഇളം കാറ്റിന്റെ ശീലുകള്‍ ഫെർണോയുടെ നീളന്‍ സ്വർണ്ണവർണ്ണ മുടിയിഴകളെ തഴുകിയിട്ടു.....കണ്ണിന്‍ ഇമകളെ മറച്ച് പിടിക്കാന്‍ മത്സരിച്ച നീളന്‍ മുടിയിഴകളെ വലത് കയ്യാല്‍ നിയന്ത്രിച്ച് കൊണ്ട് ഫെർണോ എഴുന്നേറ്റിരുന്നു.......
മണിക്കൂറുകള്‍ക്ക് മുമ്പ് തന്റെ അരികിലിരുന്ന ക്യാപ്‌റ്റന്റെ ഓർമ്മകളില്‍ ഫെർണോ നിർവികാരനായി ....ക്യാപ്‌റ്റന്‍ അവശേഷിപ്പിച്ചിട്ട് പോയ രക്തതുള്ളികളിലേക്ക് നോക്കിയിരുന്ന ഫെർണോ അത് തന്നോട് എന്തോ പറയുന്നത് പോലെ തോന്നി.....എന്താണ് ക്യാപ്‌റ്റന്‍ എന്നോട് പറയാന്‍ ബാക്കി വെച്ചത്.......
കപ്പല്‍പാളിയില്‍ എഴുന്നേറ്റ് നിന്ന് ഫെർണോ ക്യാപ്‌റ്റന്‍ ഇരുന്ന സ്ഥലത്തേക്ക് നടന്നു.....കടലിലെ ചെറു ഓളങ്ങള്‍ ഫെർണോയെ തെല്ലൊന്ന് ഭയപ്പെടുത്തി എങ്കിലും കപ്പല്‍ പാളിയിലെ ഇങ്ങേ അറ്റത്ത് സാഹസികമായി ഫെർണോ എത്തി.....
അത് വെറും രക്തതുള്ളികള്‍ മാത്രമായിരുന്നില്ല.....ക്യാപ്‌റ്റന്‍ സ്വന്തം രക്തം കൊണ്ട് ഫെർണോക്ക് എഴുതി വെച്ച സന്ദേശമായിരുന്നു.....ക്യാപ്‌റ്റന്റെ അവസാന വാചകങ്ങള്‍ തകർന്ന ഹൃദയത്തോടെ ഫെർണോ വായിക്കാന്‍ തുടങ്ങി.......
പ്രിയപ്പെട്ട ഫെർണോ.....താങ്കള്‍ക്ക് ഭാഗ്യം നേരുന്നു.....താങ്കളുടെ ദൈവത്തിന്റെ അത്ഭുതങ്ങള്‍ താങ്കളില്‍ സംഭവിക്കട്ടെ.....ഈ മരണവക്കിലും ശാന്തമായി ഉറങ്ങുന്ന താങ്കളുടെ മുഖം എന്നെ വല്ലാതെ അത്ഭുതപെടുത്തി കഴിഞ്ഞിരിക്കുന്നു ഫെർണാ.......വരു ദിവസങ്ങള്‍ കഠിന്യമേറിയതാണന്ന് ഞാന്‍ ഉറപ്പിക്കുന്നു......രക്ഷയുടെ, പ്രതീക്ഷയുടെ ഒരു നാമ്പ് പോലും കാണാനില്ലാത്ത ഈ ജലലോകത്തില്‍ ഇനി എത്രനാള്‍ പിടിച്ച് നില്‍ക്കാനാകും....ഫെർണോക്ക് കൂട്ടായി ഫെർണോയുടെ സ്വപ്‌നങ്ങളെങ്കിലും ഉണ്ട് ....പക്ഷെ ഈ എനിക്കോ.....ഈ കടലിന്റെ ഇരുട്ടില്‍ ഒളിഞ്ഞിരിക്കുന്ന നരഭോജികളായ സ്രാവുകളേക്കാള്‍...,നിനച്ചിരിക്കാതെ കടലിന്റെ തണുത്തുറഞ്ഞ ആഴങ്ങളിലേക്ക് നമ്മളെ കൂട്ടികൊണ്ടുപോകാന്‍ ഒളച്ചിരിക്കുന്ന ചതിചുഴികളേക്കാള്‍ എന്നെ അലസോരപെടുത്തുന്നത് മരണത്തെ മാത്രം ചിന്തിച്ചിരിക്കുന്ന ഈ നിമിഷങ്ങളാണ്....അതന്നെ ഇഞ്ചിഞ്ചായി കൊല്ലുകയാണ് ഫെർണോ...ഇനി വയ്യ....വിധിയോട് തോറ്റ് ഞാന്‍ മടങ്ങുകയാണ്.....താങ്കള്‍ സ്വസ്ഥമായി ഉറങ്ങുക.....ഭാഗ്യങ്ങള്‍ നേരുന്നു......
