റിബൺ (കഥ 2)
- Stories
- MP Thripunithura
- 10-Oct-2018
- 0
- 0
- 1264
റിബൺ (കഥ 2)
അദ്രുമാൻ ഉൽസവപ്പറമ്പുകളിൽ നിന്ന് ഉത്സവപ്പറമ്പുകളിലേക്ക് പ്രയാണം തുടർന്നു. വിവാഹിതരായ കാര്യപ്രാപ്തിയുള്ള രണ്ടു മക്കൾ, ബഷീറും ഫാത്തിമയും അയാൾക്കുണ്ട്. . പിന്നെന്തിന് അദ്രുമാൻ ഇങ്ങനെ കഷ്ടപ്പെടണം? മുഷിഞ്ഞ വേഷം കണ്ട് പലരും അറച്ചു.
പക്ഷെ, അയാൾ അപ്പോഴും എപ്പോഴും ചിരിച്ചു. സ്വയം സായ് വ് എന്ന് വിളിച്ചു. പൊട്ടിച്ചിരിച്ചു.
ആരോടും പരാതിയില്ലാതെ " പടച്ചോന്റെ കാരുണ്യം " എല്ലാറ്റിലും കണ്ടു.
അദ്രുമാന്റെ ബീവി നേരത്തെ മയ്യത്തായിപ്പോയി.
"എന്തേ വീട്ടിൽ പോകാത്തേ''
ആരെങ്കിലും ചോദിച്ചാൽ അദ്രുമാൻ പറയും.
"നേരം വേണ്ടേ?"
" എന്തേ കുളിച്ച് അലക്കിയുടുക്കാത്തെ?"
അയാൾക്ക് അതു തനെ മറുപടി.
"നേരം വേണ്ടേ ?"
" ആരൊക്കെ വീട്ടിലുണ്ട്."
"എല്ലാരും "
കരിവള വാങ്ങാൻ വന്ന കുട്ടി അദ്രുമാനോട്
ഈ പതിവു ചോദ്യങ്ങൾ ചോദിച്ചു.
അദ്രുമാൻ തിരിച്ച് അവളോട് ചോദിച്ചു.
" ബാപ്പയുണ്ടോ?"
അവൾ പറഞ്ഞു.
"ഇല്ല. അച്ഛനാ ഉള്ളത് "
അയാൾ അവളോട് പറഞ്ഞു.
"അച്ഛന്റെ വിരൽ തുമ്പിൽ നിന്ന് വിടരുത്. അല്ലെങ്കിൽ അച്ഛനും ഉത്സവപ്പറമ്പിലാവും"
ചിരിയുടെ അദ്രുമാന്റെ കിണ്ണിൽ ഒരിറ്റു പൊടിഞ്ഞു. എങ്കിലും അയാൾ റിബൺ ചുറ്റിക്കെണ്ടേയിരുന്നു.
- MP.തൃപ്പൂണിത്തുറ
എഴുത്തുകാരനെ കുറിച്ച്

മാർട്ടിൻ പാലക്കാപ്പിള്ളിൽ, തൂലികാ നാമം എംപി. തൃപ്പൂണിത്തുറ. കലയുമായും പ്രഭാഷണങ്ങളുമായും അഭേദ്യമായ ബന്ധം. എഴുത്തും വരയും പ്രഭാഷണങ്ങളുമായി ജനങ്ങളുമായി സംവദിക്കുന്നു. താമസം എറണാകുളം തൃപ്പൂണിത്തുറയിൽ. ഭാര്യയും 3 മക്കളും അടങ്ങുന്ന സന്തുഷ്ട കുടുംബം.
അനുബന്ധ ലേഖനങ്ങൾ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക
Your are not login