പിന്നിലേക്ക് ഒരു നിമിഷം

ഞാൻ ആരാണെന്നും എങ്ങനെയായിരുന്നു എന്നും ഇതിനു മുൻപ് എങ്ങനെയായിരുന്നു ജീവിതമെന്നും.എപ്പോഴെങ്കിലും ചിന്തികാറുണ്ടോ.ഉണ്ടെങ്കിൽ നിങ്ങളിൽ അഹങ്കാരം ഇല്ലാതാകും.
പറയാൻ കാരണം ഉണ്ട്. നമുക്ക് ചുറ്റും നടക്കുന്ന ചിലരുടെ കാര്യങ്ങളാണ് .വിജയത്തിലേക്ക് എത്തി നില്ക്കുമ്പോൾ കൂടെനിന്നവരെയും അതിനുവേണ്ടി പ്രവർത്തിച്ചവരെയും മറന്നുപോകുന്നു മറക്കുകയല്ല മറന്ന ഭാവം. ഇതിനൊക്കെ കാരണം ചിന്തകൾ തന്നെയാണ്. താൻ വലിയവൻ ആണെന്നും ഇനി ആരും ഇല്ലെങ്കിലും മുന്നോട്ട് പോകാൻ കഴിയുമെന്ന തെറ്റായ ചിന്ത.
ആ ചിന്ത അഹങ്കാരത്തിലേക്ക് എത്തിച്ചേരും.അന്നുമുതൽ അവരുടെ പരാജയമായിരിക്കും.
വിജയിച്ചവർ പലരും പറയാറുണ്ട് അവരുടെ കഴിഞ്ഞു പോയ ജീവിതം എങ്ങനെയായിരുന്നു എന്ന്.കഷ്ടങ്ങളും നഷ്ടങ്ങളും അവരെ എത്രത്തോളം തളർത്തിയെന്നും ആ തളർച്ചയിൽ നിന്നും കൈപിടിച്ച് ഉയർത്തിയവരെ കുറിച്ചും .ഇതൊക്കെ ഓർക്കുന്നുണ്ടെങ്കിൽ അവരുടെ നൻമയും സ്നേഹവും മനസിലാക്കാം.ഇങ്ങനെ ചിന്തിക്കുന്നവരാണ് ജീവിതത്തിൽ വിജയത്തിലേക്ക് വീണ്ടും വീണ്ടും എത്തി ചേരുന്നവർ.
ഇന്നത്തെ സുഖങ്ങളും സൗകര്യങ്ങളും പദവിയും നിങ്ങളിൽ അഹങ്കാരവും വാശിയും ഉണ്ടാക്കുമ്പോൾ. ഒന്ന് ഓർക്കുക കഴിഞ്ഞുപോയ നിങ്ങളുടെ ജീവിതം എങ്ങനെ ആയിരുന്നു എന്ന്....
വിജയങ്ങൾ ഉണ്ടാകുമ്പോൾ കൂടെ നില്ക്കാൻ ആരുമില്ലെങ്കിൽ ആ വിജയം പോലും നമ്മളെ വേദനിപ്പിക്കും.
തളരുമ്പോൾ താങ്ങായി മാറിയവരെ മറക്കാതിരിക്കുക.
- ധനു
എഴുത്തുകാരനെ കുറിച്ച്

ധനു. ജനിച്ചതും വളർന്നതും പാലക്കാട് ജില്ലയിലെ തെക്കേകവാറത്തോട് എന്ന കൊച്ചു ഗ്രാമത്തിലാണ്. അച്ഛൻ അപ്പുക്കുട്ടൻ, അമ്മ ലീല. പ്രാഥമിക വിദ്യാഭ്യാസം നന്ദിയോട് ഗവ: ജി.യു.പി സ്കൂളിലും വണ്ടിത്താവളം കെ.കെ.എം.എച്.എസ്.എസ്. ലും പൂർത്തിയാക്കി. പഠനവേളയിൽ തന്നെ ധാരാളം വേദികളിൽ കഴിവ് പ്രകടിപ്പിക്കുവാനും സമ്മാനങ്ങളും കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോൾ ജോലിയോടൊപ്പം കഥകളും കവിതകളും ധാരാളമായി എഴുതുന്നു. ഒപ്പം ചിത്രരച
അനുബന്ധ ലേഖനങ്ങൾ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക
Your are not login