സ്‌നേഹത്തോടെ
ക്യാപ്‌റ്റന്‍ നിക്കോളാസ്.....
ഓഹ്...ക്യാപ്‌റ്റന്‍ താങ്കള്‍ ഒരു ദുർബ്ബലനായിരുന്നുവോ.....രക്ഷപെടുമെന്ന് വിശ്വസിക്കാന്‍ പോലും പ്രാപ്‌തിയില്ലാത്ത ദുർബ്ബലന്‍......എങ്കിലും താങ്കള്‍ എനിക്ക് എന്നും പ്രിയപ്പെട്ടവന്‍ തന്നെയായിരുന്നു......താങ്കളുടെ ആത്മാവിന് നിത്യശാന്തി നേരുന്നു......
വിശപ്പും ദാഹവും ഫെർണോയെ കീഴ്‌പെടുത്താന്‍ തുടങ്ങിയിരുന്നു........ഉപ്പ് വെള്ളം കൈ കുമ്പിളില്‍ കോരിയെടുത്ത് ,തന്റെ മേല്‍കുപ്പായം ഊ രി ,കാലില്‍ ധരിച്ചിരുന്ന തുകല്‍ ഷൂവില്‍ അരിച്ചെടുത്തു.....കടല്‍പരപ്പിലെ ചെറുജീവികളെ പിടിച്ച് പച്ചയോടെ തിന്ന് വിശപ്പടക്കി......
നേരം ഇരുട്ടായി പരന്ന് കഴിഞ്ഞിരിക്കുന്നു.....നിലാവെളിച്ചവും നീല കടലും ഫെർണോയുടെ ദുർവിധിയറിയാത്ത മട്ടില്‍ ഒത്തു കൂടി...കപ്പല്‍ പാളിയുടെ ഒരറ്റത്ത് നക്ഷത്രങ്ങളെ നോക്കി ഫെർണോ ഇരുന്നു....നാവികനായിരുന്ന തന്റെ പപ്പ കുഞ്ഞുനാളില്‍ തന്നെ പാടിയുറക്കാറുള്ള പാട്ട് ഫെർണോയുടെ ചുണ്ടുകള്‍ യാന്ത്രികമെന്നോണം മൂളുന്നുണ്ടായിരുന്നു......
"" ഈ നിലാവും
നീലവെളിച്ചവും
ക്യൂന്‍പർവ്വതവും
താഴെയൊഴുകും
പുഴയും ഒരുമിച്ച്
പാടുന്നിതാ കുഞ്ഞു
ഫെർണോ ഉറങ്ങുക നീ
സ്വപ്‌നങ്ങള്‍ കാത്തിരിക്കുമീ
താഴ്‌വരയില്‍''
ഓഹ്...പപ്പാ.....ഒരു പക്ഷെ വൈകാതെ നമ്മള്‍ കണ്ട് മുട്ടും....സ്വർഗ്ഗത്തിലെ കടലുകളില്‍ ഇനി നമുക്ക് ഒരുമിച്ച് കപ്പല്‍ യാത്ര ചെയ്യാം....കപ്പലിന്റെ മട്ടുപ്പാവില്‍ പപ്പയുടെ മടിത്തട്ടില്‍ കിടന്ന് ആ പാട്ട് ഇനി എന്നും കേള്‍ക്കാം........
