ഒരു നോമ്പ് കാലത്ത്
- Stories
- Shalini Vijayan
- 28-Jun-2018
- 0
- 0
- 1298
ഒരു നോമ്പ് കാലത്ത്
നോമ്പ് കാലം തുടങ്ങിയ സമയമായിരുന്നു അത്..
ചങ്കായ സീനക്ക് നോമ്പും.. അതു കൊണ്ട് തന്നെ അവൾടെ വക കിട്ടിക്കൊണ്ടിരുന്ന ചെമ്മീൻ ഫ്രൈയുo ഇളമ്പക്കവറുത്തതിനും ക്ഷാമം വന്നു.അതുമല്ല നോമ്പ് ആയതു കൊണ്ട് സീന എല്ലാ വായ് നോട്ടങ്ങളിൽ നിന്നും തെണ്ടിത്തരങ്ങളിൽ നിന്നും ഒഴിഞ്ഞുമാറി.
പിന്നെയുള്ളത് ഷൈ.
വലിയ കണ്ണടയൊക്കെ വച്ച് ഇടക്കിടെ കടുകട്ടിയുള്ള കുറച്ച് സാഹിത്യ വാക്കുകൾ പറയും...
ഇവർക്കിടയിൽപ്പെട്ടത് ഞാനും...
ജാങ്കോ നീയറിഞ്ഞോ ഞാനും പെട്ടു ...... എന്ന അവസ്ഥയിൽ ഞാൻ..
നോമ്പ് കഴിയും വരെ സീനയെ ശല്യം ചെയ്യാൻ പാടില്ല.. ആകെ ക്ഷീണം പിടിച്ച് ഒരു പരുവത്തിലായി അവൾ...
സീന എനിക്ക് നോമ്പെടുക്കണം.
ചങ്കായ നീ ഇങ്ങനെ വെശന്നോണ്ടിരിക്കുമ്പോ ഞാനും ഷൈയും മൂന്നു നേരം ഭക്ഷണം കഴിക്കുന്നത് ശരിയല്ല.
തീറ്റപണ്ഡാരം നിന്നെ കൊണ്ടൊന്നും പറ്റൂല...
പച്ച വെള്ളം പോലും കുടിക്കാൻ പാടില്ല..
ഉമിനീര് ഇറക്കാൻ പാടില്ല..
ആ.........
കട്ടക്ക് ഞാനും ഷൈയും ചേർന്നു നിന്നു...
ഇന്ന് വെള്ളി ... ഇന്ന് തൊടങ്ങാം....
നാളെ ലീവും കോളേജിലും വരണ്ട..
വൈകിട്ട് കോളേജിൽ നിന്നും യാത്ര പറഞ്ഞിറങ്ങി.....
അമ്മേ രാത്രിക്ക് നല്ല ഭക്ഷണം വേണം... പൊലർച്ചേ ബാങ്ക് കൊടുക്കും മുന്നേ വിളിക്കണം.
ഇന്നെന്താ രാത്രി കഴിക്കാൻ
ചോറും കപ്പക്ക തോരനും....
രാവിലത്തെ പരിപ്പ് കറിയും.
ഓ ... നല്ല ചേർച്ച.
നോമ്പെടുക്കുന്ന ഇന്ന് വയറു നിറച്ച് കഴിക്കാനുള്ള ഭക്ഷണം ചോറും കപ്പക്ക തോരനും.
ബെസ്റ്റ് കണ്ണാ ബെസ്റ്റ്...
എന്തായാലും രാത്രി മൂക്കുമുട്ടെ കഴിച്ചു..
രാത്രി 12 മണിക്ക് മുന്നേ കുറച്ചു ചോറും ഒന്നു കൂടി കപ്പക്ക തോരനും ഉണ്ടാക്കി..... കഷ്ടപ്പെടുന്നവരുടെ സങ്കടം ഏതീശ്വരൻ ആയാലും കാണാതിരിക്കില്ല...
മൂന്ന് മണിക്ക് അലാറം വച്ച് കിടന്നു.....
നാളെ പകൽ മുഴുവനും ഭക്ഷണം കഴിക്കാതെ......
ഒന്നും വേണ്ടായിരുന്നു.
മൂന്ന് മണിക്ക് എഴുന്നേറ്റ് വൃത്തിയായി പല്ലൊക്കെ തേച്ചു...
