ഭർത്താവ്
- Stories
- Vandhana Nandhu
- 17-Oct-2017
- 0
- 0
- 1265
ഭർത്താവ്

"മനു ഏട്ടാ എനിക്ക് ഡിവോഴ്സ് വേണം " നിയ കൂസൽ ഇല്ലാതെ പറഞ്ഞു
" നിയ നിനക്കിതെന്തു പറ്റി "
"എനിക്ക് മടുത്തു ഈ ജീവിതം.. ഒരു സ്വർണ്ണ വള വാങ്ങി തരാൻ എത്ര കാലായി ഏട്ടനോട് പറയാൻ തുടങ്ങിയിട്ട്.അതു പോട്ടെ രമണി ചേച്ചീടെ മോളുടെ കല്യാണത്തിന് ഒരു പുത്തൻ സാരി വാങ്ങി തരാൻ പറഞ്ഞിട്ട് അതുമില്ല. നിങ്ങളെ പോലൊരു ഭർത്താവ് ഈ ലോകത്ത് ഉണ്ടാവില്ല.. "
മനുവിന്റെ കണ്ണു നിറഞ്ഞു
"മോളേ..... ഞാനൊരു കൂലി പണിക്കാരനാണ്. കയ്യിൽ പണമുള്ള സമയത്ത് നിന്റെ ആഗ്രഹങ്ങൾ ഞാൻ സാധിച്ചു തരാറില്ലേ.... ഇപ്പോൾ പണി കുറവാണ് നിനക്കും അത് അറിയാല്ലോ.... എന്നിട്ടും... "
"എനിക്കിനി നിങ്ങളെ വേണ്ട... നമുക്ക് പിരിയാം" എന്നു പറഞ്ഞ് അവൾ അകത്തേക്കു പോയി
അവർ കിടപ്പു മുറിയിൽ വരെ അന്യരായി കഴിഞ്ഞു... മനു ഭക്ഷണം തനിച്ചുണ്ടാക്കി കഴിക്കാനും തുടങ്ങി
പെട്ടെന്നായിരുന്നു " എന്റെമ്മേ... " എന്ന് നിലവിളിക്കുന്ന ശബ്ദം മനുവിന്റെ കാതിൽ പതിഞ്ഞത്.... ചെന്നു നോക്കിയപ്പോൾ ചക്ക വെട്ടിയിട്ടതു പോലെ അതാ ബാത്റൂമിൽ തന്റെ പ്രിയതമ....
അവൻ ഓടിച്ചെന്നു... എഴുന്നേൽപ്പിക്കാൻ ശ്രമിച്ചു
" വേണ്ട.. ഞാൻ എഴുന്നേറ്റോളാം"
അത് അവൻ കേട്ടതായി ഭാവിച്ചില്ല...
അവളെ കോരി എടുത്ത്... കട്ടിലിൽ കൊണ്ടു പോയി കിടത്തി... അവൾക്ക് അസഹ്യമായ വേദന ഉണ്ടെന്ന് അവന് മനസ്സിലായി...
ശശിയുടെ ഓട്ടോ പിടിച്ച് അവളേം കൊണ്ട് ഡോക്ടറെ കാണാൻ പോയി...
" സ്കാനിംഗിൽ കുഴപ്പമൊന്നുമില്ല.. പിന്നെ വീഴ്ചയിൽ ചെറിയൊരു ചതവ് കാലിന് പറ്റിയിട്ടുണ്ട്. ഒരാഴ്ച റെസ്റ്റ് എടുക്കണം" ഡോക്ടർ പറഞ്ഞു
മരുന്നും വാങ്ങി വീട്ടിൽ എത്തി... അവളെ കൊണ്ടു പോയി ബെഡിൽ കിടത്തി ... അവൻ വേഗം അടുക്കളയിലേക്ക് പോയി...
കുറച്ച് കഞ്ഞിയും ചമ്മന്തിയും ആയി അവളുടെ അരികിലേക്ക് വന്നു
" ഞാൻ കോരി തരട്ടെ "
" ഉം " അവൾ മൂളി
അവന്റെ സ്നേഹം അവൾ തിരിച്ചറിയാൻ തുടങ്ങിയ നിമിഷങ്ങളായിരുന്നു അത്......
പതിയെ അവൾക്ക് ഭേദമാവാൻ തുടങ്ങി
അവൾ പതിയെ നടന്ന് മനുവിന് അരികിലെത്തി...
"ഏട്ടാ.... "
" ആ ഇപ്പോ കുഴപ്പൊമൊന്നുമില്ലല്ലോ"
" ഇല്ല ഏട്ടാ "
എന്നാൽ ഇതു പിടിക്ക് അതൊരു പേപ്പർ ആരുന്നു
അവൾ അതു തുറന്നു നോക്കി...