ഫെർണോ മെല്ലേ ഉറക്കിലേക്ക് വഴുതി വീണു.....ആകാശം നിലാവെളിച്ചം കെടുത്തി കറുത്ത കാർമേഘങ്ങളെ നിറച്ചു......കാറ്റിന് ശക്തി പ്രാപിച്ച് കൊണ്ടിരുന്നു.....
മഴതുള്ളികള്‍ ഫെർണോയുടെ മുഖത്ത് ചുംബിക്കാനാരംഭിച്ചു.....കപ്പല്‍ പാളി അസാധാരണമാം വിധം ആടിയുലഞ്ഞു....ഞെട്ടിയുണർന്ന ഫെർണോ എന്ത് ചെയ്യണമെന്നറിയാതെ മരണത്തിന് വേണ്ടി കാത്തിരുന്നു.....പൊട്ടൊന്ന് കപ്പല്‍ പാളി അതി ശക്തമായി ഒഴുകാന്‍ തുടങ്ങി ആരോ എന്തിലേക്കോ വലിചെടുക്കുന്നത് പോലെ.....ഫെർണോ ചിന്തിച്ചത് ശരിയായിരുന്നു....മീറ്ററുകള്‍ക്കപ്പുറത്ത് ഭീകരമായൊരു കടല്‍ ചുഴി രൂപപ്പെട്ടിരിക്കുന്നു.....നിമിശങ്ങള്‍ക്കകം താന്‍ മരിക്കുമെന്ന് ഉറപ്പിച്ച ഫെർണോ കണ്ണുകളടച്ച് പ്രാർത്ഥിച്ചു......
കടല്‍ ചുഴിയിലകപ്പെട്ട കപ്പല്‍ പാളി ഫെർണോയെ തട്ടി തെറിപ്പിച്ച് കടലിന്റെ ആഴങ്ങളിലേക്ക് മറഞ്ഞു....തൊട്ട് പിന്നാലെ ഫെർണോയും.....മരണത്തിന്റെ ഇരുട്ടും കടലിന്റെ തണുപ്പും ഫെർണോയെ വാരിപ്പുണർന്നു.......
(തുടരും).......
Chapter 03.
കലിയടങ്ങിയ കടല്‍ കിതപ്പ് മാറി നിന്നു.....ക്ഷമ ചോദിക്കാന്‍ എന്നോണം കരയുടെ കാലില്‍ ചുംബിച്ച് തിരകള്‍ വന്നുപൊയ്‌ക്കൊണ്ടിരുന്നു......വെള്ളാരം മണല്‍ തരികള്‍ പരവതാനി വിരിച്ച കരയിലെ അന്നത്തെ ആ പുലർകാലത്ത് അപ്രതീക്ഷിതമായി വന്നെത്തിയ അതിഥിയെ കണ്ണിമ വെട്ടാതെ തുറിച്ച് നോക്കുകയാണ് പ്രകൃതി........
സ്വാന്തനമെന്നോണം വന്നെത്തിയ കുഞ്ഞു തിരകള്‍ ഫെർണോയെ പുതിയ കാഴ്‌ച്ചകളുടെ ലോകത്തേക്ക് വിളിച്ചുണർത്തി......തുറക്കാന്‍ മടിച്ച് നിന്ന മിഴികളെ കൈകളാല്‍ തലോടി ഫെർണോ പതിയെ കണ്ണുകള്‍ തുറന്നു തന്റെ രണ്ടാം ജന്‍മത്തിലേക്ക്.....
