പ്രിയേ നിനക്കായ്
- Stories
- Vandhana Nandhu
- 17-Oct-2017
- 0
- 0
- 1294
പ്രിയേ നിനക്കായ്

"അപ്പോൾ ഞങ്ങൾ പിരിയുവാണ് അല്ലേടാ "...... റിയ അനൂപിനെ നോക്കി ചോദിച്ചു...
"അതെ " ... പിരിയണം. അല്ലേൽ എന്റെ അമ്മയെ എനിക്കു നഷ്ടമാവും... അതെനിക്ക് സഹിക്കാൻ പറ്റില്ല റിയാ...... അവൻ ഒരു കൂസലുമില്ലാതെ പറഞ്ഞു....
"മ്മ്" നീയെന്തിനാ പിന്നെ എന്നെ സ്നേഹിച്ചത്.. പകുതി വഴിയിൽ ഉപേക്ഷിക്കാനോ.... റിയയുടെ കണ്ണുകൾ കവിഞ്ഞൊഴുകി.:.....
"റിയാ ... സോറി... ഇത് നമ്മുടെ അവസാനത്തെ കൂടി കാഴ്ചയാണ്. നീ എന്നെ മറക്കണം.എനിക്കിതു മാത്രമേ ഇപ്പോൾ നിന്നോടു പറയാനുള്ളൂ.......
" ഡാ:..ഞാൻ ഒന്നു ചോദിച്ചോട്ടെ..." റിയ അവനെ ഒന്നു നോക്കി..
"ഉം " അവനൊന്നു മൂളി
"നിങ്ങൾ പറയാറില്ലേ പെൺകുട്ടികൾ തേപ്പുകാരി ആണെന്ന്... അപ്പോൾ നിങ്ങളെ പോലെ നട്ടെല്ലില്ലാത്ത ആണുങ്ങളെ ഞങ്ങൾ വിളിക്കേണ്ട പേരെന്താ... പിന്നെ താൻ പറഞ്ഞ ന്യായം കൊള്ളാം.. അമ്മയെ നഷ്ടപ്പെടുത്താൻ കഴിയില്ലാന്ന്.. എന്നോട് ഇഷ്ടം പറയുന്നതിനു മുൻപ് ചിന്തിക്കണമായിരുന്നു ഇതൊക്കെ "
" റിയാ ഞാൻ..." അവനു വാക്കുകൾ കിട്ടിയില്ല
"ഇനി ഒരക്ഷരം നീ മിണ്ടരുത്... നിന്നെ പോലെ ഉള്ളവരൊക്കെ പുരുഷൻ എന്ന വാക്കിന് അപമാനമാണ്. വൃത്തികെട്ടവൻ.. ഛെ.... "
"എന്നെ വേണ്ടാത്തവനെ എനിക്കും വേണ്ട... ഒന്നു പോടാ വൃത്തി കെട്ടവനേ "..... റിയയ്ക്ക് ദേഷ്യം നിയന്ത്രിക്കാൻ പറ്റിയില്ല... അവൾ അവിടെ നിന്നും പോയി......
അനൂപ് പൊട്ടിക്കരഞ്ഞു " റിയാ... മാപ്പ് ".... തന്റെ അച്ഛൻ എന്നോടു പറഞ്ഞത് നിന്നെ അദ്ദേഹത്തിന് വിട്ടുകൊടുക്കാനാ.. എന്നെ പോലെ ഒരു ദരിദ്രനായ ആളെ മരുമോനായി വേണ്ടാന്നു പറഞ്ഞിട്ടാ... എന്റെ പ്രാണനാണ് നീ... എന്റെ ജീവിതം ഇവിടെ അവസാനിക്കുന്നു.. ജീവനും.... കടലിനെ നോക്കി ഉച്ചത്തിൽ ആരോടെന്നില്ലാതെ അവൻ പറഞ്ഞു.....
അവൻ കടലിന്റെ ആഴങ്ങളിലേക്ക് നടന്നു.... തിരമാലകൾ 2 കൈകൾ കൊണ്ടും അവനെ വാരിപ്പുണർന്നു... അവന്റെ മനസ്സു നിറയെ അപ്പോഴും റിയയോടുള്ള സ്നേഹം മാത്രo ആയിരുന്നു... പതിയെ അവന്റെ കണ്ണുകൾ അടഞ്ഞു '.... കണ്ണുനീർ ഇല്ലാതായി.. മരണം എന്ന സത്യത്തിലേക്ക് അവൻ അലിഞ്ഞു ചേർന്നു..... തന്റെ പ്രണയത്തിനായി.
- വന്ദന നന്ദു
എഴുത്തുകാരനെ കുറിച്ച്

വന്ദന നന്ദു; കണ്ണൂർ ജില്ലയിലെ തലശ്ശേരി എന്ന സ്ഥലത്ത് വടക്കുമ്പാട് എന്ന കൊച്ചുഗ്രാമത്തിൽ ജനിച്ചു.. അച്ഛൻ: വേണുഗോപാൽ, അമ്മ: റീത്ത.. പ്രാഥമിക വിദ്യാഭ്യാസം പി സി ഗുരു വിലാസo സ്കൂളിലും ഹോളി ഫാമിലി കോളേജിലും പൂർത്തിയാക്കി... കോളേജിൽ കഥ എഴുത്തു മത്സരത്തിലും ക്ലാസ്സിക്കൽ ഡാൻസിനും പല തവണ വിജയം കൈവരിച്ചിട്ടുണ്ട്... ഇപ്പോൾ ഓൺ ലൈനിൽ എഴുത്ത് ഗ്രൂപ്പുകളിൽ എന്റെ രചന പോസ്റ്റു ചെയ്യാറുണ്ട്. ഇപ്പോൾ ലക്ഷ്യബിൽഡേർസ് എന്ന കമ്പ
അനുബന്ധ ലേഖനങ്ങൾ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക
Your are not login