നീയും ഞാനും
- Poetry
- Leelamma Johnson | ലീലാമ്മ ജോൺസൺ
- 13-Oct-2018
- 0
- 0
- 1676
നീയും ഞാനും
നിന്റെ നിശബ്ദത എന്നിൽ
സൃഷ്ടിക്കുന്ന മൂകത
അതിന്റെ അളവ്
ഒരു നാഴിക്കും അളക്കാൻ
ആവാത്തത്.......
നിന്റെ മൊഴികൾ അത്
എന്നിൽ പൂക്കളായി
വിരിയുമ്പോൾ
അതിൻ
വശ്യഗന്ധം ഒരു നാസികക്കും
അളക്കാൻ ആവാത്തത്...
നിന്നെ ഹൃദയത്തോട്
ചേർത്ത് വെക്കുമ്പോൾ
എന്നിലെ ഞാൻ നിനക്കു
സ്വന്തമാവുന്നുവോ....?
നിന്നെ കാണാതിരിക്കുമ്പോൾ
എന്നിലെ ഞാൻ എനിക്ക്
നഷ്ടമാകുന്നുവോ....?
എന്നിലെ ഞാനും
നിന്നിലെ നീയും
എന്നും ഒരു മായാത്ത
ഓർമ്മയായി നമ്മുടെ
ഹൃത്തടത്തിൽ അമരട്ടെ
- ലീലാമ്മ ജോണ്സണ്
എഴുത്തുകാരനെ കുറിച്ച്

ഞാൻ ലീലാമ്മ ജോൺസൻ, രാജസ്ഥാനിലെ കോട്ടക്ക് അടുത്ത് Antha എന്ന സ്ഥലത്ത് ഇമ്മാനുവേൽ മിഷൻ സ്കൂളിൽ ഒരു ടീച്ചർ ആയും വൈസ്പ്രിൻസിപ്പൽ എന്ന പോസ്റ്റിലും സേവനം അനുഷ്ഠിക്കുന്നു. നാട്ടിൽ പെരുമ്പാവൂർ ആണ് വീട് ഭർത്താവും ഒരു മകനും അടങ്ങുന്ന ഒരു ചെറിയ കുടുംബമാണ് എന്റേത് എഴുത്ത് എനിക്ക് വളരെ ഇഷ്ടമുള്ള ഒരു കാര്യമാണ് ഇവിടെ സൃഷ്ടി എന്ന group അതിന്ഒരു വേദി ഒരുക്കിത്തന്നതോർത്തു വളരെ സന്തോഷവും ഹൃദയം നിറഞ്ഞ നന്ദിയുമുണ്ട്. എന്റെ രചന
അനുബന്ധ ലേഖനങ്ങൾ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക
Your are not login