നെറ്റിതടത്തില്‍ നിന്ന് ചോര കിനിഞ്ഞ പാടുകള്‍.....വിളറി വെളുത്ത കൈകാലുകള്‍ ....ഉപ്പ്‌വെള്ളം കുടിച്ച് നിറഞ്ഞ വയർ....ഫെർണോ ആയാസപ്പെട്ട് എഴുന്നേറ്റ് നിന്നു......ഭാഗ്യം പോലെ കിട്ടിയ തന്റെ രണ്ടാം ജന്‍മത്തിന്റെ കാഴ്‌ച്ചകളിലേക്ക് കണ്ണുകളോടിച്ചു.......
പാറകെട്ടുകള്‍ നിറഞ്ഞ ഭാഗത്ത് കടല്‍ തിരയുടെ വിഫലമാകുന്ന അധിനിവേശം ......പരന്ന് കിടക്കുന്ന വെള്ളാരം മണല്‍ തരികളുടെ തിളക്കത്തിലേക്ക് അസൂയപൂണ്ട് വന്നെത്തുന്ന തിരകളെ സമർത്ഥമായി നേരിടുന്നുണ്ട് പുലർകാല വെയില്‍.....
ഫെർണോ പുതിയ കാഴ്‌ച്ചകളുടെ ലോകത്തിലേക്ക് പതിയെ നടന്നു.....
കാട്ടുകനികള്‍ നിറഞ്ഞ് നില്‍ക്കുന്ന ചെറിയ ഒരു വനം....ഉള്ളിലേക്ക് നടക്കും തോറും സൂര്യന്റെ വെളിച്ചത്തിന് പ്രഭ മങ്ങുന്നത് പോലെ തോന്നി ഫെർണോക്ക് ,ഒപ്പം തന്റെയുള്ളില്‍ ഇത് വരെ തോന്നാത്ത ഭയത്തിന്റെ തുടിപ്പും......എങ്കിലും അതിമനോഹരമായിരുന്നു അവിടെത്തെ കാഴ്‌ച്ചകള്‍......കടലാല്‍ ചുറ്റപ്പെട്ട ആ തുരുത്തിനെ ഫെർണോ മെല്ലെ വിളിച്ചു "ആദം തോട്ടം'.....
അതൊരു ആദം തോട്ടം തന്നെയായിരുന്നു.....ഫെർണോയെ വീണ്ടുമൊരു സ്വപ്‌നജീവിയാക്കാന്‍ പാകത്തില്‍ വിശ്വരൂപം പൂണ്ട സൗന്ദര്യതിടമ്പ്.....
കുഞ്ഞിളം പുല്ലുകള്‍ നാമ്പിട്ട് നാണം മറച്ച ചെറിയ കുന്നുകള്‍......ദൈവത്തിന്റെ നിറകൂട്ടുകളില്‍ വിരിഞ്ഞ സുന്ദരചിത്രങ്ങള്‍ പോലെ പുഷ്‌പങ്ങള്‍ പൂത്ത് നില്‍ക്കുന്ന മേടുകള്‍.....ഇരു കരയേയും ചുംബിച്ചുണർത്തി കടല് തേടി പോവുന്ന കുഞ്ഞരുവികള്‍.......
കാഴ്‌ച്ചകളില്‍ മതിമറന്ന ഫെർണോ തന്റെ എല്ലാ വേദനകളും മറന്നു......കാട്ടുകനികള്‍ തിന്നും അരുവിയിലെ വെള്ളം കുടിച്ചും ,വീണു കിട്ടിയ രണ്ടാം ജന്‍മത്തെ ശരിക്കും ആഘോഷിച്ചു......
നേരം ഇരുട്ടിലാറാടാനൊരുങ്ങിയ വേളയില്‍ ഫെർണോ തിരിച്ച് നടന്നു ആ വെള്ളാരം മണല്‍ തരികളിലേക്ക്.....കാട്ടില്‍ നിന്ന് ശേഖരിച്ച വിറക് കൊള്ളികള്‍ കൂട്ടി വെച്ച് കല്ലുകളുരസി തീ കത്തിച്ച് ഫെർണോ ഇരുന്നു......
