സ്മൃതികൾ
- Poetry
- Vyshakh Vengilode
- 14-Jun-2023
- 1
- 1
- 426
സ്മൃതികൾ

സ്മൃതികൾ
മനസ്സിന്റെ പിരിയൻ ഗോവണി
വളവുകളിലെവിടെയോ,
തിരിച്ചറിയപ്പെടാതെ ഒളിച്ചിരിക്കുന്ന,
മൂടൽ മഞ്ഞിലെന്ന പോലെ മങ്ങിയ,
ബാല്യകാല നിത്യ ഹരിത സ്മൃതികളുണ്ട്;
ചിരിയോർമ്മകൾ, നിറകണ്ണോർമ്മകൾ,
പിഴവോർമ്മകൾ, പനിയോർമ്മകൾ,
വീടോർമ്മകൾ, പ്രിയമേറും നല്ലോർമ്മകൾ,
മറന്നിട്ടും മറക്കാത്ത ഓർമ്മകൾ,
ഭയമിരുളുന്ന ഇരുട്ടോർമ്മകൾ,
ഓർക്കും തോറും മരവിപ്പേകുന്ന ഓർമ്മകൾ,
ജീവിപ്പിക്കുന്ന മിടിക്കുന്ന ഓർമ്മകൾ,
അതിജീവനത്തിന്റെ ഓർമ്മകൾ അങ്ങനെ
പിരിയൻ ഗോവണി ചുറ്റുന്ന സ്മൃതികളായിരം;
മനുഷ്യരെ കുറിക്കുന്ന ഓർമ്മകൾക്ക്
മണമുണ്ട്, നിറമുണ്ട് പിന്നെ വീണ്ടും,
വീണ്ടും വീണ്ടും ഓർക്കുമ്പോൾ ജീവനുമുണ്ട്,
അവയിൽ നോവുണ്ട്, നോവിച്ചതുണ്ട്,
നേരുണ്ട്, വീണ്ടും വേണ്ടതുണ്ട്,
ഒരിക്കലും തിരിച്ചു കിട്ടാത്ത
പൊന്നോർമ്മകളുമുണ്ട്;
ഈ ഓർമ്മകൾ എന്റെ ഭാഗമാണ്,
അവ എന്നും എന്റെ മനസ്സിന്റെ
പിരിയൻ ഗോവണി ചുറ്റിക്കൊണ്ടിരിക്കും;
ഇനി വിരുന്നെത്തുന്ന പുതിയോർമ്മകൾ,
അവയിലുടനീളം സ്നേഹം മണക്കണം,
ജീവിതം പൂർത്തിയാകും വരെ പ്രിയമേറും
മനുഷ്യരെ മുഴുവൻ ചേർത്തുവെക്കുന്ന,
അവരോടൊപ്പമുള്ള നേരങ്ങളുടെ
ജീവസ്മൃതി സങ്കീർത്തന താളമുള്ള,
ഇമ്പമേറും ഓർമ്മകൾ വേണം;
പുതിയോർമ്മകൾ, എന്നെ കുറിച്ച് വേണം,
ഞാനെന്താണെന്ന ചോദ്യത്തിനുത്തരം
പടുത്തു കെട്ടുന്ന നാൾ വഴി സ്മൃതികൾ,
നല്ല നേട്ടങ്ങളുടെ, വിലമതിപ്പുള്ള സ്മൃതികൾ.
- വൈശാഖ് വെങ്കിലോട്
എഴുത്തുകാരനെ കുറിച്ച്

വൈശാഖ് വെങ്കിലോട്, ജനിച്ചതും വളർന്നതും കണ്ണൂർ ജില്ലയിലെ വെങ്കിലോട് എന്ന നേരും നന്മയുമുള്ള കൊച്ചു ഗ്രാമത്തിലാണ്. അമ്മ ശ്രീജ. പ്രാഥമിക വിദ്യാഭ്യാസം കടമ്പൂർ ഹയർ സെക്കണ്ടറി സ്കൂളിലും എസ് എൻ ട്രസ്റ്റ് ഹയർ സെക്കണ്ടറി സ്കൂളിലുമായി പൂർത്തിയാക്കി, ഇപ്പോൾ കണ്ണൂർ എസ് എൻ കോളേജിൽ ബി എ പൊളിറ്റിക്കൽ സെയിൻസ് ബിരുദ വിദ്യാർത്ഥിയായി ഉപരിപഠനം ചെയ്തു കൊണ്ട് വിസ്സ് ഇൻഫോ സിറ്റംസ് എന്ന ഐ ടി കമ്പനിയിൽ ഗ്രാഫിക് ഡിസൈനർ ആയി ജ
അനുബന്ധ ലേഖനങ്ങൾ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക
Your are not login
കമന്റുകൾ
-
Dr. RenjithKumar M
07-Oct-2023 07:52:35 AMഇഷ്ടമായി ഈ എഴുത്ത്
റീപ്ലേയ്ക്കായി ലോഗിൻ ചെയ്യുക