ചോറും കപ്പക്ക ഉപ്പേരിയും ....... കണ്ണടച്ച് മുഴുവനും അകത്താക്കി.. മൂന്ന് ഗ്ലാസ് വെളളവും..
പത്തു പതിനഞ്ച് മിനിറ്റ് കഴിഞ്ഞു ...
പിന്നെ എന്തൊക്കെ നടന്നെന്ന് ഓർമ്മയില്ല
അമ്മ പുറം തടവുന്നു...
നീ എന്തിനാ വയ്യാത്തപ്പണിക്കൊക്കെ നിക്കണത്?
അനിയത്തി വെള്ളം കൊണ്ട് വരുന്നു...
ദൈവമേ തിന്ന ചോറ് മുഴുവനും പോയല്ലോ...
ഇന്ന് തിന്നതും ഇന്നലെത്തേതും എല്ലാം പോയി....
വേഗം പോയി പായയിൽ ചുരുണ്ടുകൂടി..
അര മണിക്കൂർ കഴിഞ്ഞപ്പോ പള്ളിയിൽ നിന്നും ബാങ്ക് കൊടുക്കുന്ന ശബ്ദം........
നേരം വെളുത്തപ്പോ മുടിഞ്ഞ തലവേദനയും.......
സകല ഈശ്വരൻമാരെയും മനസിൽ ധ്യാനിച്ചു വൈകുന്നേരം വരെ കിടന്നു..
ഇടക്കിടെ വെള്ളം കുടിക്കാൻേതോന്നി....
പക് ഷേ എന്തോ അദൃശ്യ ശക്തി എനിക്ക് ചുറ്റുമുള്ളതുപോലെ തോന്നിയിരുന്നു...
വൈകുന്നേരത്തെ ബാങ്കോടു കൂടി നോമ്പ് മുറിച്ചു......
വൈകിട്ട് ചോറും നല്ല മീൻ കറിയും.. എല്ലാ വിശപ്പും തീർന്നു കഴിഞ്ഞിരുന്നു.. എങ്കിലും എന്റെ ചങ്കിനൊപ്പമുള്ള ഒരു നോമ്പ് പൂർത്തികരിക്കാൻ കിട്ടിയ സന്തോഷവും..
അന്ന് വൈകിട്ട് ഞാൻ ഷൈയെ വിളിച്ചു...
ഞാനെടുത്തില്ലയെന്ന് അവൾ പറഞ്ഞു..... എടീ കാലമാടീ................
അതൊക്കെ ഒരു കാലം..
ഇന്നിപ്പോ സ്കൂളിലെ നാലാം ക്ലാസിലേം അഞ്ചാം ക്ലാസിലേം പിള്ളേരൊക്കെ നോമ്പാണെന്ന് പറയുമ്പോ വല്ലാത്തൊരു ബഹുമാനം ആ കുഞ്ഞുമനസുകളോട്..
Shalini Vijayan..
[ഇതു എന്റെ ജീവിതത്തിലെ പച്ചയായ സത്യങ്ങളാണ്.]
എഴുത്തുകാരനെ കുറിച്ച്

ശാലിനി.കെ. കാസർഗോഡ് ജില്ലയിൽ രാവണീശ്വരം കാരക്കുന്നിൽ ജനനം. പ്രാഥമിക വിദ്യാഭ്യാസം ജി.എൽ .പി.സ്ക്കൂൾ മുക്കൂട്.തുടർന്ന് എം.കെ.എസ്. എച്ച്.എസ്.തിമിരിയിലും ജി.എച്ച്.എസ്.എസ്.കുട്ടമത്ത് സ്കൂളിലും പഠനം പൂർത്തീകരിച്ചു.നെഹ്റു ആർട്സ് ആന്റ് സയൻസ് കോളേജിൽ ബിരുദവും ഗവ.ബ്രണ്ണൻ കോളേജിൽ ബിരുദാനന്തര ബിരുദവും തുടർന്ന് ബി.എഡും പൂർത്തീകരിച്ചു. ജില്ലയിലെ വിവിധ സ്കൂളുകളിൽ ഹയർ സെക്കന്ററി തലത്തിൽ താൽക്കാലിക അധ്യാപികയായി ഇപ്പോ
അനുബന്ധ ലേഖനങ്ങൾ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക
Your are not login