കടലിനേയും കരയേയും നിലാവെളിച്ചെത്തില്‍ മുക്കി ചന്ദ്രന്‍ പുഞ്ചിരി തൂകി നിന്നു.....കടല്‍കാറ്റിന്റെ തലോടലുകള്‍ ഫെർണോയെ സ്വപ്‌നങ്ങളിലേക്ക് കൂട്ടികൊണ്ട് പോയി.......
ആംസ്‌റ്റി നദിയുടെ തീരത്ത് ഇവാനയുടെ കരം കവർന്ന് തൊട്ടുരുമ്മി നടന്ന സായംസന്ധ്യകള്‍ എത്ര മനോഹരമായിരുന്നു.....നദിയുടെ തൊട്ടരികില്‍ തല ഉയർത്തി നില്‍ക്കുന്ന ക്യൂന്‍ പർവ്വതനിരകള്‍ അസൂയയോടെ ഞങ്ങളെ നോക്കി നിന്ന നിമിഷങ്ങള്‍......
ഓർമ്മകളില്‍ തന്റെ പ്രിയതമ നിറഞ്ഞാടുമ്പോള്‍ ഫെർണ്ണോയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി.......ഇവാനാ....നമ്മള്‍ തമ്മില്‍ ഇനി കണ്ടെന്ന് വരില്ല.....പൂർണ്ണ ചന്ദ്രന്‍ വിരുന്നെത്തുന്ന ദിവസങ്ങളില്‍ ആംസ്‌റ്റി നദികരയില്‍ നിന്നെ നെഞ്ചോട് ചേർത്ത് പിടിച്ച് തീ കായാന്‍ ഇനി വിധി ഉണ്ടായെന്ന് വരില്ല......താഴ്‌വരയിലെ ഓറഞ്ച് തോട്ടങ്ങളില്‍, ഇവാനാ.....നീ അറുത്തെടുത്ത ഓറഞ്ചിന്റെ മധുരം ഌണയാന്‍ ഈ ചുണ്ടുകള്‍ക്കിനി ഭാഗ്യമുണ്ടായെന്നും വരില്ല.......എങ്കിലും പ്രിയേ നീ എനിക്ക് വേണ്ടി കാത്തിരിക്കണം ......ആ കാറ്റാടി മരത്തിന്റെ ചുവട്ടില്‍.....നമ്മുടെ മകള്‍ എയ്‌ഞ്ചലിനോട് പറയണം അവളുടെ പപ്പ മരണത്തില്‍ ഭയമില്ലാത്ത ധീരനായിരുന്നു എന്ന്......
എരിഞ്ഞടങ്ങിയ വിറക്‌കൊള്ളികളില്‍ നിന്ന് ബാക്കിയായ പുകചുരുളുകള്‍
കടല്‍കാറ്റേറ്റ് ലക്ഷ്യം മറന്ന് എങ്ങോ പോയി.....
നിലാവെളിച്ചം പാതിമയങ്ങി ,നക്ഷത്രങ്ങള്‍ മിഴികളടച്ചു......സ്വപ്‌നങ്ങളില്‍ നിന്ന് സ്വപ്‌നങ്ങളിലേക്കും ഗാഡനിദ്രയിലേക്കും ഫെർണ്ണോയുടെ കണ്ണുകള്‍ മടങ്ങി.......
തന്റെ തൊട്ടരികില്‍ വലിയൊരു അപകടം പതിഞ്ഞിരിപ്പുണ്ടെന്നറിയാതെ.......
(തുടരും)......
Chapter 4 (Final)
ഒരു ചുടുനിശ്വാസം തന്റെ നെറ്റി തടത്തില്‍ പതിക്കുന്നുണ്ടെന്ന് തിരിച്ചറിഞ്ഞ ഫെർണോ കണ്ണുകള്‍ പതുക്കെ തുറന്നു , ആ കാഴ്‌ച്ച കണ്ട് ഞെട്ടുന്നതിന്ന് മുമ്പേ ശക്തമായൊരു പ്രഹരമേറ്റ് ഫെർണോ ബോധരഹിതനായി.......
