കുട്ടികാലം

പാടത്തും പറമ്പിലും ഓടി കളിച്ചതും
പഴയ സൈക്കിൾ ടയറിനെ വണ്ടിയാക്കി മത്സരിച്ചു ഓടിച്ചതും
മണ്ണപ്പം ചുട്ടുകളിച്ചതും
ചോറും കൂട്ടാനും വെച്ച് കളിച്ചതും
ഓല കൊണ്ട് കണ്ണടയും കാറ്റാടിയും വാച്ചും മോതിരവും ഒക്കെ ഉണ്ടാക്കി കളിച്ചതും
ആകാശം വേണോ ഭൂമി വേണോ കളിച്ചതും
കോട്ടിയും പുള്ളും കളിച്ചതും
കല്ല് കളിച്ചതും
പമ്പരം കളിച്ചതും
ഇനിയും ഒരുപാട് കളികളേറെ ..
വീണ്ടും കൊതിക്കുന്ന കുട്ടികാലം ഇന്ന് വെറും ഓർമകൾ മാത്രമായി
ഗ്രാമങ്ങളിൽ ജനിച്ചു വളർന്നവർക്കു ഇതെന്നും കുളിരേകുന്ന ഓർമകളാണ്
നാട്ടുംപുറത്തു ജീവിക്കുന്നതിന്റെ സന്തോഷവും സുഖവും ഫ്ലാറ്റുകളിൽ ജീവിക്കുന്നവർക്കു കിട്ടില്ല ...
നാട്ടുംപുറത്തെ ചായകടയും അവിടെത്തെ വാർത്തകളും തമാശകളും ഒക്കെ കേട്ടിരിക്കാൻ നല്ല രസമാ
പറയാൻ ഒരുപാടു ഉണ്ട് എങ്കിലും ചുരുക്കുന്നു ...
- ധനു
എഴുത്തുകാരനെ കുറിച്ച്

ധനു. ജനിച്ചതും വളർന്നതും പാലക്കാട് ജില്ലയിലെ തെക്കേകവാറത്തോട് എന്ന കൊച്ചു ഗ്രാമത്തിലാണ്. അച്ഛൻ അപ്പുക്കുട്ടൻ, അമ്മ ലീല. പ്രാഥമിക വിദ്യാഭ്യാസം നന്ദിയോട് ഗവ: ജി.യു.പി സ്കൂളിലും വണ്ടിത്താവളം കെ.കെ.എം.എച്.എസ്.എസ്. ലും പൂർത്തിയാക്കി. പഠനവേളയിൽ തന്നെ ധാരാളം വേദികളിൽ കഴിവ് പ്രകടിപ്പിക്കുവാനും സമ്മാനങ്ങളും കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോൾ ജോലിയോടൊപ്പം കഥകളും കവിതകളും ധാരാളമായി എഴുതുന്നു. ഒപ്പം ചിത്രരച
അനുബന്ധ ലേഖനങ്ങൾ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക
Your are not login