പൂജ്യം
- Stories
- Jayaraj Parappanangadi
- 25-Jun-2018
- 0
- 0
- 1230
പൂജ്യം
വളരെയധികം തൃപ്തിയോടെ അറിയാവുന്ന ഉത്തരങ്ങളൊക്കെയെഴുതിയിട്ടും ബെല്ലടിയ്ക്കാന്‍ ഇരുപത് മിനുട്ടോളം സമയം ഇനിയും ബാക്കി....
പ്രീഡിഗ്രി ഇംഗ്ളീഷ് ചോദ്യപേപ്പര്‍ ഞാനൊരിയ്ക്കല്‍ക്കൂടി വായിച്ചു...
എട്ടുമാര്‍ക്കിന്റെ നാലാമത്തെ എസ്സേ മാത്രം വിട്ടുനില്‍ക്കുന്നു ..
കഴിഞ്ഞ വര്‍ഷം വന്ന അതേ ചോദ്യം പുനരാവര്‍ത്തനം ചെയ്യുമെന്ന് ഒരിയ്ക്കലും കരുതിയിരുന്നില്ല...
അതുകൊണ്ടാണ് പഠിയ്ക്കാതിരുന്നതും...
അങ്ങിനെ സമയം കളയാനെന്നവിധം മനഃപാഠമാക്കിയ മറ്റൊരെസ്സേ പകരം വച്ച് കാച്ചി....
അഥവാ മാര്‍ക്ക് കിട്ടിയാലോയെന്ന ഗൂഢോദ്ധേശ്യവും സാധൂകരിയ്ക്കാതെ വയ്യ...
റിസല്‍ട്ട് വന്നപ്പോള്‍ ഏതാണ്ടൊരറുപതെങ്കിലും പ്രതീക്ഷിച്ചിരുന്ന എനിയ്ക്ക് യൂനിവേഴ്സിറ്റി സംഭാവന ചെയ്തത്
മാര്‍ക്ക് ലിസ്റ്റില്‍ വട്ടപൂജ്യം....
പേപ്പറ് നോക്കിയ സാറിന്റെ കണ്ണില്‍ ഒന്നാംനമ്പര്‍ കോപ്പിയടി വീരന്‍...
മനസിലൊപരാധം കടിച്ചു തൂങ്ങിയതിനാല്‍ അതിന്റെ തുടര്‍ നടപടികളിലേയ്ക്കൊന്നും പിന്നെ തിരിച്ചുപോയില്ല ....
കാരണമില്ലാതെ അന്നെഴുതിയ ലുയിസ് കസാബിയന്‍കയെന്ന കമാന്ററുടെ കഥ ജീവിതത്തിലെനിയ്ക്കു തന്നൊരു പാഠമുണ്ട്...
നിസ്സാരവല്‍ക്കരിയ്ക്കപ്പെടുന്ന ഓരോ കടുകുമണി സംഭവങ്ങളും കണക്കുകൂട്ടലുകളും പിഴയ്ക്കപ്പെടുമ്പോഴാണ് ഒന്നില്‍നിന്നും ഒമ്പതില്‍ നിന്നുമൊക്കെ ഒരു റീവാല്വേഷനുപോലും ചേന്‍സില്ലാതെ നമ്മള്‍ വട്ടപ്പൂജ്യത്തിലേയ്ക്ക് കൂപ്പുകുത്തുന്നത്....
പേരും നാടുമറിയാത്ത ആ ഗുരുനാഥനും തിരിഞ്ഞുനോക്കുമ്പോള്‍ നന്ദി പറയാതെ വയ്യ..
-ജയരാജ് പരപ്പനങ്ങാടി
എഴുത്തുകാരനെ കുറിച്ച്

മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടിയില്‍ താമസം അമ്മ, ഭാര്യ,രണ്ടു മക്കള്‍ അടങ്ങുന്ന സന്തുഷ്ട കുടുംബം. ജോലി ബിസിനസ്. ഒഴിവ് വേളകളിൽ കഥകൾ എഴുതാറുണ്ട്. നല്ലതെന്ന് അഭിപ്രായമുള്ളവ സമൂഹമാധ്യമങ്ങളിൽ പങ്കിടാറുണ്ട്.
അനുബന്ധ ലേഖനങ്ങൾ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക
Your are not login