മണിക്കൂറുകള്‍ കഴിഞ്ഞു....തനിക്ക് തിരിച്ചറിയാനാവാത്ത ഭാഷയില്‍ ഏതോ ഒരു പാട്ടിന്റെ ഈണം കേട്ട് ഫെർണോ കണ്ണ് തുറക്കുമ്പോള്‍ കൈകാലുകള്‍ ബന്ധിക്കപ്പെട്ട് ഒന്നനങ്ങാന്‍ പോലും പറ്റാത്ത അവസ്ഥയിലായിരുന്നു......തലക്കേറ്റ പ്രഹരം വേദനയായ് ഇപ്പഴും പ്രവഹിച്ച് കൊണ്ടിരിക്കുന്നു.....രക്തം കട്ടപിടിച്ച് കെട്ടി തുന്നിയ കണ്ണിന്‍ ഇമകളെ ആയാസപ്പെട്ട് കൊണ്ട് ഫെർണോ തുറന്നു......
കൂറ്റന്‍ പാറകെട്ടുകള്‍ക്കിടയില്‍ വിശാലമായൊരു ഗുഹ ,ഇരു ഭാഗത്തും കത്തിച്ച് വെച്ച തീ പന്തങ്ങള്‍......ഗുഹക്കുള്ളിലെ പാതി കാഴ്‌ച്ചകളില്‍ ചെറുവഞ്ചികളും ആയുധങ്ങളും......
തീകുണ്ഡത്തിന് ചുറ്റും പാട്ട് പാടി നൃത്തം ചെയ്യുന്ന പ്രാകൃതരൂപങ്ങള്‍....
ബ്ലാക്ക് ഡെവിള്‍സ് ......ഫെർണോ മെല്ലെ മന്ത്രിച്ചു.....കപ്പല്‍ യാത്രക്കിടെ ക്യാപ്‌റ്റന്‍ നിക്കോളാസ് പറഞ്ഞ് തന്ന കഥകളില്‍ പ്രാകൃതരായ ഈ കടല്‍ കൊള്ളക്കാരുടെ ചിത്രങ്ങള്‍ ഉണ്ടായിരുന്നു......ഇരുട്ടിന്റെ മറവില്‍ ചെറുവഞ്ചികളില്‍ സംഘങ്ങളായി വന്ന് ആക്രമിക്കുന്നവരാണവർ......കപ്പലുകള്‍ കൊള്ളയടിക്കുകയും അതിലുള്ളവരെ കൊലപ്പെടുത്തുകയോ ,അടിമകളാക്കുകയോ ചെയ്യുന്ന ആ സാത്താന്റെ സന്തതികളെ ഭയപെടാത്ത ഒരാളും ഇല്ലത്രെ......
രണ്ടായാലും ഇത് തന്റെ ജീവിതത്തിന്റെ അവസാനമാണന്ന് ഫെർണോ ഉറപ്പിച്ചു......കടലില്‍ അഌഭവിച്ചതിനേക്കാള്‍ വലിയ ദുരിതമാണല്ലോ കരയില്‍ എന്ന് ചിന്തിച്ച് ഫെർണോ മരണത്തെ സ്വീകരിക്കാന്‍ തയ്യാറായി നിന്നു......
ദൈവത്തിന്റെ അത്ഭുതങ്ങള്‍ ഇനി ഉണ്ടാകുമോ......കടല്‍ ചുഴിയില്‍ നിന്ന് തന്നെ രക്ഷിക്കാന്‍ , ഗതിമാറി വന്ന കൂറ്റന്‍ തിരമാലയുടെ രൂപത്തില്‍ ദൈവത്തിന്റെ അദൃഷ്യ കരങ്ങള്‍ ഇവിടെയും തന്റെ രക്ഷക്കെത്തുമോ.....
