ഇരുട്ടിനെ സ്നേഹിച്ചവൾ
- Poetry
- Leelamma Johnson | ലീലാമ്മ ജോൺസൺ
- 13-Oct-2018
- 0
- 0
- 1209
ഇരുട്ടിനെ സ്നേഹിച്ചവൾ
നിർത്താതെ അടിക്കുന്ന
അലാറം....
ഉറക്കം വിട്ടു മാറിയിട്ടില്ല
തലഉയർത്തി നോക്കി
എന്നെ നോക്കി ചിരിക്കുന്ന
ടൈം പീസ്....
ഉറങ്ങാൻ കഴിയാത്ത മനസ്സ്
അടുക്കി വെച്ചിരിക്കുന്ന
ഓർമ്മകൾക്ക് എന്ത് ഭംഗി
ഒന്നും ഉഴപ്പണ്ട...
നോക്കിയിരിക്കുമ്പോൾ
അതിൻ വർണ്ണത്തിൽ
തിളങ്ങുന്ന മോഹകല്ലുകൾ
നീ എന്ന മിഥ്യയെ താലോലിച്ചു
നഷ്ടപ്പെടുത്തിയ
എന്റെ ദിനങ്ങൾ....
ചോര പൊടിയുന്ന ഓർമ്മകൾ
നിന്നിലേക്ക് ഒഴുകിയെത്താൻ
കൊതിച്ച ചെറു അരുവിയാണ്
ഞാൻ....
എന്നാൽ
മണൽ തിട്ടകളിൽ തട്ടി..
എന്റെ ലക്ഷ്യം തെറ്റി
ഒടുവിൽ എത്താൻ കഴിയാതെ
ഞാൻ എന്നിലേക്ക് തന്നെ
ഒഴുകിയിറങ്ങി
പരാതിയില്ലാതെ...
പരിഭവമില്ലാതെ....
കണ്ണുകൾ ഇറുക്കി
അടക്കുമ്പോൾ
കാണുന്ന ഇരുട്ടിനെ
സ്നേഹിച്ചുകൊണ്ടു
ഈ ഞാൻ.....
ലീലാമ്മ ജോണ്സണ്
എഴുത്തുകാരനെ കുറിച്ച്

ഞാൻ ലീലാമ്മ ജോൺസൻ, രാജസ്ഥാനിലെ കോട്ടക്ക് അടുത്ത് Antha എന്ന സ്ഥലത്ത് ഇമ്മാനുവേൽ മിഷൻ സ്കൂളിൽ ഒരു ടീച്ചർ ആയും വൈസ്പ്രിൻസിപ്പൽ എന്ന പോസ്റ്റിലും സേവനം അനുഷ്ഠിക്കുന്നു. നാട്ടിൽ പെരുമ്പാവൂർ ആണ് വീട് ഭർത്താവും ഒരു മകനും അടങ്ങുന്ന ഒരു ചെറിയ കുടുംബമാണ് എന്റേത് എഴുത്ത് എനിക്ക് വളരെ ഇഷ്ടമുള്ള ഒരു കാര്യമാണ് ഇവിടെ സൃഷ്ടി എന്ന group അതിന്ഒരു വേദി ഒരുക്കിത്തന്നതോർത്തു വളരെ സന്തോഷവും ഹൃദയം നിറഞ്ഞ നന്ദിയുമുണ്ട്. എന്റെ രചന
അനുബന്ധ ലേഖനങ്ങൾ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക
Your are not login