അവളുടെ ഉടൽ ഒന്നു വിറച്ചു
"ഏട്ടാ.... ഇത് "
"അതെ... ഡിവോഴ്സ് പേപ്പർ. നിന്റെ സന്തോഷം ഇതാണെങ്കിൽ നടക്കട്ടെ "
"എനിക്ക് ഡിവോർസ് വേണ്ട"
"മ്മ്... ഇപ്പോഴെന്താ അങ്ങനെ തോന്നാൻ "
"ഏട്ടാ.. മാപ്പ്... ഏട്ടനെ മനസ്സിലാക്കാൻ ഞാൻ വൈകി പോയി "
അവൾ പൊട്ടി കരഞ്ഞു.. അത് മനുവിന് സഹിച്ചില്ല
"ഏയ്.. മോളൂ.. കരയല്ലേടാ "
അവൾ അവന്റെ നെഞ്ചിലേക്ക് വീണു പൊട്ടി കരഞ്ഞു..
" നിന്റെ ആഗ്രഹങ്ങൾ എനിക്കറിയാം... ഭർത്താവിന്റെ വരവ് അറിഞ്ഞു വേണം ഭാര്യമാർ പെരുമാറാൻ .... അല്ലാതെ വെറുതെ കുറ്റപ്പെടുത്തരുത്.. രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പെടുന്ന പാട് നിങ്ങൾ ഭാര്യമാർ കൂടി മനസ്സിലാക്കണം.. ആ പിന്നെ പുത്തൻ സാരി നാളെ തന്നെ വാങ്ങി തരാട്ടോ.... "
"എനിക്ക് സാരി വേണ്ട... ഏട്ടന്റെ സ്നേഹം മാത്രം മതി ഇനി എനിക്ക് "
" ആഹാ പ്രിയതമ കൊള്ളാലോ .. അപ്പോൾ ഇന്ന് പട്ടിണിയില്ലാതെ രാത്രി ഉറങ്ങാം അല്ലെ.."
അതിന്റെ അർത്ഥം അവൾക്കു മനസ്സിലായി.
"അയ്യട... ഡോക്ടർ ഒരാഴ്ചത്തെ റെസ്റ്റ് പറഞ്ഞിട്ടുണ്ട്.. മറന്നു പോയോ..."
"ഏയ് ഞാൻ ചുമ്മാ പറഞ്ഞതാ ടീ... നീ വാ കിടക്കാം... "
മനുവിന്റെ നെഞ്ചിൽ തല ചായ്ച്ചു കിടക്കുമ്പോൾ അവൾ പറഞ്ഞു
"ഒരു പെണ്ണിന്റെ ഭാഗ്യം എന്താന്നറിയോ ഏട്ടന് "
"എന്താ "
"അവളുടെ ഏത് ആപത്തിലും ഞാൻ കൂടെ ഉണ്ടന്ന് പറയുന്ന ഒരു പുരുഷനാണ്... എന്റെ ഏട്ടനെ പോലെ "
അവൾ അവന്റെ നെറ്റിയിൽ ചുംബിച്ചു..
പുറത്ത് മഴ ശക്തിയായി പെയ്യാൻ തുടങ്ങി.. വിശ്രമം വേണമെന്ന ഡോക്ടറുടെ ഉപദേശത്തിന് അവർ വിരാമമിട്ടു.
- വന്ദന നന്ദു
എഴുത്തുകാരനെ കുറിച്ച്

വന്ദന നന്ദു; കണ്ണൂർ ജില്ലയിലെ തലശ്ശേരി എന്ന സ്ഥലത്ത് വടക്കുമ്പാട് എന്ന കൊച്ചുഗ്രാമത്തിൽ ജനിച്ചു.. അച്ഛൻ: വേണുഗോപാൽ, അമ്മ: റീത്ത.. പ്രാഥമിക വിദ്യാഭ്യാസം പി സി ഗുരു വിലാസo സ്കൂളിലും ഹോളി ഫാമിലി കോളേജിലും പൂർത്തിയാക്കി... കോളേജിൽ കഥ എഴുത്തു മത്സരത്തിലും ക്ലാസ്സിക്കൽ ഡാൻസിനും പല തവണ വിജയം കൈവരിച്ചിട്ടുണ്ട്... ഇപ്പോൾ ഓൺ ലൈനിൽ എഴുത്ത് ഗ്രൂപ്പുകളിൽ എന്റെ രചന പോസ്റ്റു ചെയ്യാറുണ്ട്. ഇപ്പോൾ ലക്ഷ്യബിൽഡേർസ് എന്ന കമ്പ
അനുബന്ധ ലേഖനങ്ങൾ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക
Your are not login