ഫെർണോയുടെ പ്രതീക്ഷകള്‍ക്ക് മീതെ മരണത്തിന്റെ കരിമ്പടം ഇരുട്ട് നിറച്ചു......
മരിജുവാനയുടെ പുക ലഹരിയായ് അന്തരീക്ഷത്തില്‍ പടർന്ന് കയറിയ രൂക്ഷഗന്ധം.....
തന്റെ മരണത്തിന്റെ പശ്ചാത്തലസംഗീതമെന്നോണം ആ പ്രാകൃത രൂപങ്ങളുടെ പാട്ടും തീ കുണ്ഡത്തിന് ചുറ്റുമുള്ള നൃത്തവും ഫെർണോ നിസ്സംഗതയോടെ നോക്കി നിന്നു....
ക്യാപ്‌റ്റന്‍....,താങ്കള്‍ പറഞ്ഞതാണ് ശരി.....മരണത്തെ മുന്നില്‍ കണ്ട് , മരണത്തെ മാത്രം ചിന്തിക്കുന്ന നിമഷങ്ങള്‍ ഭീകരമാണ്.....
കത്തിതീർന്ന് കൊണ്ടിരിക്കുന്ന ആ തീകുണ്ഡത്തിന്റെ ആയുസ്സ് മാത്രമേ ഇനി തനിക്ക് ബാക്കിയുള്ളു എന്ന് മനസ്സിലാക്കിയ ഫെർണോ കണ്ണുകളടച്ചു പ്രാർത്ഥിച്ചു.......
നേരിയ ഒരു കാറ്റുണ്ട്......കടല്‍ തിരകളുടെ ശബ്‌ദം അവ്യക്തമായി കേള്‍ക്കാം....തീ കുണ്ഡത്തിലെ അവസാന വിറക്‌കൊള്ളിയും എരിഞ്ഞടങ്ങി.....അത് വരെ കേട്ട പാട്ട് കേള്‍ക്കാതെയായി....നൃത്തത്തിന്റെ അവസാന ചുവടും ആടി തീർന്നു.......
കനത്ത ഇരുട്ടില്‍ കാഴ്‌ച്ചകള്‍ പരതിയ ഫെർണോയുടെ കണ്ണുകളില്‍ മരണത്തിന്റെ ആ പ്ര്ാകൃത രൂപം മൂർച്ചയേറിയ കുന്തം ആഴ്‌ന്നിറക്കി.......
അവസാനശ്വസത്തിന്ന് വേണ്ടിയുള്ള പിടച്ചിലില്‍ ഹൃദയം തകർന്ന് ഫെർണോ അലറി വിളിച്ചു....
ഇവാനാ........
ഫെർണോ......ഫെർണോ...പ്രിയപ്പെട്ടവനേ.....എന്തിനാണ് അങ്ങ് നിലവിളിക്കുന്നത്....എന്ത് പറ്റി......
കണ്ണുകള്‍ തുറന്ന ഫെർണോ അമ്പരപ്പും ഭയവും വിടാതെ ചുറ്റിഌം നോക്കി....തൊട്ടരികില്‍ തന്റെ ചുമലില്‍ കൈ വെച്ച് ഇവാനാ എയ്‌ഞ്ചലിനെ മാറോടണച്ച് നില്‍ക്കുന്നു.....
പ്രിയപ്പെട്ടവനേ....താങ്കള്‍ ദു:സ്വപ്‌നം കണ്ടെന്ന് തോഌന്നു....വല്ലാതെ ഭയപ്പെട്ടിരിക്കുന്നുവല്ലോ.......
ഞാന്‍.....അത്.....ദു:സ്വപ്‌നം.....ഇതവരെ സംഭവിച്ചതെല്ലാം വെറും സ്വപ്‌നം മാത്രമായിരുന്നു എന്ന് വിശ്വസിക്കാനാവാതെ ഫെർണാ ഇരുന്നു.....
പ്രിയപ്പെട്ടവനേ..., താങ്കള്‍ ഗാഡമായി ഉറങ്ങിയിട്ടുണ്ടെന്ന് തോഌന്നു.....ക്യാപ്‌റ്റന്‍ നിക്കോളാസ് രണ്ട് തവണയായി താങ്കളെ തിരക്കി ആളെ വിടുന്നു.......ഇന്ന് വൈകുന്നേരം സാന്റിയാഗോയിലേക്ക് പുറപ്പെടുന്ന കപ്പലില്‍ താങ്കള്‍ അദ്ദേഹത്തോടൊപ്പം ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നു.....
ഫെർണോ യാത്രക്കൊരുങ്ങി......കണ്ട സ്വപ്‌നങ്ങളെല്ലാം വെറും സ്വപ്‌നങ്ങള്‍ മാത്രമാണെന്ന ആശ്വാസത്തില്‍ ക്യാപ്‌ന്‍ നിക്കോളാസിനെ കപ്പല്‍ യാത്രയില്‍ അഌഗമിക്കാന്‍ തന്നെ തീരുമാനിച്ചു......
ശാന്തമായ കടലിലൂടെ കപ്പല്‍ യാത്ര ആരംഭിച്ചു.....കപ്പലിന്റെ മട്ടുപ്പാവില്‍ ക്യാപ്‌റ്റന്‍ നിക്കോളാസ് കൈകള്‍ പിറകോട്ട് വെച്ച് കടലിന്റെ ദൂരങ്ങളിലേക്ക് നോക്കി നിന്നു......
ഫെർണോ താങ്കളും, താങ്കളുടെ പപ്പ ഡേവിഡ് ഫെർണാണ്ടസിനെ പോലെ ധീരനായ നാവികനാണന്ന് ഞാന്‍ വിശ്വസിക്കട്ടെ......
ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്‌തു ഫെർണോ......കടല്‍പക്ഷികളുടെ കൂട്ടം അസാധാരണമാവിധം ആകാശത്തിലൂടെ പറന്നു.....അത് വരെ ശാന്തമായിരുന്ന കടല്‍ പ്രക്ഷുബ്ദമായി....ശക്തമായ തിരകളില്‍ നിയന്ത്രണം നഷ്‌ടമായ കപ്പലിന്റെ മട്ടുപ്പാവില്‍ നിന്ന് ക്യാപ്‌റ്റന്‍ നിക്കോളാസ് അലറി വിളിച്ചു....
""ഫെർണോ ....താങ്കള്‍ക്ക് മരണത്തില്‍ ഭയമുണ്ടോ....''.......
- Amjath Ali | അംജത് അലി
എഴുത്തുകാരനെ കുറിച്ച്

അംജത് അലി, മലപ്പുറത്തെ മഞ്ചേരിയിൽ ജനനം. മഞ്ചേരിയിലെ സ്‌കൂൾ വിദ്യാഭ്യാസത്തിനു ശേഷം സൗദി അറബിയയുടെ മണ്ണിലേക്കു ജോലിയുടെ ഭാഗമായി പറിച്ചു നടപ്പെട്ടു. ഇപ്പോൾ സൗദിയിൽ, റിയാദിലെ ഒരു സൂപ്പർ മാർക്കറ്റിൽ ആണ് ജോലി. വ്യത്യസ്തമായ ശൈലിയിൽ ഉള്ള എഴുത്തിനു ഉടമ. വരികൾ കൊണ്ട് ചിത്രാംശം വരയ്ക്കുന്ന കഥാകൃത്ത്. ചെറുകഥകൾക്കും, നോവലുകൾക്കും അപ്പുറം ഒറ്റവരികൊണ്ട് ജീവിതത്തെ വരയ്ക്കുന്ന ഹൈക്കു എഴുത്തുകാരൻ കൂടി ആണ്. ഇദ്ദേഹത്തി
അനുബന്ധ ലേഖനങ്ങൾ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക
Your are not login